ഇന്ത്യയ്ക്ക് നാണക്കേടിന്റെ സമനില

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഇന്ത്യയ്ക്ക് നാണക്കേടിന്റെ സമനില

    ബാംഗ്ലൂര്*: ക്രിക്കറ്റെന്നാല്* വെറും ബാറ്റിങ് മാത്രമല്ലെന്ന് ഇന്ത്യയെ ബോധ്യപ്പെടുത്തിയ ഇംഗ്ലണ്ടിന് വീരോചിത സമനില. 100 ഓവറും ആവേശം നുരഞ്ഞുപൊന്തിയ മത്സരത്തില്* ഇന്ത്യയുടെ അടിയ്ക്ക് അതേ നാണയത്തില്* തിരിച്ചടി നല്*കിയാണ് ഇംഗ്ലണ്ട് വിജയത്തോളം മാധുര്യമുള്ള സമനില നേടിയത്. സച്ചിന്* തെണ്ടുല്*ക്കറുടെ അഞ്ചാം ലോകകപ്പ് സെഞ്ചുറിയുടെ പിന്*ബലത്തില്* ഇന്ത്യ 49.5 ഓവറില്* എടുത്തത് 338. സെഞ്ചുറിയോടെ നായകന്* ആന്*ഡ്രു സ്*ട്രോസ്സ് നയിച്ച ഇംഗ്ലണ്ടിനും 50 ഓവര്* പിന്നിട്ടപ്പോള്* 338 റണ്*. നടപ്പു ലോകകപ്പിലെ ആദ്യ ടൈ. ലോകകപ്പ് ചരിത്രത്തിലെ നാലാം ടൈ എന്ന ബഹുമതിയും മത്സരത്തിന് സ്വന്തമായി. ഇന്ത്യ 49.5 ഓവറില്* 338ന് ഓള്* ഔട്ട്. ഇംഗ്*ളണ്ട് എട്ട് വിക്കറ്റിന് 338.

    മുനാഫ് അവസാന ഓവര്* എറിയാന്* എത്തുമ്പോള്* ഇംഗ്*ളണ്ടിന് ജയിക്കാന്* വേണ്ടത് 14 റണ്*. അജ്മല്* ഷഹ്*സാദിന്റെ സിക്*സറുള്*പ്പെടെ ഏഴും, ഗ്രെയിം സ്വാനിന്റെ അഞ്ചും ഒരു ലെഗ്*ബൈയും ചേര്*ന്നപ്പോള്* ഇംഗ്*ളണ്ടിന് കിട്ടിയത് 13 റണ്* മാത്രം. ഏകദിന കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച് ടീമിനെ വിജയത്തിനടുത്തെത്തിച്ച ഇംഗ്*ളീഷ് നായകന്* ആന്*ഡ്രു സ്*ട്രോസ്സാണ് മാന്* ഓഫ് ദ മാച്ച്.

    300 റണ്* കടന്നതിന്റെ ആലസ്യത്തില്* അവസാന അഞ്ച് ഓവറുകളില്* റണ്ണൊഴുക്ക് കുറഞ്ഞതാണ് ഇന്ത്യയെ പരാജയത്തിലെത്തിച്ചത്. എസ് ശ്രീശാന്തിന് വിശ്രമം നല്*കി സ്പിന്നര്* പീയൂഷ് ചൌളയെ ഉള്*പ്പടുത്തിയെങ്കിലും ബൌളിങ് വകുപ്പ് അടികൊണ്ടു തകര്*ന്നു.

    സച്ചിന്റെ റെക്കോഡ് പ്രകടനത്തിലൂടെ 338 റണ്*സ് നേടിയ ഇന്ത്യ ഏറെക്കുറെ വിജയം ഉറപ്പിച്ചാണ് പന്തെറിയാനെയെത്തിയത്. എന്നാല്* ധോണി മനസ്സില്* കണ്ടത് മാനത്ത് കണ്ട ഇംഗ്ലീഷ് ക്യാപ്റ്റന്* ചങ്കുറപ്പോടെ ടീമിനെ മുന്നില്* നിന്ന് നയിക്കുകയായിരുന്നു. ഒരോവറില്* ശരാശരി ആറു റണ്ണിനു മുകളില്* വേണ്ട വിജയ ലക്ഷ്യത്തെ ഒട്ടും സംഘര്*ഷവും സമ്മര്*ദവുമില്ലാതെയാണ് ഇംഗ്*ളണ്ട് നേരിട്ടത്.

