കോടതി വിധി: മന്*മോഹന് തിരിച്ചടി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കോടതി വിധി: മന്*മോഹന് തിരിച്ചടി

    ദില്ലി: കേന്ദ്ര വിജിലന്*സ് കമ്മീഷണര്* പിജെ തോമസിന്റെ നിയമനം നിയമവിരുദ്ധമാണെന്ന കോടതി വിധി പ്രധാനമന്ത്രി മന്*മോഹന്* സിങിന് തിരിച്ചടി. രാജ്യത്ത് അഴിമതികള്* തടയേണ്ട വിഭാഗത്തിന്റെ തലവന്റെ നിയമനത്തല്* അഴിമതി നടന്നിരിക്കുന്നുവെന്ന വിരോധാഭാസമാണ് കോടതി വിധിയോടെ വ്യക്തമായിരിക്കുന്നത്. നിയമനത്തില്* തന്റെ നിലപാട് കറകളഞ്ഞതായിരുന്നുവെന്ന് തെളിയിക്കാന്* പ്രധാനമന്ത്രിയ്ക്ക് ഏറെ അധ്വാനിക്കേണ്ടിവരും.

    തോമസിന്റെ നിയമനം സംബന്ധിച്ച വിവാദം പോലെതന്നെ പ്രധാനമന്ത്രിയ്*ക്കെതിരെയുള്ള ആരോപണങ്ങളും വരും ദിവസങ്ങളില്* ശക്തിപ്രാപിക്കാനിടയുണ്ട്. സിവിസി നിയമനത്തില്* പ്രധാനമന്ത്രിയുടെ ധാര്*മികതയെ ചോദ്യം ചെയ്യാനുള്ള നീക്കങ്ങള്* പ്രിതപക്ഷ പാര്*ട്ടികള്* ഇതികനം തന്നെ തുടങ്ങിക്കഴിഞ്ഞു.

    ബിജെപി ഇക്കാര്യത്തില്* വിട്ടുവീഴ്ചക്കുണ്ടാവില്ലെന്ന കാര്യം ഉറപ്പാണ്. പാര്*ട്ടി ഉന്നതാധികാര യോഗത്തിന് ശേഷം ഇക്കാര്യത്തില്* ബിജെപി തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്.

    പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രതിപക്ഷ നേതാവും അടങ്ങുന്ന സമിതിക്കാണ് സിവിസിയെ നിയമിക്കാനുള്ള ശുപാര്*ശ നടത്താനുള്ള അധികാരമുള്ളത്.

    അഴിമതിക്കേസില്* പ്രതിയായിരിക്കെ സുപ്രധാന സ്ഥാനത്തേക്ക് തോമസിനെ ശുപാര്*ശ ചെയ്യുന്നതിനെ ഉന്നതാധികാര യോഗത്തില്* പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് ചോദ്യം ചെയ്തിരുന്നു. ഇക്കാര്യം അടുത്തിടെ അവര്* വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

    പ്രധാനമന്ത്രിയുടെ കീഴിലുള്ള പേഴ്*സണല്* മന്ത്രാലയം 2000 മുതല്* 2005 വരെയുള്ള കാലയളവില്* അഞ്ച് തവണ പി ജെ തോമസിനെതിരെ അച്ചടക്ക നടപടികള്* തുടങ്ങാന്* ശുപാര്*ശ ചെയ്തിരുന്നു എന്ന വസ്തുതയും ഇവിടെ ശ്രദ്ധേയമാണ്. ഇക്കാര്യമെല്ലാം മറച്ചുവച്ചാണ് പ്രതിപക്ഷ നേതാവിന്റെ എതിര്*പ്പ് അവഗണിച്ച് തോമസിനെ നിയമിക്കാന്* പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാഷ്ട്രപതിക്ക് ശുപാര്*ശ ചെയ്തത്.






    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X