ഗോധ്ര കൂട്ടക്കൊല: 11 പ്രതികള്*ക്ക് വധശിക്ഷ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഗോധ്ര കൂട്ടക്കൊല: 11 പ്രതികള്*ക്ക് വധശിക്ഷ

    അഹമ്മദാബാദ്: ഗുജറാത്തിലെ ഗോധ്ര കൂട്ടക്കൊലക്കേസില്* 11 പ്രതികള്*ക്ക് അഹമ്മദാബാദ് പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. കേസിലെ മറ്റ് 20 പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിക്കാനും പ്രത്യേക കോടതി ജഡ്ജി പിആര്* പാട്ടേല്* വിധിച്ചു. കേസില്* 31 പ്രതികള്* കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.ഒമ്പതു വര്*ഷത്തെ വിചാരണക്കും നിയമനടപടികള്*ക്കും ശേഷമാണ് ശിക്ഷാവിധി പ്രഖ്യാപിച്ചിരിക്കുന്നത്. കേസില്* മുഖ്യ ആസൂത്രകനെന്ന് ആരോപിക്കപ്പെട്ട മൗലവി ഉമര്*ജിയടക്കം 63 പ്രതികളെ തെളിവില്ലെന്നു കണ്ട് ഫെബ്രുവരി 22ന് കോടതി വിട്ടയച്ചിരുന്നു.
    വിചാരണ നേരിട്ട 95 പ്രതികളില്* 31 പേര്* കൊലപാതകം, ഗൂഢാലോചന, തീവയ്പ്പ്, കൊള്ള തുടങ്ങി ഗുരുതരമായ കുറ്റങ്ങള്* ചെയ്തുവെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കേസില്* 16 പ്രതികള്* ഇപ്പോഴും ഒളിവിലാണ്.

    2002 ഫെബ്രുവരി 27 നാണ് ഗോധ്രയില്* സബര്*മതി എക്*സ്പ്രസ് ട്രെയിനിന് തീവച്ച് തീര്*ത്ഥാടകരടക്കം, 59 യാത്രക്കാരെ കൊലപ്പെടുത്തിയത്. ആയിരക്കണക്കിന് പേരുടെ മരണത്തിനിടയാക്കിയ ഗുജറാത്ത് കലാപത്തിന് വഴിമരുന്നിട്ടത് ഗോധ്ര കൊള്ളിവെയ്പ്പായിരുന്നു.





    Powered By WizardRSS - Full Text RSS Feeds
Working...
X