    സച്ചിന്റെ അഞ്ചാം ലോകകപ്പ് സെഞ്ചുറിയെ നിഷ്പ്രഭമാക്കിയ നായകന്* ആന്*ഡ്രു സ്*ട്രോസ്സിന്റെയും (145 പന്ത് 158 റണ്*, 18 ഫോര്* ഒരു സിക്*സ്), ഇയാന്*ബെല്ലിന്റെയും(79 പന്ത് 69 റണ്*, നാല് ഫോര്*, ഒരു സിക്*സ്) നാലാം വിക്കറ്റ് കൂട്ടുകെട്ട് (170 റ) ഇന്ത്യയെ പരാജയഭീതിയിലേക്ക് നയിച്ചിരുന്നു. എന്നാല്* അന്ത്യഘട്ടത്തില്* സ്*ട്രോസ്സിനെയും ബെല്ലിനെയും പോള്* കോളിങ്വുഡിനെയും (1) പുറത്താക്കി സഹീര്* ഖാന്* ഇന്ത്യയെ പരാജയത്തില്* നിന്ന് സമനിലയിലേക്കുയര്*ത്തി. 64റണ്ണിന് മൂന്നു വിക്കറ്റ് വീഴ്ത്തിയ സഹീറാണ് ഇന്ത്യന്* ബൌളര്*മാരില്* തിളങ്ങിയത്.

    ബെല്ലിനും സ്*ട്രോസിനും പിന്നാലെ കോളിംഗ്*വുഡ്, പ്രിയോര്*, എന്നിവരും മടങ്ങിയതോടെ ഇന്ത്യ വിജയമുറപ്പിച്ചു. എന്നാല്* 48ാം ഓവറില്* പിയൂഷ് ചൗളയെ രണ്ടു തവണ സിക്*സറിനു ശിക്ഷിച്ച സ്വാനും ബ്രെസ്*നാനും വിജയം 14 റണ്*സ് അകലെയെത്തിച്ചു. എന്നാല്* അവസാന പന്തില്* ബ്രസ്*നാന്റെ കുറ്റിയെടുത്ത ചൗള മത്സരം വീണ്ടും ടെന്*ഷനിലാക്കി. അവസാന ഓവറില്* ജയിക്കാന്* 14 റണ്*സ് വേണ്ടിയിരിക്കെ മുനാഫ് പട്ടേലിനെ സിക്*സറിനു തൂക്കി അഹമ്മദ് ഷഹ്*സാദ് ടീമിന്റെ രക്ഷകനാകുകയായിരുന്നു.

    നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യന്* ഇന്നിങ്*സിന്റെ സവിശേഷത മാസ്റ്റര്* ബ്ലാസ്റ്ററുടെ ഇന്നിങ്*സായിരുന്നു. എങ്ങനെ ഒരു ഇന്നിങ്*സ് ഒരുകരുപ്പിടിപ്പിയ്ക്കാം അത എങ്ങനെ ടീമിന് ഉപയോഗപ്രദമാക്കാം ഇതെല്ലാം സച്ചിന്* കാണിച്ചുതന്നു.

    115 പന്ത് നേരിട്ടാണ് സച്ചിന്* 115 റണ്* എടുത്തത്. ഇതില്* പത്ത് ഫോര്* അഞ്ചു സിക്*സ്. അഞ്ചാം സെഞ്ചുറി ലോകകപ്പ് റെക്കോഡുമായി പതിവുപോലെ തുടക്കത്തില്* സെവാഗ് കത്തിക്കയറിയപ്പോള്* കാഴ്ചക്കാരന്റെ റോളിലായിരുന്നു സച്ചിന്* എന്നാല്* രണ്ടാം വിക്കറ്റില്* ഗംഭീര്* കൂട്ടിനെത്തിയപ്പോള്* സച്ചിന്* മത്സരം ഏറ്റെടുത്തു. അര്*ധ സെഞ്ചുറി നേടിയ ഗൗതം ഗംഭീര്* (51), യുവരാജ് സിങ് (58), ഓപ്പണര്* വിരേന്ദര്* സെവാഗ് (35), നായകന്* മഹേന്ദ്ര സിങ് ധോണി (31) എന്നിവരാണ് മറ്റ് സ്*കോറര്*മാര്*. കരിയറിലെ ആദ്യ അഞ്ചുവിക്കറ്റ് നേട്ടം ആഘോഷിച്ച ടി ബ്രപസ്*നനാണ് ഇംഗ്*ളീഷ് ബൗളര്*മാരില്* കേമന്*. ആന്*ഡേഴ്*സണും സ്വാനും യാര്*ഡിയും ഓരോ വിക്കറ്റ് സ്വന്തമാക്കി.

    ലോകകപ്പ് നേടുമെന്ന് ഏവരും ഉറപ്പിച്ച ഇന്ത്യന്* ടീമിനെ പകല്* രാത്രി മത്സരത്തില്* 300ന് മേല്* സ്*കോര്* പിന്തുടര്*ന്ന് സമനില പിടിച്ചത് ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസം ഉയര്*ത്തുമെന്ന് കാര്യത്തില്* സംശയമില്ല.അതേ സമയം മത്സരം ഇന്ത്യയ്ക്ക് നല്*കുന്ന മുന്നറിയിപ്പും ചെറുതല്ല.





    Powered By WizardRSS - Full Text RSS Feeds
Working...
X