22 സീറ്റ് വേണമെന്ന് മാണി; ചര്*ച്ച തുടരും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    22 സീറ്റ് വേണമെന്ന് മാണി; ചര്*ച്ച തുടരും

    കൊച്ചി: സീറ്റ് വിഭജനം സംബന്ധിച്ച് കോണ്*ഗ്രസ് -കേരള കോണ്*ഗ്രസ് (എം) ആദ്യ ചര്*ച്ച തീരുമാനമാകാതെ പിരിഞ്ഞു. പാര്*ട്ടിക്ക് 22 സീറ്റ് വേണമെന്ന് കെ.എം മാണി അസന്നിഗ്ധമായി കോണ്*ഗ്രസിനെ അറിയിച്ചു. അടുത്തിടെ പാര്*ട്ടിയില്* ലയിച്ച ജോസഫ് വിഭാഗത്തിന് ആറു സീറ്റുകള്* കൈവശമുണ്ട്. ഇവ അനുവദിക്കണമെന്നും മാണി ആവശ്യപ്പെട്ടു.

    ഇവയ്ക്കു പുറമേ പി.സി ജോര്*ജിന്റെ സീറ്റ് നല്*കണമെന്നും പാര്*ട്ടിയില്* കൂടുതല്* കക്ഷികള്* വന്നതോടെ പാര്*ട്ടി ശക്തമായെന്നും അതിനാല്* അധികമായി നാലു സീറ്റുകള്* കൂടി അനുവദിച്ച് 22 സീറ്റുകള്* നല്*കണമെന്നുമാണ് മാണി ആവശ്യപ്പെട്ടിരിക്കുന്നത്.

    കഴിഞ്ഞ തവണ പാര്*ട്ടിക്ക് 11 സീറ്റ് ആണ് അനുവദിച്ചിരുന്നത്. തന്റെ് ആവശ്യത്തില്* നിന്ന് പിന്നോട്ടു പോകില്ലെന്ന് ചര്*ച്ചകഴിഞ്ഞെത്തിയ മാണി മാധ്യമങ്ങളെ മാണി അറിയിച്ചു.

    ആവശ്യപ്പെട്ട സീറ്റുകളില്* ആദ്യ പണിഗണന തൊടുപുഴയ്ക്കാണ്. പിന്നീട് പാലായ്ക്കും പരിഗണന നല്*കുമെന്നും മാണി പറഞ്ഞു. ഇന്നത്തെ ചര്*ച്ചയില്* കാര്യമായ ചര്*ച്ചകള്* നടന്നിട്ടില്ലെന്നും കൂടുതല്* ചര്*ച്ചകള്* ഇനി നടക്കുമെന്നും മാണി പറഞ്ഞു.

    ചര്*ച്ച തീരുമാനം കൂടാതെ പിരിഞ്ഞ സാഹചര്യത്തില്* ബുധനാഴ്ച വീണ്ടും ചര്*ച്ച നടത്തുമെന്ന് യുഡിഎഫ് കണ്*വീനര്* പി.പി തങ്കച്ചന്* പറഞ്ഞു.

    നേരത്തേ തൊടപുഴയില്* പിജെ തോമസിനെ മത്സരിപ്പിക്കുമെന്ന മാണിയുടെ പ്രഖ്യാപനത്തെത്തുടര്*ന്ന് മാണി ഗ്രൂപ്പ് നേതാക്കളും യൂത്ത് കോണ്*ഗ്രസും തൊടുപുഴയില്* പട്ടാപ്പകല്* ഏറ്റുമുട്ടിയിരുന്നു.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X