ചെന്നൈ: ഏഴുവര്*ഷം നീണ്ട ബന്ധമുപേക്ഷിച്ച് കോണ്*ഗ്രസും ഡിഎംകെയും വഴിപിരിയുമ്പോള്* ഈ അവസരം എങ്ങനെ പ്രയോജനപ്പെടുത്തണമെന്നാലോചിച്ച് തലപുകയ്ക്കുന്ന ഒരാളുണ്ട് തമിഴകത്ത്, അണ്ണാഡിഎംകെ നേതാവ് സാക്ഷാല്* ജയലളിത. ജയലളിതയുടെ നേതൃത്വത്തിലുള്ള വിശാലസക്ഷം പ്രശ്*നങ്ങളൊന്നുമില്ലാതെ സീറ്റുവിഭജനം പൂര്*ത്തിയാക്കി തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോഴാണ് ഏഴുവര്*ഷത്തോളം ശക്തമായി നിലകൊണ്ട് ഡിഎംകെ- കോണ്*ഗ്രസ് സഖ്യം പൊളിയുന്നത്. ഇതോടെ തമിഴ്*നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പിന് പതിവില്ലാത്തവിധം മുറുക്കം കൈവരുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.
മാസങ്ങള്*ക്ക് മുമ്പുവരെ വിജയമുറപ്പിച്ച ആത്മവിശ്വാസത്തിലായിരുന്നു ഡിഎംകെ. എന്നാല്* അശനിപാതം പോലെ വന്നുചേര്*ന്ന 2ജി സ്*പെക്ട്രം അഴിമതിയും പിന്നാലെ കോണ്*ഗ്രസുമായുണ്ടായ ഇടയലുമെല്ലാം ഇ്*പ്പോള്* ഡിഎംകെയുടെ അവസ്ഥ പരുങ്ങലിലാക്കിയിരിക്കുകയാണ്. കോണ്*ഗ്രസ് ഇല്ലാതായിക്കഴിഞ്ഞാല്* മുന്നണിയില്* ഡിഎംകെയ്ക്ക് ആകെയുള്ള ആശ്വാസം പിഎംകെയാണ്.
ഡിഎംകെ വിട്ടാല്* കോണ്*ഗ്രസാകട്ടെ, സംസ്ഥാന രാഷ്ട്രീയത്തില്* ഒറ്റയ്ക്കാകും. അങ്ങനെയാകുമ്പോള്* ജയളിതയുടെ അണ്ണാ ഡിഎംകെ സഖ്യത്തിലേക്കു ചേക്കേറുക എന്നത് സ്വാഭാവികമായും കോണ്*ഗ്രസിന് മുന്നിലുള്ള അടുത്ത വഴിയാണ്.
പക്ഷേ സീറ്റുവിഭജം പൂര്*ത്തിയായിക്കഴിഞ്ഞ ജയലളിതയുടെ വിശാലമുന്നണിയില്* കോണ്*ഗ്രസ് ചെന്നാല്* കാര്യം നടക്കുമോയെന്നും കണ്ടറിയണം. ഡിഎംകെകോണ്*ഗ്രസ് സഖ്യത്തിന്റെ തകര്*ച്ച ഏറെ ആഹ്*ളാദം പകരുന്നതു ജയലളിതയ്ക്കാണ്.
ഡിഎംകെയുമായുള്ള സഖ്യം കോണ്*ഗ്രസ് അവസാനിപ്പിച്ചാല്* യുപിഎ സര്*ക്കാരിനു പിന്തുണ നല്*കാമെന്നു ജയ നേരത്തേ വാഗ്ദാനം ചെയ്തിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്* ജയയുടെ നിലപാടെന്ത് എന്നത് രാഷ്ട്രീയനീരീക്ഷകര്* ഉറ്റുനോക്കുന്നകാര്യമാണ്.
മറ്റു കക്ഷികളുമായി ചേര്*ന്നു മൂന്നാം മുന്നണി രൂപീകരിക്കുക എന്നതാണു കോണ്*ഗ്രസിന്് മുന്നിലുള്ള മറ്റൊരു പോംവഴി. പക്ഷേ, ജയളിത, കരുണാനിധി എന്നീ വടവൃക്ഷങ്ങള്*ക്ക് കീഴെവളരുന്ന കക്ഷികള്* കഴിഞ്ഞാല്* തമിഴ്*നാട്ടില്* മറ്റു വലിയ പാര്*ട്ടികള്* ഇല്ല.
നേരത്തേ അണ്ണാ ഡിഎംകെ സഖ്യത്തില്* ചേരുന്നതിനു മുന്*പു നടന്* വിജയകാന്തിന്റെ പാര്*ട്ടിയായ ഡിഎംഡികെ കോണ്*ഗ്രസിനോടു കൂട്ടുചേരാന്* താല്*പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്* ഡിഎംകെയുടെ നിലപാട് അന്തിമമാണെന്നു മുഖ്യമന്ത്രി കരുണാനിധിയോ പാര്*ട്ടി നേതൃത്വമോ പറഞ്ഞിട്ടില്ലെന്നതിനാല്*ത്തന്നെ വരും മണിക്കൂറുകളില്* തമിഴ്*നാട് രാഷ്ട്രീയത്തില്* എന്തുമാറ്റമുണ്ടാകുമെന്നത് പ്രവചനാതീതമാണ്.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin