സംശയിക്കേണ്ട ഇംഗ്ലണ്ട് കരുത്തര്* തന്നെ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സംശയിക്കേണ്ട ഇംഗ്ലണ്ട് കരുത്തര്* തന്നെ

    ചെന്നൈ: അയര്*ലണ്ടിനോട് തോറ്റുണ്ടായ നാണക്കേടില്* നിന്നും ഒരു മോചനം അതായിരുന്നു ചെപ്പോക്കില്* ദക്ഷിണാഫ്രിക്കയ്*ക്കെതിരെയിറങ്ങുമ്പോള്* ഇംഗ്ലണ്ടിന്റെ ലക്ഷ്യം. അല്*പമൊന്ന് ഇടറിയെങ്കില്* തങ്ങള്* അത്രമോശക്കാരല്ലെന്ന് ഇംഗ്ലണ്ട് തെളിയിക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് പിടിപ്പകേടിന്റെ ദിനായിരുന്നു ഞായറാഴ്ച കയ്യെത്തും ദൂരത്ത് വിജയം നിന്നു വിളിച്ചിട്ടും പരാജയത്തിലേയ്ക്ക് വഴിവെട്ടി. ഗ്രൂപ്പ് ബി മത്സരത്തില്* ദക്ഷിണാഫ്രിക്കയെ ആറു റണ്*സിനാണ് ഇംഗ്ലണ്ട് തോല്*പ്പിച്ചത്.
    പൊതുവേ ക്രിക്കറ്റിലെ ഇത്തിരിക്കഞ്ഞന്മാരെന്ന് വിളിക്കുന്ന അയര്*ലണ്ടിനോട് തോല്*ക്കുകയും ഇന്ത്യയോട് സമനില വഴങ്ങുകയും ചെയ്ത ഇംഗ്ലണ്ട് ആകെ സമ്മര്*ദ്ദത്തിലായിരുന്നു. ജയപരാജയങ്ങള്* മാറി മറിയുകയായിരുന്ന ചെപ്പോക്കില്* മത്സരത്തില്* ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 171 റണ്*സിന് പുറത്തായി. താരതമ്യേന കുറഞ്ഞ സ്*കോര്* നേടാനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഇംഗ്ലീഷ് ബൗളര്*മാര്* ചുട്ട മറുപടി നല്*കിയപ്പോള്* 165 റണ്*സിന് എല്ലാവരും പുറത്തായി. രണ്ടിന് 75 എന്ന ശക്തമായ നിലയില്* നിന്നായിരുന്നു ദക്ഷിണാഫ്രിക്കയുടെ പതനം. അതുകൊണ്ടുതന്നെ അതിന്റെ ആഘാതവും വലുതാണ്. 42 റണ്*സെടുത്ത ഹാഷിം ആംല മാത്രമേ ദക്ഷിണാഫ്രിക്കന്* ബാറ്റ്*സ്മാന്*മാരില്* ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചുള്ളൂ. നായകന്* ഗ്രെയിം സ്മിത്ത്(22), എ.ബി. ഡിവില്ലിയേഴ്*സ് (25), ഡെയ്ല്* സ്*റ്റെയിന്* (20) റണ്*സെടുത്തു. ഇംഗ്ലണ്ടിനുവേണ്ടി സ്റ്റിയുവര്*ട്ട് ബ്രോഡ് നാലും ജെയിംസ് ആന്*ഡേഴ്*സണ്* രണ്ടും ടിം ബ്രസ്*നനും ഗ്രെയിം സ്വാനും മൈക്കിള്* യാര്*ഡിയും ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.ഹാഷിം ആംലയും നായകന്* ഗ്രെയിം സ്മിത്തും മികച്ച തുടക്കം നല്*കിയെങ്കിലും പേസര്* സ്റ്റുവര്*ട്ട് ബ്രോഡ് ആഞ്ഞടിച്ചതോടെ ദക്ഷിണാഫ്രിക്ക തകരുകയായിരുന്നു. 124 റണ്*സ് എടുത്തുനില്*ക്കേ അവര്*ക്ക് എ.ബി.ഡിവിലിയേഴ്*സ്, ഫാഫ് ഡു പ്ലെസിസ്, ജീന്* പോള്* ഡുമിനി എന്നിവരെ നഷ്ടപ്പെട്ടതു വിനയായി.എട്ടാം വിക്കറ്റില്* സ്*റ്റെയിനും മോണ്* വാന്* വീക്കും 33 റണ്*സ് കൂട്ടിച്ചേര്*ത്തതു ലക്ഷ്യത്തിലെത്തിക്കുമെന്നു കരുതിയെങ്കിലും ബ്രോഡ് ഇംഗ്ലണ്ടിന്റെ രക്ഷകനായി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് ആദ്യ ഓവറില്* തന്നെ സ്ട്രൗസിന്റെയും കെവിന്* പീറ്റേഴ്*സണിന്റെയും വിക്കറ്റ് നഷ്ടമായി.

    സ്കോര്* കാര്*ഡ്



    റോബിന്* പീറ്റേഴ്*സനാണ് ഇരുവരുടെയും വിക്കറ്റ് വീഴ്ത്തിയത്. ഒരുഘട്ടത്തില്* മൂന്നിന് 15 റണ്*സ് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. രവി ബൊപ്പാരയും(60) ജോനാഥന്* ട്രോട്ടും(52) ചേര്*ന്നാണ് തകര്*ച്ചയില്* നിന്ന് കയറ്റിയത്. ബൊപ്പരായാണു മത്സരത്തിലെ കേമന്*. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ഇമ്രാന്* താഹിര്* നാലും റോബിന്* പീറ്റേഴ്*സണ്* മൂന്നും മോര്*ക്കല്* രണ്ടും സ്*റ്റെയിന്* ഒന്നും വീതം വിക്കറ്റ് വീഴ്ത്തി.വിജയത്തിനുള്ള ഇംഗ്ലണ്ടിന്റെ ദാഹം മത്സരത്തിലുടനീറം കളിയില്* കാണാമായിരുന്നു. പഴുതുകളടച്ച ഫീല്*ഡിങ്ങും വിജയത്തിനായുള്ള അടങ്ങാത്ത ദാഹവും ഒത്തുചേര്*ന്നപ്പോള്* അത്യുജ്ജ്വലമായ തിരിച്ചുവരവാണ് ഇംഗ്ലണ്ട് നടത്തിയത്. ഇതോടെ ഇംഗ്ലണ്ടിന്റെ ക്വാട്ടര്*ഫൈനല്* സ്വപ്*നങ്ങള്*ക്ക് നിറംകൂടുകയും ചെയ്തു.






    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X