മിസ്റ്റര്* മുരുകനില്* ഖുശ്ബു അമ്മായിഅമ്മ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മിസ്റ്റര്* മുരുകനില്* ഖുശ്ബു അമ്മായിഅമ്മ

    പഴയകാല നടിമാരെല്ലാം അമ്മമാരുടെയും ചേച്ചിമാരുടെയുമെല്ലാം റോളുകളിലൂടെ അഭിനയരംഗത്തേയ്ക്ക് മടങ്ങിയെത്തുന്ന കാലമാണിത്. ഇത്തരത്തില്* ഇപ്പോള്* ചലച്ചിത്രലോകത്തിന് ലഭിച്ചിരിക്കുന്ന അമ്മനടിമാര്*ക്ക് കണക്കില്ല. ഇക്കൂട്ടത്തിലേയ്ക്കിതാ ഇപ്പോള്* ഖുശ്ബുവും കടന്നുവരുന്നു. അമ്മയായിട്ടല്ല അമ്മായിയമ്മയായിട്ടാണ് ഖുശ്ബുവിന്റെ വരവ്, അതും ദിലീപിന്റെ അമ്മായിയമ്മ.

    ഖുശ്ബുവിന്റെയും ദിലീപിന്റെ പേര് കേള്*ക്കുമ്പോള്* ഏവര്*ക്കു ഓര്*മ്മവരുന്ന ഒരു ചിത്രമുണ്ട് മാനത്തെക്കൊട്ടാരം. ഖുശ്ബു ഒരു ചലച്ചിത്ര താരമായും അവരെ ആരാധിക്കുന്ന യുവാവായി ദിലീപും അഭിനയിച്ച ചിത്രം.

    ഒരു അഭിനേതാവെന്ന നിലയില്* ദിലീപിന് വന്* ബ്രേക്ക് നല്*കിയ ചിത്രമായിരുന്നു ഇത്. ഇപ്പോള്* കാലം മാറി, ദിലീപ് ഇന്നും കാമുകനായും കോളെജ് പയ്യനായുമെല്ലാം അഭിനയിച്ച് വിലസുന്നു. അപ്പോഴാണ് ഖുശ്ബു താരത്തിന്റെ അമ്മായിഅമ്മ റോളില്* എത്തു്*നനത്.

    മിസ്റ്റര്* മുരുകന്* എന്ന ചിത്രത്തിലാണ് ഖുശ്ബു ദിലീപിന്റെ അമ്മായിഅമ്മയാകുന്നത്. ചിത്രത്തില്* ദിലീപിന്റെ നായിയായെത്തുന്നത് മുന്*കാല ബാലതാരം സനുഷയാണ്. തമിഴ് നടി റോജയെയായിരുന്നു ആദ്യം ഈ റോളിലേയ്ക്ക് തീരുമാനിച്ചത്.

    എന്നാല്* റോജ പിന്*മാറിയപ്പോള്* ഖുശ്ബുവിനെ കരാര്* ചെയ്യുകായിരുന്നു. തമിഴ്*നടന്* ഭാഗ്യരാജാണ് ചിത്രത്തില്* ഖുശ്ബുവിന്റെ ഭര്*ത്താവായി അഭിനയിക്കുന്നത്.

    ഉദയ്കൃഷ്ണ സിബി കെ തോമസ് ടീം തിരക്കഥ രചിക്കുന്ന മിസ്റ്റര്* മരുമകന്* 2011ല്* ദിലീപിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രൊജക്ടുകളിലൊന്നായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. മാര്*ച്ച് രണ്ടാംവാരം എറണാകുളത്ത് ചിത്രീകരണം ആരംഭിക്കും. വര്*ണചിത്ര സുബൈറും നെല്*സണ്* ഈപ്പനും ചേര്*ന്നാണ് മിസ്റ്റര്* മരുമകന്* നിര്*മ്മിക്കുന്നത്.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X