അന്യായ തടങ്കലിലാണെന്ന് ബാലകൃഷ്ണപിള്ളയുട?? ? ഹര്*ജി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അന്യായ തടങ്കലിലാണെന്ന് ബാലകൃഷ്ണപിള്ളയുട?? ? ഹര്*ജി

    ദില്ലി: ഇടമലയാര്* കേസില്* തനിക്കെതിരായ സുപ്രീം കോടതി ഉത്തരവു ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചു മുന്*മന്ത്രി ആര്*. ബാലകൃഷ്ണപിള്ള സുപ്രീം കോടതിയില്* റിട്ട് ഹര്*ജി നല്*കി.തന്നെ കോടതിയില്* ഹാജരാക്കി അന്യായ തടങ്കലില്*നിന്നു മോചിപ്പിക്കണ മെന്നും താന്* നല്*കിയിട്ടുള്ള റിവ്യൂ ഹര്*ജി ജഡ്ജിമാരുടെ ചേംബറിലല്ല, കോടതിമുറിയില്* തന്നെ വാദത്തിനെടുക്കണമെന്നുമാണ് ഹര്*ജിയിലെ ആവശ്യം.

    ഭരണഘടനയുടെ 32ാം വകുപ്പുപ്രകാരമാണു ബാലകൃഷ്ണ പിള്ളയുടെ ഹര്*ജി. വിചാരണക്കോടതി തന്നെ ശിക്ഷിച്ചത് ഇന്ത്യന്* ശിക്ഷാനിയമത്തിലെ 120 ബി, 409 വകുപ്പുകള്* പ്രകാരവും അഴിമതി നിരോധന നിയമത്തിലെ 51 സി വകുപ്പു പ്രകാരവുമാണ്. ഈ ഉത്തരവു ഹൈക്കോടതി റദ്ദാക്കി. ഇതാണു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്* സുപ്രീം കോടതിയില്* ചോദ്യം ചെയ്തത്.

    എന്നാല്*, തന്നെ ഒരുവര്*ഷം കഠിന തടവിനു ശിക്ഷിച്ചുള്ള സുപ്രീം കോടതിയുടെ ഉത്തരവില്*, ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കുന്നതായോ വിചാരണക്കോടതിയുടെ നടപടി ശരിവയ്ക്കുന്നതായോ പറഞ്ഞിട്ടില്ല. ഏതു നിയമനനുസരിച്ചുള്ള കുറ്റത്തിനാണു ശിക്ഷിക്കുന്നതെന്നും വ്യക്തമാക്കിയിട്ടില്ല.

    ഒരുവര്*ഷത്തെ കഠിനതടവു നല്*കുന്നു എന്നു മാത്രമാണു പറഞ്ഞിട്ടുള്ളത്. ഇതു ഭരണഘടനയുടെ 21ാം വകുപ്പുപ്രകാരം ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശങ്ങളുടെ ലംഘനമാണ്.
    തടവ് അന്യായമായതിനാല്* കോടതിയില്* ഹാജരാക്കി (ഹേബിയസ് കോര്*പസ്) വിട്ടയയ്ക്കണം- ഹര്*ജിയില്* പറയുന്നു.

    സുപ്രീം കോടതിയുടെ ഉത്തരവു പുനഃപരിശോധിക്കണമെന്നുള്ള ഹര്*ജി ജഡ്ജിമാരുടെ ചേംബറില്* കേള്*ക്കുന്നതു ഭരണഘടനാ വിരുദ്ധമായ നടപടിയാവുമെന്നും ഹര്*ജിയില്* ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

    ഇതിനിടെ, ബാലകൃഷ്ണപിള്ള നേരത്തേ നല്*കിയ പുനഃപരിശോധനാ ഹര്*ജി ഒന്*പതിനു പരിഗണിക്കാന്* തീരുമാനമായിട്ടുണ്ട്.








    Powered By WizardRSS - Full Text RSS Feeds
Working...
X