കോണ്*ഗ്രസ് നേതാവ് അര്*ജുന്* സിങ് അന്തരിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കോണ്*ഗ്രസ് നേതാവ് അര്*ജുന്* സിങ് അന്തരിച്ചു

    ദില്ലി: മുതിര്*ന്ന കോണ്*ഗ്രസ് നേതാവും മധ്യപ്രദേശ് മുന്* മുഖ്യമന്ത്രിയുമായിരുന്നു അര്*ജുന്* സിങ്(81)അന്തരിച്ചു. കോണ്*ഗ്രസിന്റെ കരുത്തുറ്റ നേതാവായിരുന്ന അര്*ജുന്* മുന്* കേന്ദ്രമന്ത്രികൂടിയാണ്. ഏതാനും ദിവസങ്ങളായി ദില്ലി ഓള്* ഇന്ത്യ ഇന്*സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്* സയന്*സസില്* ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് 6.15ഓടെയാണ് മരണം സംഭവിച്ചത്. സംസ്*കാരം ഞായറാഴ്ച മധ്യപ്രദേശിലെ ചുര്*ഹട്ടില്* നടക്കും.

    ആരോഗ്യപരമായ കാരണങ്ങള്* വ്യക്തമാക്കിയതിനെത്തുടര്*ന്ന് അര്*ജുന്* സിങിനെ കോണ്*ഗ്രസ് പ്രവര്*ത്തക സമിതിയില്* നിന്നും വെള്ളിയാഴ്ച ഒഴിവാക്കിയിരുന്നു. എന്നാല്* വീണ്ടും അദ്ദേഹത്തെ ക്ഷണിതാവാക്കി. ഈ പ്രഖ്യാപനം പുറത്തുവന്ന മണിക്കൂറുകള്*ക്കുള്ളില്* അദ്ദേഹത്തിന്റെ മരണം സംഭവിക്കുകയായിരുന്നു.

    ഇടക്കാലത്തു കോണ്*ഗ്രസിന്റെ വര്*ക്കിങ് പ്രസിഡന്റ് സ്ഥാനത്തും അര്*ജുന്* സിങ് ഉണ്ടായിരുന്നു. 1980-85 കാലയളവിലാണു അദ്ദേഹം മധ്യപ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്നത്. മൂന്നുവട്ടം അദ്ദേഹം മുഖ്യമന്ത്രി പദത്തിലേയ്ക്ക്് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

    രണ്ടാം തവണ മുഖ്യമന്ത്രിയായി അധികാരമേറ്റതിന്റെ പിറ്റേദിവസം പഞ്ചാബ് ഗവര്*ണറായി നിയമിക്കപ്പെട്ടു. കേന്ദ്രത്തില്* പി.വി. നരസിംഹറാവു മന്ത്രിസഭയില്* അംഗമായിരുന്ന അര്*ജുന്* സിങ്, ബാബറി മസ്ജിദ് തകര്*ക്കപ്പെട്ട സംഭവത്തോടെ മന്ത്രിപദം രാജിവച്ചു. പിന്നീടു നരസിംഹറാവുവുമായി ഇടഞ്ഞ അദ്ദേഹം എന്*.ഡി. തിവാരിയുമായി ചേര്*ന്ന് ഓള്* ഇന്ത്യ ഇന്ദിരാ കോണ്*ഗ്രസിനു രൂപംനല്*കി.

    1996നു ശേഷം തന്റെ സംസ്ഥാനമായ മധ്യപ്രദേശില്* നിന്ന് ഒരു തിരഞ്ഞെടുപ്പിലും ജയിക്കാന്* അര്*ജിന്* സിങിന് കഴിഞ്ഞിരുന്നില്ല. കോണ്*ഗ്രസിലേക്കു തിരിച്ചുവന്ന ശേഷവും അദ്ദേഹത്തിനു പരാജയം നേരിടേണ്ടി വന്നു. പിന്നീടു പലതവണ രാജ്യസഭാംഗമായി. ഇന്ത്യന്*നാഷണല്* കോണ്*ഗ്രസിന്റെ ചരിത്രത്തിലെ ഏക വൈസ് പ്രസിഡന്റാണ് അര്*ജുന്* സിങ്. മികച്ച പാര്*ലമെന്റേറിയനുള്ള അവാര്*ഡ് 2000ല്* അര്*ജുന്* സിങ് നേടിയിരുന്നു.

    ഒന്നാം യുപിഎ മന്ത്രിസഭയില്* മാനവവിഭവശേഷി വികസന മന്ത്രിയായിരുന്ന അര്*ജുന്* സിങ് മുമ്പ് കേന്ദ്ര വാണിജ്യ, വാര്*ത്താവിനിമയമന്ത്രിപദങ്ങള്* വഹിച്ചിട്ടുണ്ട്. സജീവരാഷ്ട്രീയത്തിലുണ്ടായിരുന്ന റാവു ശിവ് ബഹാദൂര്* സിങ്ങിന്റെയും മോഹിനി ദേവിയുടെയും മകനായി 1930 നവംബര്* അഞ്ചിന് മധ്യപ്രദേശിലെ സിദ്ധി ജില്ലയിലാണ് അര്*ജുന്* സിങ് ജനിച്ചത്. ഭാര്യ: സരോജ് കുമാരി. മക്കള്*: അഭിമന്യു സിങ്(ബിസിനസ് ബാംഗ്ലൂര്*), അജയ് സിങ്, വീണ സിങ്(കോണ്*ഗ്രസ് നേതാക്കള്*). അര്*ജുന്* സിങ്ങിന്റെ മൃതദേഹം ശനിയാഴ്ച രാവിലെ 10മണിക്ക് ഡല്*ഹി അക്ബര്* റോഡ് 17ലെ വീട്ടില്* കൊണ്ടുവരും. തുടര്*ന്ന് 12 മണിയോടെ ഭോപ്പാലിലേക്ക് കൊണ്ടുപോകും.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X