പിജെ തോമസിന്റെ നിയമനം: വിധി വ്യാഴാഴ്ച

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പിജെ തോമസിന്റെ നിയമനം: വിധി വ്യാഴാഴ്ച

    ദില്ലി: കേന്ദ്ര വിജിലന്*സ് കമ്മിഷണറായി (സിവിസി) പി.ജെ തോമസിനെ നിയമിച്ചതിനെ ചോദ്യം ചെയ്തുള്ള പൊതു താല്*പര്യ ഹര്*ജിയില്* സുപ്രീം കോടതി വിധി വ്യാഴാഴ്ച.കേരളത്തില്* ഭക്ഷ്യ, സിവില്* സപ്ലൈസ് സെക്രട്ടറിയായിരിക്കേ പാമൊലിന്* കേസില്* പ്രതിചേര്*ക്കപ്പെട്ട തോമസിനെ സിവിസിയായി നിയമിച്ചതിനെ ചോദ്യംചെയ്തുകൊണ്ട് സമര്*പ്പിച്ച ഹര്*ജിയിലാണ് വിധി വരുന്നത്.

    മുന്* ചീഫ് ഇലക്ഷന്* കമ്മിഷണര്* ജെ.എം. ലിങ്*ദോയാണ് ഇതുസംബന്ധിച്ച ഒരു ഹര്*ജി നല്*കിയത്. മറ്റൊരു ഹര്*ജി ഫയല്* ചെയ്തത് ഒരു എന്*ജിഒ ആണ്. ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയ ഉള്*പ്പെട്ട ബെഞ്ചാണ് ഇതില്* വിധി പറയുക. ഹര്*ജിയിന്മേലുള്ള വാദം ഫെബ്രുവരി പത്തിന് പൂര്*ത്തിയായിരുന്നു.

    പിജെ തോമസിനെ വിജിലന്*സ് കമ്മീഷണറായി നിയമിക്കുമ്പോള്* അദ്ദേഹത്തിനെതിരെ ക്രിമിനല്* കേസ് ഉള്ള കാര്യം അറിയില്ലായിരുന്നുവെന്ന കേന്ദ്ര സര്*ക്കാരിന്റെ നിലപാട് പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് ആരോപിച്ചിരുന്നു.

    തോമസിനെ സിവിസി ആയി നിയമിച്ച പ്രധാനമന്ത്രി മന്*മോഹന്* സിങ്, ആഭ്യന്തരമന്ത്രി പി ചിദംബരം, എന്നിവരടങ്ങുന്ന മൂന്നംഗ കമ്മറ്റിയില്* ഒരാളായിരുന്ന താന്* അന്നേ ഈ വിഷയം മുന്നോട്ട് വച്ചിരുന്നുവെന്നും എന്നാല്* തോമസിനെ സിവിസി ആയി നിയമിക്കുകയായിരുന്നുവെന്നും സുഷമ വെളിപ്പെടുത്തിയിരുന്നു. തോമസിനെതിരെ കേസുളള കാര്യം അറിയില്ലെന്ന് കേന്ദ്ര സര്*ക്കാരിനു വേണ്ടി അറ്റോര്*ണി ജനറല്* ജി.ഇ. വഹന്*വതി കോടതിയെ അറിയിച്ചിരുന്നത്.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X