വിഎസിന്റെ പ്രതിച്ഛായയെ ഭയക്കുന്നില്ല: ചാണ്ടി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വിഎസിന്റെ പ്രതിച്ഛായയെ ഭയക്കുന്നില്ല: ചാണ്ടി

    തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പ്രതിച്ഛായയെ കോണ്*ഗ്രസിന് ഭയമില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്*ചാണ്ടി. വിഎസിന്റെ സ്ഥാനാര്*ത്ഥിത്വം സംബന്ധിച്ച ചര്*ച്ചകള്* വെറും നാടകീയതയ്ക്കു വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പില്* മത്സരിക്കണമെന്ന അഭിപ്രായമാണ് പാര്*ട്ടിയ്ക്കുള്ളത്. എന്നാല്* ഇക്കാര്യം തീരുമാനിക്കേണ്ടത് കെപിസിസി അധ്യക്ഷനും സോണിയാഗാന്ധിയുമാണ്. തിരുവനന്തപുരത്ത് കേസരി സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്* സംസാരിക്കുകയായിരുന്നു ഉമ്മന്* ചാണ്ടി.

    പാമോയില്* കേസില്* തന്നെ പ്രതിയാക്കിയാല്* അതിനെ നിയമപരമായും ധാര്*മികമായും നേരിടും. കേന്ദ്ര പദ്ധതികള്* നടപ്പാക്കുന്നതില്* സംസ്ഥാന സര്*ക്കാര്* വീഴ്ച വരുത്തി. കൊച്ചി മെട്രോ പദ്ധതി വൈകിപ്പിച്ചത് എല്*.ഡി.എഫ് സര്*ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ നിരുത്തരവാദപരമായ സമീപനം കൊണ്ടാണ്. കേരളത്തില്* നിക്ഷേപങ്ങള്* കൊണ്ടു വരുന്നതില്* ഇടതു സര്*ക്കാര്* പരാജയപ്പെട്ടു. കഴിഞ്ഞ അഞ്ച് കൊല്ലത്തെ ഇടതു ഭരണത്തിന്റെ ദുരനുഭവങ്ങള്* കേരളജനത തിരിച്ചറിയണമെന്നും ഉമ്മന്*ചാണ്ടി പറഞ്ഞു.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X