എഐസിസി: ആന്റണി തുടരും ഷാനിമോള്* സെക്രട്ടറി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    എഐസിസി: ആന്റണി തുടരും ഷാനിമോള്* സെക്രട്ടറി

    ദില്ലി: മുതിര്*ന്ന നേതാവ് എകെ ആന്റണിയെ നിലനിര്*ത്തിക്കൊണ്ട് എഐസിസി പുനസംഘടിപ്പിച്ചു. കേരളത്തില്* നിന്നുള്ള ഷാനിമോള്* ഉസ്മാനെ സെക്രട്ടറിയാക്കിയിട്ടുണ്ട്. പ്രവര്*ത്തക സമിതിയില്* സ്ഥിരം ക്ഷണിതാവായിരുന്ന കെ കരുണാകരന് പകരക്കാരനായി ആരെയും നിര്*ദ്ദേശിച്ചില്ല. ജനറല്* സെക്രട്ടറിയായി സ്ഥാനക്കയറ്റം കിട്ടിയ മധുസൂദന്* മിസ്ത്രിക്കാണു കേരളത്തിന്റെ ചുമതല. സഞ്ജയ് നിരുപം അദ്ദേഹത്തോടൊപ്പം സെക്രട്ടറിയായിരിക്കും. ശിവസേനയില്* നിന്നു കോണ്*ഗ്രസിലെത്തിയ സഞ്ജയ് നിരുപം ഇപ്പോള്* ലോക്*സഭാംഗമാണ്. ലോക്*സഭയില്* കോണ്*ഗ്രസ് ചീഫ് വിപ്പാണു ഗുജറാത്തില്* നിന്നുള്ള മിസ്ത്രി.

    ഒന്*പതു ജനറല്* സെക്രട്ടറിമാര്*, 19 മുഖ്യ പ്രവര്*ത്തകസമിതിയംഗങ്ങള്*, 17 സ്ഥിരാംഗങ്ങള്*, അഞ്ചു പ്രത്യേക ക്ഷണിതാക്കള്*, 33 സെക്രട്ടറിമാര്* എന്നിവരാണു പുനഃസംഘടിപ്പിച്ച സമിതിയിലുള്ളത്. എഐസിസി മാധ്യമ വിഭാഗം സെക്രട്ടറി ടോം വടക്കന്*, നിയമ വിഭാഗം സെക്രട്ടറി രഞ്ജി തോമസ്, പാര്*ലമെന്ററി പാര്*ട്ടി സെക്രട്ടറി കൊടിക്കുന്നില്* സുരേഷ് എന്നിവരെ എഐസിസി സെക്രട്ടറി പദവിയില്*നിന്നു നീക്കി.

    തിരഞ്ഞെടുപ്പ് നിശ്ചയിച്ച സംസ്ഥാനങ്ങളുടെ ചുമതലക്കാരെ മാറ്റാതിരിക്കുന്ന പതിവു തെറ്റിച്ചുകൊണ്ടാണ് മൊഹ്*സിന കിദ്വായിയെ കേരളത്തിന്റെ ചുമതയില്* നിന്നും മാറ്റിയത്. കിദ്വായിയെ പ്രവര്*ത്തക സമിതിയിലെ സ്ഥിരാംഗമാക്കിയിട്ടുണ്ട്. മഹിളാകോണ്*ഗ്രസിന്റെ ചുമതലയും അവര്*ക്കാണ്. ആഭ്യന്തര മന്ത്രി പി. ചിദംബരം, മോഹന്* പ്രകാശ് എന്നിവരും സ്ഥിരം ക്ഷണിതാക്കളുടെ പട്ടികയില്* ഇടംനേടി.

    രാഹുല്* ഗാന്ധി, ബി.കെ. ഹരിപ്രസാദ്, ബിരേന്ദര്* സിങ്, ദിഗ്വിജയ് സിങ്, ഗുലാം നബി ആസാദ്, ജനാര്*ദന്* ദ്വിവേദി, മധുസൂദന്* മിസ്ത്രി, മുകുള്* വാസ്*നിക്, ഓസ്*കര്* ഫെര്*ണാണ്ടസ് എന്നിവരാണു ജനറല്* സെക്രട്ടറിമാര്*. ഇതില്* ബിരേന്ദര്* സിങ്, മിസ്ത്രി, എന്നിവര്* പുതുമുഖങ്ങളാണ്.

    ബിരേന്ദര്* സിങ്, ധനി റാം ഷന്*ഡില്*, മധുസൂദന്* മിസ്ത്രി, ഹേമപ്രവ സൈക്കിയ, സുശീല തിറതിയ, ഓസ്*കര്* ഫെര്*ണാണ്ടസ് എന്നിവര്* മുഖ്യ പ്രവര്*ത്തകസമിതിയില്* പുതിയവരാണ്.

    അഹമ്മദ് പട്ടേല്* രാഷ്ട്രീയകാര്യ സെക്രട്ടറിയായും മോട്ടിലാല്* വോറ ട്രഷററായും തുടരും. ഒരാള്* ഒരു പദവി തത്വം പാലിക്കാനാണു വകുപ്പിന്റെ കൂടി ചുമതലയുള്ള സെക്രട്ടറിമാരെ എഐസിസി സെക്രട്ടറി പദത്തില്* നിന്ന് ഒഴിവാക്കിയതെന്നു ജനറല്* സെക്രട്ടറി ജനാര്*ദന്* ദ്വിവേദി വെളിപ്പെടുത്തി.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X