കോണ്*ഗ്രസ് നിലപാട് അത്ഭുതപ്പെടുത്തി: കരുണാനിധി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കോണ്*ഗ്രസ് നിലപാട് അത്ഭുതപ്പെടുത്തി: കരുണാനിധി

    ചെന്നൈ: സീറ്റുവിഭജന കാര്യത്തില്* പതിവില്ലാത്തവിധം കോണ്*ഗ്രസ് സ്വീകരിച്ച നിലപാട് അത്ഭുതപ്പെടുത്തിയെന്ന് തമിഴ്*നാട് മുഖ്യമന്ത്രി എം കരുണാനിധി. ഡിഎംകെയെ എങ്ങനെയെങ്കിലും മുന്നണിയില്* നിന്നും പുറത്താക്കണമെന്ന് ആഗ്രഹമുള്ളതിനാലാണ് അവര്* 63 സീറ്റ് ചോദിക്കുന്നതെന്നും കരുണാനിധി ആരോപിച്ചു.

    യു പി എ മന്ത്രിസഭയില്* നിന്ന് തങ്ങളുടെ മന്ത്രിമാരെ പിന്*വലിക്കുന്നതിനുള്ള പ്രമേയം ശനിയാഴ്ച ഡി എം കെ അംഗീകരിച്ചിരുന്നു. ഇനി അപമാനം സഹിച്ച് കോണ്*ഗ്രസുമായുള്ള സഖ്യം തുടരേണ്ടതില്ലെന്ന നിലപാടാണ് ഡി എം കെ സ്വീകരിച്ചത്. എന്നാല്* യുപിഎ സര്*ക്കാറിന് പ്രശ്*നാധിഷ്ഠിത പിന്തുണ തുടരാന്* പാര്*ട്ടി തീരുമാനിച്ചിട്ടുണ്ട്.

    അതായത് 18 എം പിമാരുടെ പിന്തുണ പിന്*വലിക്കാനുള്ള കടുത്ത നീക്കം ഡിഎംകെയുടെ ഭാഗത്തുനിന്നും തല്*ക്കാലമുണ്ടാകില്ലെ.

    തമിഴ്*നാട് നിയമസഭാ തിരഞ്ഞെടുപ്പില്* 90 സീറ്റുകളും അധികാരം പങ്കിടാനുള്ള കരാറുമായിരുന്നു കോണ്*ഗ്രസ് ആദ്യം ചോദിച്ചത്. പിന്നീട് അത് 60 സീറ്റുകളായി ചുരുക്കി. ഡി എം കെ നേതൃത്വവും കോണ്*ഗ്രസ് നേതാവ് ഗുലാം നബി ആസാദും തമ്മിലുള്ള ചര്*ച്ചയില്* 60 സീറ്റെന്ന ധാരണ അംഗീകരിക്കപ്പെടുകയും ചെയ്തു.

    എന്നാല്* പിന്നീട് ആസാദ് നിലപാട് മാറ്റുകയും 63 സീറ്റ് ആവശ്യപ്പെടുകയും ചെയ്തു.ഇക്കാര്യത്തില്* നടന്ന ചര്*ച്ചകളൊന്നും ലക്ഷ്യം കാണാതെ വന്നപ്പോള്* യുപിഎയില്* തുടരേണ്ടതില്ലെന്ന് ഡിഎംകെ തീരുമാനിക്കുകയായിരുന്നു.

    ഇതിനിടെ കോണ്*ഗ്രസിന് ജയലളിത ചില വാഗ്ദാനങ്ങള്* നടത്തിക്കഴിഞ്ഞതായി വാര്*ത്തകളുണ്ട്. എന്തായാലും ഏഴുവര്*ഷമായുള്ള കോണ്*ഗ്രസ്- ഡിഎംകെ ബന്ധത്തിലെ വിള്ളല്* ഇനി ആരാകും പ്രയോജനപ്പെടുത്തുകയെന്നകാര്യം തിരിച്ചറിയാന്* കലങ്ങിമറിഞ്ഞിരിക്കുന്ന തമഴ്*നാട് രാഷ്ട്രീയം തെളിയുന്നതുവരെ കാത്തിരിക്കേണ്ടിവരും.






    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X