പ്രിയനെയും എന്നെയും പിരിക്കാനാവില്ല: ശ്രീകുമാര്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പ്രിയനെയും എന്നെയും പിരിക്കാനാവില്ല: ശ്രീകുമാര്*

    സൂപ്പര്*സ്റ്റാര്* മോഹന്*ലാലും, സൂപ്പര്*സംവിധായകന്* പ്രിയദര്*ശനും ഗായകന്* എംജി ശ്രീകുമാറും തമ്മിലുള്ള സൗഹൃദം ആര്*ക്കും ഒരു പുതിയ കഥയല്ല. ഇവരൊന്നിച്ചാണ് കരിയറില്* ഓരോ പടവുകളും കയറിവന്നത്. ഇന്ന് ഓരോരുത്തരും ഓരോരുത്തരുടെയും മേഖലയില്* കഴിവും തെളിയിച്ചു കഴിഞ്ഞു. പക്ഷേ ഇപ്പോഴും ഇവരുടെ സൗഹൃദം പഴയ അതേ ഊഷ്മളതയോടെ നിലനില്*ക്കുന്നു. എന്നാല്* ഇവരെ വേര്*പിരിക്കാന്* ആരെങ്കിലും ശ്രമിക്കുന്നുണ്ടോ. ഉണ്ടെന്നാണ് എംജി ശ്രീകുമാര്* പറയുന്നത്. അടുത്തിടെ ഒരു ചലച്ചിത്ര പ്രസിദ്ധീകരണത്തിന് നല്*കിയ അഭിമുഖത്തിലാണ് ശ്രീകുമാര്* ഇക്കാര്യം വെളിപ്പെടുത്തിയത്.

    പ്രിയനെയും തന്നെയും ലാലിനെയും വേര്*പിരിക്കാന്* ചിലര്* ശ്രമം നടത്തിയെന്നും എന്നാല്* ഇതൊന്നും വിലപ്പോയില്ലെന്നുമാണ് ശ്രീകുമാര്* പറയുന്നത്. പ്രിയനും ലാലും എന്റെ സിനിമാ ജീവിതത്തില്* നൂറ് ശതമാനം നേട്ടങ്ങളാണ് നല്*കിയത്. ഒരുപാട് സഹായങ്ങള്* ചെയ്തിട്ടുള്ളവരാണ് അവര്* രണ്ടുപേരും.

    പ്രിയന്* എന്റെ ഗോഡ്ഫാദറാണ്. എല്ലാകാര്യങ്ങളും ഞാന്* പ്രിയനുമായി പങ്കുവയ്ക്കാറുണ്ട്. ആര്*ക്കും വേര്*പിരിക്കാന്* കഴിയാത്ത ഒരു ബന്ധമാണ് ഞങ്ങള്*ക്കിടിയിലുള്ളത്- ശ്രീകുമാര്* പറയുന്നു.

    എന്നാല്* പിന്നാലെ തങ്ങളെ വേര്*പിക്കാന്* ചിലര്* ശ്രമിച്ചുവെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി ശ്രീകുമാര്* പറയുന്നു. എന്നാല്* പേരുകളൊന്നും വെളിപ്പെടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഞാന്* എപ്പോള്* വിളിച്ചാലും പ്രിയനും ലാലും ഫോണ്* അറ്റന്റ് ചെയ്യുകയും സംസാരിക്കുകയും ചെയ്യും. അവരെന്ത് പറഞ്ഞാലും ഞാനും കേള്*ക്കും. സിനിമാ ബന്ധങ്ങള്*ക്കപ്പുറത്തുള്ള ഒരു ബന്ധമാണ് ഞങ്ങള്* മൂവരും തമ്മിലുള്ളത്- ശ്രീകുമാര്* പറയുന്നു.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X