വിഎസ് ആദ്യം സ്*നേഹിക്കേണ്ടത് ജനത്തെ: അഴീക്കോട്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വിഎസ് ആദ്യം സ്*നേഹിക്കേണ്ടത് ജനത്തെ: അഴീക്കോട്

    പാലക്കാട്: മകനുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങള്* ഉയര്*ന്ന സാഹചര്യത്തില്* മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെതിരെ രൂക്ഷ വിമര്*ശനവുമായി ഡോക്ടര്* സുകുമാര്* അഴീക്കോട് രംഗത്ത്.വി.എസ് മകന്* അരുണ്* കുമാറിനെ നേരത്തെ നിയന്ത്രിക്കേണ്ടിയിരുന്നു. മുഖ്യമന്ത്രിയെന്ന നിലയില്* വി.എസ് ആദ്യം സ്*നേഹിക്കേണ്ടത് ജനത്തെയാണ്, പിന്നീടാണ് മകനെ സ്*നേഹിക്കേണ്ടത്. മകനെതിരെ ഉയര്*ന്ന ആരോപണത്തില്* നടപടിയെടുക്കാന്* വി.എസിന് ബാദ്ധ്യതയുണ്ട്.

    ഇത്തരത്തിലാണെങ്കില്* ഒരു മകനില്ലാത്തതില്* ഞാന്* ഇപ്പോള്* ആശ്വസിക്കുകയാണ്. അല്ലെങ്കില്* ആള്*ക്കാര്* പറഞ്ഞേനെ, അഴീക്കോട് പ്രസംഗിച്ച് നടക്കുന്നു, മകന്* തോന്നിയപോലെ നടക്കുന്നുവെന്ന്- അഴീക്കോട് മാധ്യമപ്രവര്*ത്തകരോട് പറഞ്ഞു.

    രാഷ്ട്രീയത്തിന്റെ പേരില്* രാഷ്ട്രീയക്കാര്* ഇപ്പോള്* പരസ്പരം നടത്തുന്ന പ്രയോഗങ്ങള്* രാഷ്ട്രീയത്തെ ഇല്ലാതാക്കുമെന്നും അരുണ്*കുമാറിനെതിരെ ഉയര്*ന്നിരിക്കുന്ന ആരോപണങ്ങളില്* മകനെന്ന പരിഗണന മുഖ്യമന്ത്രി നല്*കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.







    Powered By WizardRSS - WizardRSS.com For Sale
Working...
X