മുരളി വീണ്ടും കെപിസിസി യോഗത്തില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മുരളി വീണ്ടും കെപിസിസി യോഗത്തില്*

    കോഴിക്കോട്: നിയമസഭാ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്*ച്ചകള്*ക്കായി കെപിസിസി നിര്*വാഹക സമിതി യോഗം കോഴിക്കോട് തുടങ്ങി. ആറു വര്*ഷത്തെ ഇടവേളയ്ക്കു ശേഷം പാര്*ട്ടിയില്* തിരിച്ചെത്തിയ കെ.മുരളീധരന്* പങ്കെടുക്കുന്നു എന്ന പ്രത്യേകത കൊണ്ട് ഈ കെപിസിസി യോഗം ശ്രദ്ധേയമാണ്.

    പാര്*ട്ടിയില്* തിരിച്ചെത്തിയ മുരളീധരന് സ്ഥാനമാനങ്ങള്* ഒന്നും ഇതേവരെ നല്*കിയിട്ടില്ലെങ്കിലും മുന്* പ്രസിഡന്റ് എന്ന നിലയിലാണ് പങ്കെടുക്കുന്നത്. തെരഞ്ഞെടുപ്പില്* മുരളീധരന്* മത്സരിക്കാനുള്ള സാധ്യതയും യോഗത്തില്* പരിഗണിക്കുമെന്നാണ് സൂചന.

    ഇതിനിടെ മുരളീധരന്* കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലോ കൊടുവള്ളിയിലോ മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്* ശക്തമായിട്ടുണ്ട്. പക്ഷേ ഇക്കാര്യത്തില്* പാര്*ട്ടി പറയുന്നത് അനുസരിക്കുകയാണ് താന്* ചെയ്യുകയെന്ന് മുരളി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്* കോഴിക്കോട് ലീഗിന്റെ ഏതെങ്കിലും മണ്ഡലത്തില്* മുരളി മത്സരിക്കുമെന്നാണ് ശക്തമായ സൂചനകള്*.

    കുടിയേറ്റ മേഖലയായ തിരുവമ്പാടി മുസ്ലീംലീഗിന്റെ സീറ്റാണ്. കഴിഞ്ഞപ്രാവശ്യം ഇവിടെ എല്* ഡി എഫ് ആയിരുന്നു വിജയിച്ചത്. ആദ്യം മത്തായി ചാക്കോയും ചാക്കോ മരിച്ചതിനെ തുടര്*ന്ന് നടന്ന തെരഞ്ഞെടുപ്പില്* ജോര്*ജ് തോമസുമായിരുന്നു എംഎല്*എമാര്*. ഇവിടെ മുരളി മത്സരിച്ചാല്* വിജയം ഉറപ്പാണോയെന്നകാര്യത്തില്* കോണ്*ഗ്രസിന് സംശയമുണ്ട്.

    അതേസമയം പൊതുവേ യുഡിഎഫ് ചായവുള്ള തിരുവമ്പാടിയില്* മുരളി മത്സരിച്ചാല്* വന്* വിജയം നേടുമെന്നും കരുതപ്പെടുന്നു. എന്തായാലും കെപിസിസി യോഗം അവസാനിക്കുന്നതോടെ മുരളിയുടെ സ്ഥാനാര്*ഥിത്വകാര്യത്തില്* തീരുമാനമാകുമെന്നാണ് സൂചന.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X