മേലേപ്പറമ്പിലേക്?? ?് വരാന്* ജയറാമിന് മടി?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മേലേപ്പറമ്പിലേക്?? ?് വരാന്* ജയറാമിന് മടി?

    മേലേപ്പറമ്പില്* ആണ്*വീടന്റെ രണ്ടാം ഭാഗവുമായി സഹകരിയ്ക്കാന്* ജയറാം മടിയ്ക്കുന്നതായി റിപ്പോര്*ട്ടുകള്*. രാജസേനന്* സംവിധാനം ചെയ്യുന്ന രണ്ടാം ഭാഗത്തിന് ഡേറ്റ് നല്*കാനാവില്ലെന്ന നിലപാടിലാണ് താരം. ഇതിന്റെ പേരില്* ജയറാമും രാജസേനനും തെറ്റിയെന്നും റിപ്പോര്*ട്ടുകളുണ്ട്. മലയാള സിനിമയില്* ജയറാമിനെ മുന്*നിരയിലെത്തിയ്ക്കുന്നതില്* രാജസേനന്* വഹിച്ച പങ്ക് ചെറുതല്ല. സംവിധായകന്റെ കോമഡി ചിത്രങ്ങളിലൂടെയാണ് നടന്* ജയറാം ഒരു താരമായി മാറിയത്.

    തന്റെ ഒരു ഡസനോളം സിനിമകളില്* നായകനായി അഭിനയിച്ച് ഹിറ്റുകള്* സ്വന്തമാക്കിയ ജയറാം വന്നവഴി മറക്കരുതെന്ന് രാജസേനന്* ഉപദേശിയ്ക്കുന്നു. കഴിഞ്ഞ കുറെക്കാലമായി പരാജയത്തിന്റെ പടുകുഴിയില്* വീണുകിടക്കുന്ന രാജസേനന്* മേലേപ്പറമ്പന്റെ രണ്ടാംഭാഗത്തിലൂടെ ഒരു തിരിച്ചുവരവിനായാണ് ശ്രമിയ്ക്കുന്നത്. എന്നാല്* ജയറാം വിട്ടുനില്*ക്കുന്നത് സിനിമയുടെ തുടര്*ച്ചയെ ബാധിയ്ക്കുകയാണ്്.

    ജയറാമിനെ അതിഥി വേഷത്തില്* അവതരിപ്പിയ്ക്കാനും കുഞ്ചാക്കോ ബോബനെ നായകനാക്കിയും സിനിമ മുന്നോട്ടുപോകാനായിരുന്നു സംവിധായകന്റെ ശ്രമം. എന്നാല്* താരത്തിന്റെ നിസഹകരണം എല്ലാം തകിടം മറിക്കുകയാണ്.

    ഒരു പ്രോജക്ടില്ലാതാകാനുള്ള ശ്രമം നടക്കില്ലെന്നും പകരം മറ്റൊരു നടനെ വച്ച് രണ്ടാം ഭാഗമെടുക്കുമെന്നും രാജസേനന്* വെല്ലുവിളി പോലെ പറയുന്നുണ്ട്. ജയറാമുമായി തെറ്റിയതന്റെ സൂചനകളും രാജസേനന്* നല്*കുന്നു. തിരുവനന്തപുരത്ത് മേക്കപ്മാന്* സിനിമയുടെ ഷൂട്ടിങ്ങില്* പങ്കെടുക്കാന്* വന്ന ജയറാം ഒരു ദിവസം പോലും ഫോണില്* തന്റെ ക്ഷേമം അന്വേഷിക്കുകയോ സൗഹൃദം പുതുക്കുകയോ ചെയ്തില്ലെന്ന് ഖേദത്തോടെ സംവിധായകന്* പറയുന്നു.

    താരത്തിളക്കത്തിന് മങ്ങലേറ്റപ്പോള്* ജയറാം പറഞ്ഞിരുന്ന കാര്യങ്ങള്* തന്നെയാണ് രാജസേനനും ഇപ്പോള്* പറയുന്നത്. കരിയറില്* വന്* തകര്*ച്ച നേരിട്ടപ്പോള്* പല സംവിധായകരും തന്നോട് മുഖം തിരിച്ചുവെന്ന് ജയറാം അന്ന് പറഞ്ഞിരുന്നു. ചരിത്രം ആവര്*ത്തിയ്ക്കുകയാണ്, ഇന്ന് ഞാന്* നാളെ നീ.....





    Powered By WizardRSS - Full Text RSS Feeds
Working...
X