അസിന്* പ്രാണിയെ തിന്നു; സല്*മാന്* ഞെട്ടി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അസിന്* പ്രാണിയെ തിന്നു; സല്*മാന്* ഞെട്ടി

    റെഡി എന്ന ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ് തായ്*ലാന്റില്* നടക്കുന്നതിനിടെയായിരുന്നു ആ സംഭവം. ആ കാഴ്ച കണ്ട് മസില്*മാന്* സല്*മാന്* ഖാന്* ഞെട്ടിപ്പോയി. അറപ്പുകൊണ്ട് സല്*മാന്* ചൂളി. അസിന്* അതാ പ്രാണിയെത്തിന്നു! ഏത് അസിന്* എന്ന് ചോദിക്കേണ്ട നമ്മുടെയെല്ലാം പ്രിയ നായിക അസിന്* തോ്ട്ടുങ്കല്*. ഷൂട്ടിങിനിടെ അവിടെ കണ്ടിരുന്ന പ്രാണികളെക്കുറിച്ച് അസിന്* അവിടത്തെ പാചകക്കാരോട് അന്വേഷിച്ചു. അപ്പോഴാണ് അയാള്* അത് കഴിയ്ക്കാന്* പറ്റുന്നവയാണെന്ന് പറഞ്ഞത്്.

    അസിന്* ഇതിനെക്കുറിച്ച് ചോദിച്ചുകൊണ്ടുനില്*ക്കേ ഒരു പാചകക്കാരന്* ഈ പ്രാണികളെ പിടിച്ച് ഒരു ബക്കറ്റില്* ഇട്ടു, എന്നിട്ട് കഴിയ്ക്കാമോയെന്ന് അസിനോടും സല്*മാനോടുമായി ചോദിച്ചു. സല്*മാന്* അറപ്പുമൂലം പിന്*മാറി. പാചകക്കാരന്* വീണ്ടും വെല്ലുവിളിച്ചപ്പോള്* അസിന്* ആ വെല്ലുവിളി ഏറ്റെടുത്തു. ഉടന്*തന്നെ താരം ആ പ്രാണികളെ പിടിച്ച് തിന്നാനും തുടങ്ങി.

    ഇത് കണ്ടുനിന്ന സല്*മാന്* സ്തബ്ധനായിപ്പോയത്രേ. പ്രാണികളെ തിന്നാല്* പറയുമ്പോള്* അസിന്* അറപ്പുകൊണ്ട് ഓടുമെന്നാണത്രേ സല്*മാന്* കരുതിയത്. എന്നാല്* സംഭവിച്ചത് മറിച്ചാണ്. അസിന്റെ പ്രാണിതീറ്റ കണ്ട് സെറ്റിലുള്ളവരെല്ലാം ഞെട്ടിപ്പോയെന്നാണ് ചില റിപ്പോര്*ട്ടുകള്* പറയുന്നത്.

    എങ്ങനെ പ്രാണികളെ തിന്നുവെന്ന് എല്ലാവരും അതിശയത്തോടെ ചോദിച്ചപ്പോള്* അസിന്റെ ഉത്തരം എന്തായിരുന്നുവെന്നോ വെറുതെ അങ്ങ് തന്നുകതന്നെയെന്ന്. എന്തായാലും പാമ്പിനെ തിന്നുന്ന നാട്ടില്*പോയാല്* നടുക്കഷണം തിന്നണമെന്ന പല്ലവി അസിന് മുമ്പേ അറിയാമെന്ന് തോന്നുന്നു. എന്തായാലും മസില്*മാന്* തോറ്റിടത്ത് പ്രാണിയെത്തിന്നിട്ടായാലും അസിന്* വിജയം കണ്ടിരിക്കുകയാണ്.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X