അധികാരമോഹികള്*ക്ക? ?? തടയിടാന്* യൂത്ത് കോണ്*ഗ്രസ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അധികാരമോഹികള്*ക്ക? ?? തടയിടാന്* യൂത്ത് കോണ്*ഗ്രസ്

    കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പി പതിവു മുഖങ്ങളെ പടിക്കുപുറത്താക്കണമെന്ന ആവശ്യവുമായി യൂത്ത് കോണ്*ഗ്രസ് നേതാക്കള്* ദില്ലിയ്ക്ക്.സംഘടനയുടെ അഖിലേന്ത്യാ സെക്രട്ടറി റിസ്വാന്* അര്*ഷാദ്, സംസ്ഥാന പ്രസിഡന്റ് പിസി വിഷ്ണുനാഥ്. വൈസ് പ്രസിഡന്റ് എം ലിജു എന്നിവരാണ് മത്സരത്തില്* യുവാക്കള്*ക്ക് മതിയായ പ്രാധാന്യം നല്*കണമെന്നാവശ്യപ്പെടാന്* ദില്ലിയ്ക്ക് പോകുന്നത്.

    മത്സരരംഗത്തേയ്ക്ക് പരിഗണിക്കേണ്ടവരുടെ പട്ടികയും തയ്യാറാക്കിയാണ് ഇവര്* വ്യാഴാഴ്ച കാലത്ത് ദില്ലിയ്ക്ക് പോകുന്നത്. പട്ടിക അഖിലേന്ത്യാ പ്രസിഡന്റ് രാജീവ് സ്വത്വക്ക് നാളെ കൈമാറും.

    യുവനിരയെ മല്*സരിപ്പിക്കണമെന്ന വാദത്തിന് രാഹുല്* ഗാന്ധിയുടെ പിന്തുണ ഉറപ്പിക്കാനും നേതാക്കള്* ശ്രമിക്കും.

    പേരുകള്* സംബന്ധിച്ച ഏകദേശ പട്ടിക വിവിധ ജില്ലാ പ്രതിനിധികളുടെ സാന്നിധ്യത്തില്* ഇന്നലെ തയാറാക്കി. യൂത്ത് കോണ്*ഗ്രസ് സംസ്ഥാന പ്രസിഡന്റും എം.എല്*.എയുമായ പി.സി. വിഷ്ണുനാഥ്, സംസ്ഥാന വൈസ് പ്രസിഡന്റ് എം.ലിജു, മുന്*സംസ്ഥാന പ്രസിഡന്റും കെപിസിസി അംഗവുമായ ടി.സിദ്ദിഖ്, തുടങ്ങിയവരുടെ എന്നിവരുടെ പേരുകള്* ആദ്യ പട്ടികയിലുണ്ട്.
    എന്നാല്* പട്ടിക അന്തിമമായിരിക്കില്ലെന്നു യൂത്ത് കോണ്*ഗ്രസ് സംസ്ഥാന നേതൃത്വം അറിയിച്ചു.

    മൂന്നുതവണയില്*ക്കൂടുതല്* മത്സരിച്ച കോണ്*ഗ്രസ് നേതാക്കളെ തിരഞ്ഞെടുപ്പ് മത്സരരംഗത്തുനിന്നും മാറ്റിനിര്*ത്തണമെന്ന് കെഎസ്*യുവും ആവശ്യപ്പെട്ടിട്ടുണ്ട്.






    Powered By WizardRSS - Full Text RSS Feeds
Working...
X