മുലായവും മകനും വീട്ടുതടങ്കലില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മുലായവും മകനും വീട്ടുതടങ്കലില്*

    ദില്ലി: സമാജ്*വാദി പാര്*ട്ടി നേതാവ് മുലായം സിംഗ് യാദവും മകന്* അഖിലേഷ് യാദവും വീട്ടുതടങ്കലിലെന്ന് റിപ്പോര്*ട്ട്. ബഹുജന്* സമാജ് വാദി പാര്*ട്ടിയ്*ക്കെതിരെ സമാജ്*വാദി പാര്*ട്ടി സംസ്ഥാനത്തുടനീളം വ്യാപക പ്രാരണം അഴിച്ചുവിട്ട സാഹചര്യത്തിലാണ് ഇരുവരും വീട്ടു തടങ്കലിലായതെന്നാണ് സൂചന.

    തങ്ങളെ വീടിനു പുറത്തിറങ്ങാന്* അനുവദിക്കുന്നില്ലെന്ന് കാണിച്ച് മുലായം സിംഗ് ലോക്*സഭ സ്പീക്കര്* മീരാ കുമാറിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തുവന്നത്.

    പുറത്തിറങ്ങാന്* കഴിയാത്തതിനാല്* പാര്*ലമെന്റ് സമ്മേളനത്തില്* പങ്കെടുക്കാന്* കഴിയില്ലെന്നും മുലായം സ്പീക്കറെ അറിയിച്ചിട്ടുണ്ട്.

    സീറ്റുവിഭജനത്തര്*ക്കത്തില്* കോണ്*ഗ്രസുമായി ഇടഞ്ഞ ഡിഎംകെ കേന്ദ്രമന്ത്രിസഭയില്* നിന്നും മന്ത്രിമാരെ പിന്*വലിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ തങ്ങള്* പിന്തുണയ്ക്കുമെന്നും യുപിഎ സര്*ക്കാര്* വീഴില്ലെന്നും പറഞ്ഞുകൊണ്ട് മുലായം ഞായറാഴ്ച രംഗത്തെത്തിയിരുന്നു.






    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X