ദില്ലി: ഒരു മൊബൈല്‍* ഫോണ്‍* പോലും ഉപയോഗിക്കാത്ത സ്ത്രീയുടെ പേരില്‍* 117 സിം കാര്‍*ഡുകള്*. ടെലികോം വകുപ്പ് ഉപഭോക്താക്കളുടെ വിലാസം പരിശോധിക്കുന്നതിനിടെയാണ് ഈ സംഭവം പുറത്തുവന്നത്. അന്വേഷണത്തില്‍* ഒരു നമ്പര്‍* പോലും ഇവര്‍* ഉപയോഗിക്കുന്നില്ലെന്നും ഒന്നിനുവേണ്ടിയും ഇവര്‍* അപേക്ഷ നല്*കിയിട്ടില്ലെന്നും വ്യക്തമായി. സ്ത്രീയുടെ പേരും വിവരങ്ങളും അധികൃതര്‍* പുറത്തുവിട്ടിട്ടില്ല. ന്യൂനപക്ഷ വിഭാഗത്തില്‍* നിന്നുള്ള 34കാരിയായ ഇവരെ ഭര്*ത്താവ് ഉപേക്ഷിച്ചതാണ്. ഇപ്പോള്‍* ഇവര്‍* ടര്‍*ക്കമാന്‍* ഗേറ്റില്‍* സഹോദരനോടൊപ്പമാണ് താമസിക്കുന്നത്. പരിശോധനയില്‍* ഇവരുടെ പേരില്‍* 117 നമ്പറുകള്‍* നിലവിലുള്ളകാര്യം കണ്ടെത്തിയതിന് പി്ന്നാലെ ഉദ്യോഗസ്ഥര്‍* ഇവരുടെ വീട്ടില്‍* എത്തി. അപ്പോഴാണ് ഇവര്‍*ക്ക് മൊബൈല്‍* ഫോണ്‍* ഇല്ലെന്നകാര്യവും ഇവര്‍* സിംകാര്‍*ഡുകള്*ക്ക് അപേക്ഷിച്ചിട്ടില്ലെന്നകാര്യവും വ്യക്തമായത്.
ഈ സ്ത്രീയുടെ തിരിച്ചറിയല്‍* കാര്‍*ഡ് ഉപയോഗിച്ച് ആരെങ്കിലും നിരവധി കണക്ഷനുകള്‍* നേടിയെടുത്തതാകാമെന്നാണ് ടെലികോം അധികൃതരുടെ നിഗമനം. ഏതെങ്കിലും ആവശ്യത്തിനായി തിരച്ചറിയില്‍* കാര്‍*ഡിന്റെ പകര്*പ്പ് എടുത്തുനല്*കിയ കടക്കാരായിരിക്കും ഇതിന് പിന്നിലെന്നും അധികൃതര്‍* സംശയിക്കുന്നുണ്ട്.
അതിനിടെ വരിക്കാരുടെ എണ്ണം വര്*ദ്ധിപ്പിക്കുന്നതിന് വേണ്ടി മൊബൈല്‍* കമ്പനികള്‍* തന്നെ ഏജന്റുമാരെ ഉപയോഗിച്ച് നടത്തിയ തട്ടിപ്പാണോയിതെന്നകാര്യത്തിലും അന്വേഷണം നടക്കുകയാണ്.
സംഭവത്തെ തുടര്‍*ന്ന് 117 നമ്പറുകളും പൊലീസ് വിച്ഛേദിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ചുള്ള വിശദ റിപ്പോര്*ട്ട് സുരക്ഷാ ഏജന്*സികള്‍*ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin