സീറ്റുവിഭജനം: കോണ്*ഗ്രസിന് ഡിഎംകെ ഭീഷണി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സീറ്റുവിഭജനം: കോണ്*ഗ്രസിന് ഡിഎംകെ ഭീഷണി

    ചെന്നൈ: തമിഴ്*നാട് നിയമസഭാ തിരഞ്ഞെടുപ്പില്* സീറ്റ് പങ്കുവെക്കുന്നതിനെ ചൊല്ലിയുള്ള ഡിഎംകെ കോണ്*ഗ്രസ് തര്*ക്കം രൂക്ഷമാകുന്നു. അവകാശപ്പെട്ട സീറ്റുകള്* ലഭിച്ചില്ലെങ്കില്* കേന്ദ്രസര്*ക്കാരിനുള്ള പിന്തുണ പിന്*വലിക്കുമെന്ന് ഡിഎംകെ ഭീഷണിഉയര്*ത്തിയിരിക്കുകയാണ്. സീറ്റുവിഭജനത്തിന്റെ കാര്യവും തര്*ക്കം തുടര്*ന്നാല്* പിന്തുണപിന്*വലിക്കാനുള്ള തീരുമാനവും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിക്കാനും ചര്*ച്ച നടത്താനുമായി ടിആര്* ബാലുവിനെ നിയോഗിച്ചിരിക്കുകയാണ്. ബാലു സോണിയയുമായി ശനിയാഴ്ച തന്നെ ചര്*ച്ച നടത്തും.

    സോണിയ ഗാന്ധിക്കു പുറമേ പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രി പ്രണബ് മുഖര്*ജിയെയും ബാലു കാണുന്നുണ്ട്. വൈകിട്ടു ചേരുന്ന പാര്*ട്ടി ഉന്നതയോഗത്തില്* സഖ്യം തുടരണമോ എന്ന കാര്യത്തില്* അന്തിമ തീരുമാനമുണ്ടാകും.

    തമിഴ്*നാട്ടിലെ 234 സീറ്റുകളില്* 60 എണ്ണം കോണ്*ഗ്രസിന് നല്*കാമെന്ന് ഡിഎംകെ സമ്മതിച്ചിരുന്നു. എന്നാല്* വ്യാഴാഴ്ച മൂന്നു സീറ്റുകള്*കൂടി കോണ്*ഗ്രസ് അധികമായി ആവശ്യപ്പെട്ടതാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്.

    സീറ്റുവിഭജവുമായി ബന്ധപ്പെട്ട് തമിഴ്*നാട് മുഖ്യമന്ത്രി കരുണാനിധിയുമായുള്ള ചര്*ച്ചകള്*ക്ക് ഫലം കാണാത്തതിനെ തുടര്*ന്ന് തമിഴ്*നാട്ടിലെ കോണ്*ഗ്രസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ഗുലാം നബി അസാദ് ദില്ലിയിലേയ്ക്ക് മടങ്ങിയിരുന്നു.

    കഴിഞ്ഞ തവണ വിജയിച്ച 48 സീറ്റുകള്*ക്കു പുറമേ കൂടുതല്* സീറ്റുകള്* വേണമെന്നും മുന്നണി വിജയിച്ചാല്* അധികാരം പങ്കിടണമെന്നുമുള്ള കോണ്*ഗ്രസിന്റെ ആവശ്യം ഡിഎംകെയുമായുള്ള ഏഴുവര്*ഷത്തെ ബന്ധത്തിനാണ് ഉലച്ചിലുണ്ടാക്കുന്നത്.

    ശനിയാഴ്ച അവസാനിച്ച മൂന്നാംഘട്ട ചര്*ച്ചയിലും സമവായത്തില്* എത്താന്* കഴിയാത്തതിനെ തുടര്*ന്ന് കോണ്*ഗ്രസുമായുള്ള സഖ്യം അവസാനിപ്പിക്കാന്* ഡി.എം.കെ ഏറെക്കുറെ തീരുമാനിച്ചതായാണ് വരുന്ന റിപ്പോര്*ട്ടുകള്*.

    കോണ്*ഗ്രസിന് 60 സീറ്റുകള്* നല്*കാന്* തയ്യാറാണെന്നും എന്നാല്* ആവശ്യപ്പെടുന്നപോലെ 63 സീറ്റ് നല്*കാന്* കഴിയില്ലെന്ന് കരുണാനിധി അസന്നിഗ്ധമായി അറിയിച്ചു. രണ്ടു കക്ഷികളും തമ്മിലുള്ള ധാരണയനുസരിച്ച് 51 സീറ്റുകള്* മാത്രമേ നല്*കേണ്ടതുള്ളൂ.

    എന്നാല്* 63 സീറ്റ് ആവശ്യപ്പെടുന്നതിന്റെ ഔചിത്യം വ്യക്തമല്ല. ഏപ്രില്* 13നാണ് തമിഴ്*നാട് തെരഞ്ഞെടുപ്പ്. ആകെയുള്ള 234 സീറ്റുകളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പില്* മെയ് 13 ഫലപ്രഖ്യാപനമുണ്ടാകും. ഇതിനിടെ തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുകയെന്ന ഉദ്ദേശത്തോടെ പ്രതിപക്ഷ കക്ഷിയായ എഐഡിഎംകെയും ചലച്ചിത്രതാരം വിജയകാന്തിന്റെ ഡിഎംഡികെയുമായി സഖ്യം ഉണ്ടാക്കിയിട്ടുണ്ട്.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X