വിവാഹം: വൈദികനെ സഭ പുറത്താക്കി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വിവാഹം: വൈദികനെ സഭ പുറത്താക്കി

    കോട്ടയം: വനിതാ ഡോക്ടറെ പ്രണയിച്ച വൈദികനെ പൗരോഹിത്യ ചുമതലകളില്* നിന്നും പുറത്താക്കി. ആലുവ മുപ്പത്തടം സ്വദേശി ഫാദര്* പീറ്റര്* പുനലൂരിനെയാണ് പുറത്താക്കിയത്. വനിതാ ഡോക്ടറെ രജിസ്റ്റര്* വിവാഹം ചെയ്യുന്നതിന് മുമ്പേ വിവാഹത്തിന് അനുമതി തേടി പീറ്റര്* രൂപതാധ്യക്ഷന് കത്ത് നല്*കിയിരുന്നു. ഇതേത്തുടര്*ന്ന് ഫാദറിനെ അരമനയില്* വിളിപ്പിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.ബന്ധം പിരിയില്ലെന്നും വിവാഹജീവിതം നയിക്കുമെന്നും ഫാദര്* വ്യക്തമാക്കിയതിനെത്തുടര്*ന്ന് പൗരോഹിത്യ ശുശ്രൂഷയില്* നിന്നും ഫാദറിനെ പുറത്താക്കാന്* സഭാ അധികൃതര്* തീരുമാനിച്ചത്. ഇത് സംബന്ധിച്ച് രൂപതാ അധ്യക്ഷന്* ഉത്തരവും പുറപ്പെടുവിച്ചു.

    ഫെബ്രുവരി 21നാണ് ലത്തീന്* രൂപതയിലെ പത്തനാപുരം ഇളമണ്ണൂര്* മരുതുംമൂട് പള്ളിയിലെ സഹ വികാരിയുമായ ഫാദര്* പീറ്ററും (ബിനു37) കോന്നി സ്വദേശിനിയും റാന്നിയിലെ ഒരു സ്വകാര്യ ആശുപത്രിയില്* പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്* രഘുപ്രിയ (24)യും ഒളിവില്* പോയത്.

    പിന്നീട് ഇവര്* എറണാകുളം ആലങ്ങാട് സബ് രജിസ്റ്റാര്* ഓഫീസില്* എത്തി വിവാഹിതരായി. 30 ദിവസം കഴിഞ്ഞാല്* മാത്രമേ ഈ വിവാഹത്തിന് നിയമസാധുതയുള്ളൂ.

    തന്റെ മകളെ ഫാദര്* തട്ടിക്കൊണ്ടുപോയി എന്ന പരാതിയുമായി ഡോക്ടറുടെ അമ്മ പൊലീസില്* പരാതിയുമായി എത്തിയതോടെയാണ് സംഭവം ഇടവകക്കാരുള്*പ്പെടെയുള്ളവര്* അറിയുന്നത്. പരാതിയെ തുടര്*ന്ന് അച്ചനെയും ഡോക്ടറായ പെണ്*കുട്ടിയെയും പൊലീസ് വിളിപ്പിച്ചു.

    തങ്ങള്* പ്രണയത്തിലാണെന്നും ഒന്നിച്ചുജീവിക്കുമെന്നും വ്യക്തമാക്കിയതിനെത്തുടര്*ന്ന് ഇരുവര്*ക്കും പ്രായപൂര്*ത്തിയായവരാണെന്ന പരിഗണനയില്* പൊലീസ് വിട്ടയക്കുകയായിരുന്നു.

    ഇതിനിടയില്* ഡോക്ടറുടെ അമ്മ ഇതേ പരാതിയുമായി റാന്നി ജുഡീഷ്യല്* ഫസ്റ്റ് ക്*ളാസ് മജിസ്*ട്രേറ്റ് കോടതിയെ സമീപിച്ചു. കോടതിയും ഇരുവരെയും വിളിപ്പിച്ച് സത്യാവസ്ഥ അന്വേഷിച്ചു. പീറ്ററിനോടൊപ്പം പോകാനാണ് ആഗ്രഹമെന്ന് ഡോക്ടര്* വ്യക്തമാക്കി. രജിസ്റ്റര്* ഓഫീസില്* വിവാഹിതരായതിന്റെ കോപ്പിയും ഇവര്* കോടതിയില്* സമര്*പ്പിച്ചു.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X