വിഎസിന്റെ കാര്യത്തില്* തീരുമാനം നീളും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വിഎസിന്റെ കാര്യത്തില്* തീരുമാനം നീളും

    തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ് അച്യൂതാനന്ദന്റെ സ്ഥാനാര്*ഥിത്വം ഉള്*പ്പെടെ കേരള രാഷ്ട്രീയലോകം കാത്തിരുന്ന നിര്*ണായക കാര്യങ്ങളില്* തീരുമാനമൊന്നുമെടുക്കാതെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പിരിഞ്ഞു.വിഎസിന്റെ കാര്യമുള്*പ്പെടെയുള്ള സ്ഥാനാര്*ഥി നിര്*ണ്ണയം സംസ്ഥാന സമിതിക്കു വിട്ടിരിക്കുകയാണ്. ചൊവ്വാഴ്ച വൈകീട്ട് സംസ്ഥാന സമിതി ചേരുന്നുണ്ട്. എന്നാല്* ഈ യോഗത്തിലും വിഎസിന്റെ കാര്യത്തില്* തീരുമാനമാകില്ലെന്നാണ് സൂചന.

    16ന് ചേരുന്ന സംസ്ഥാന സമിതിക്കു ശേഷം മാത്രമായിരിക്കും സ്ഥനാര്*ഥികളുടെ പേര് വ്യക്തമാകുയെന്നാണ് പുതിയ റിപ്പോര്*ട്ട്. ജില്ലാ ഘടകങ്ങളുടെ അഭിപ്രായം കൂടി തേടിയശേഷമായിരിക്കും സംസ്ഥാന സമിതി ചേരുകയെന്നാണ് സൂചന.

    കേന്ദ്ര നേതൃത്വം സെക്രട്ടേറിയറ്റില്* റിപ്പോര്*ട്ട് ചെയ്യാത്ത വിഎസിന്റേതുള്*പ്പെടെയുള്ള കാര്യങ്ഹള്* സംസ്ഥാന സമിതി ചര്*ച്ച ചെയ്താല്* മതിയെന്ന് സെക്രട്ടേറിയറ്റ് തീരുമാനിക്കുകയായിരുന്നു.

    തെരഞ്ഞെടുപ്പില്* വി.എസിനെ സ്ഥനാര്*ഥിയാക്കുന്നതില്* ഔദ്യോഗിക പക്ഷത്തിനുള്ള അഭിപ്രായ ഭിന്നതയാണ് തീരുമാനമെടുക്കുന്നതില്* നിന്ന് സെക്രട്ടേറിയറ്റിനെ പിന്തിപ്പിച്ചതെന്ന് സൂചനയുണ്ട്.






    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X