കൊച്ചി: മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്* തിരഞ്ഞെടുപ്പില്‍* മത്സരിക്കുമോയെന്നകാര്യം സിപിഎം ഇനിയും തീരുമാനിച്ചിട്ടില്ല. ഇക്കാര്യത്തില്‍* തീരുമാനമെടുക്കാന്‍* കേന്ദ്രനേതൃത്വം സംസ്ഥാനഘടകത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍* ഡോക്ടര്‍* സുകുമാര്‍* അഴീക്കോടിന് ഇക്കാര്യത്തില്‍* വ്യക്തതക്കറവൊന്നുമില്ല. മത്സരിക്കാന്‍* തയ്യാറാണെന്ന് പ്രഖ്യാപിച്ച വിഎസിന് പിന്തുണയുമായിട്ട് സുകുമാര്‍* അഴീക്കോട് രംഗത്തെത്തിയിരിക്കുകയാണ്. സിപിഎമ്മിന്റെ ഭാഗ്യനക്ഷത്രമാണ് വിഎസ് എന്നാണ് അഴീക്കോട് പറയുന്നത്. വിഎസിനെ മത്സരരംഗത്തുനിന്നും മാറ്റിനിര്*ത്താന്* പാര്*ട്ടിയ്ക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വിഎസിനെക്കൊണ്ട് സി പി എമ്മിന് ഗുണമേ ഉണ്ടായിട്ടുള്ളൂ. പഴയകാല കമ്യൂണിസ്റ്റുകാരുടെ നന്*മ നിലനില്*ക്കുന്ന അവസാനത്തെ ആളാണ് അദ്ദേഹം. സി പി എം വിഎസിനോട് നന്ദി പറയണം. അദ്ദേഹത്തിന് സീറ്റ് നല്*കാതിരിക്കാനാവില്ല. സി പി എമ്മിന്റെ ഭാഗ്യനക്ഷത്രമാണ് വി എസ്- അഴീക്കോട് പറഞ്ഞു.
ധാര്‍*മ്മികത തകര്*ന്ന രാഷ്ട്രീയക്കാരുടെ പ്രതിനിധിയാണ് കുഞ്ഞാലിക്കുട്ടിയെന്നും അഴീക്കോട് പറഞ്ഞു. എന്തായാലും അഴീക്കോടിനെപ്പോലെയുള്ളവര്‍* പിന്തുണയുമായി രംഗത്തെത്തിയത് സിപിഎമ്മിന് പരിഗണിക്കാതിരിക്കാന്‍* കഴിയില്ല.
കഴിഞ്ഞ ലോക്*സഭാ തിരഞ്ഞെടുപ്പില്‍* ഇടതുമുന്നണി തോറ്റമ്പിയപ്പോള്‍* വിഎസ് വാര്*ത്താസമ്മേളനത്തില്* ചിരിച്ചത് വിവാദമായിരുന്നു. ഇതിനെത്തുടര്*ന്ന് അഴീക്കോട് വിഎസിനെതിരെ രംഗത്തെത്തുകയും ഒരു പക്ഷിയും സ്വന്തം കൂട്ടില്‍* കാഷ്ടിക്കാറില്ലെന്ന് പറയുകയും ചെയ്തിരുന്നു. ഇത് വിഎസിന് കൊണ്ടു, രണ്ടുപേരും കുറേനാള്‍* പിണങ്ങിനടക്കുകയും പരസ്പരം വിമര്*ശിക്കുകയും ചെയ്തിരുന്നു. പിന്നീട് രണ്ടുപേരും വീണ്ടും ബന്ധപുതുക്കകയും ചെയ്തു.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin