ബംഗ്ലാ സുനാമിയില്* ഇംഗ്ലണ്ട് മുങ്ങി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ബംഗ്ലാ സുനാമിയില്* ഇംഗ്ലണ്ട് മുങ്ങി

    ചിറ്റഗോങ്: ലോകകപ്പിലെ അട്ടിമറി മത്സരങ്ങള്* തുടരുന്നു. കഴിഞ്ഞമത്സരത്തില്* ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയ ഇംഗ്ലണ്ട് ബംഗ്ലാ കടുവകള്*ക്ക് മുന്നില്* അടിപതറിയതാണ് ഇതില്* ഏറ്റവും പുതിയത്. തോറ്റുവെന്ന് ഉറപ്പിച്ച മത്സരത്തിലാണ് വാലറ്റക്കാരുടെ മികവില്* രണ്ട് വിക്കറ്റിന്റെ ത്രസിപ്പിയ്ക്കുന്ന വിജയം ബംഗ്ലാദേശ് സ്വന്തമാക്കിയത്. ഈ വന്* അട്ടിമറിയോടെ ബി ഗ്രൂപ്പിയിലെ ക്വാര്*ട്ടര്* ഫൈനല്* ചിത്രം വ്യക്തമാവാന്* ഇനിയും കാത്തിരിയ്*ക്കേണ്ടതായി വരും.
    പരാജയം മുന്നില്*ക്കണ്ടെങ്കിലും ആത്മധൈര്യം കൈവിടാതെ പൊരുതിയ വാലറ്റക്കാരായ ഷഫിയുള്* ഇസ്ലാമും (പുറത്താകാതെ 24) മഹമ്മദുള്ളയും (പുറത്താകാതെ21) ചേര്*ന്ന് നടത്തിയ രക്ഷാപ്രവര്*ത്തനമാണ് എന്നുമൊന്നും ഓര്*മിയ്ക്കാനുള്ള വിജയം ബംഗ്ലാ ടീം ആരാധകര്*ക്ക് സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 225 റണ്*സിന് ഓള്*ഔട്ടായിരുന്നു. ആറു പന്തുകള്* ശേഷിക്കെയാണ് ബംഗ്ലാദേശ് ഇംഗ്ലീഷ് ക്യാപ്റ്റന്* സ്*ട്രോസിനെ നിരാശയിലാഴ്ത്തി വിജയം പിടിച്ചെടുത്തത്. വെസ്റ്റിന്*ഡീസിനെതിരേ നടക്കുന്ന അവസാന മത്സരം ഇതോടെ ഇംഗ്ലണ്ടിനു നിര്*ണായകമായി. ഓപ്പണര്* ഇമ്രുള്* കെയ്*സും നായകന്* ഷക്കീബ് അല്* ഹസനും ചേര്*ന്നു നേടിയ 82 റണ്*സിന്റെ കൂട്ടുകെട്ട് ബംഗ്ലായെ അനായാസമായി വിജയത്തിലെത്തിയ്ക്കുമെന്ന് തോന്നലുണ്ടാക്കിയിരുന്നു. ഇതിന് മുമ്പ് ഒന്നാം വിക്കറ്റില്* തമീം ഇഖ്ബാലുമായി ചേര്*ന്നും കെയ്*സ് അര്*ധ സെഞ്ചുറി കൂട്ടുകെട്ടുമുണ്ടാക്കിയിരുന്നു. കെയ്*സാണു മത്സരത്തിലെ കേമന്*. ടോസ് നേടിയ ബംഗ്ലാ ക്യാപ്റ്റന്* സാഹുര്* അഹമ്മദ് ചൗധരി പലതും മുന്നില്*ക്കണ്ടാണ് ഇംഗ്ലണ്ടിനെ ബാറ്റിങിനയച്ചത്. കൂറ്റന്* സ്*കോര്* ഉണ്ടാവില്ലെന്ന ചൗധരിയുടെ കണക്കുക്കൂട്ടല്* തെറ്റിയില്ല. നാലാം വിക്കറ്റില്* ഒത്തുചേര്*ന്ന ജൊനാഥന്* ട്രോട്ടും ഇയോന്* മോര്*ഗാനും നേടിയ അര്*ധ സെഞ്ചുറികളാണ് ഇംഗ്ലീഷ് ഇന്നിംഗ്*സിനു ജീവന്* പകര്*ന്നത്. ഇരുവരും 109 റണ്*സിന്റെ കൂട്ടുകെട്ടുണ്ടാക്കി. മൂന്നിന് 53 റണ്*സെന്ന അവസ്ഥയില്* നിന്നാണ് അവര്* കരകയറിയത്. 72 പന്ത് നേരിട്ട മോര്*ഗന്* എട്ട് ബൗണ്ടറികളുതിര്*ത്തപ്പോള്* 99 പന്തില്* രണ്ട് ഫോറുകളടക്കമാണ് ട്രോട്ട് 67 റണ്*സെടുത്തത്. ഇതൊഴിച്ച് നിര്*ത്തിയാല്* ഇംഗ്ലണ്ടിന്റെ മുന്*നിരയും പിന്*നിരയും ഒരുപോലെ നിറം മങ്ങി. ഒന്നാം വിക്കറ്റില്* ക്യാപ്റ്റന്* ആന്*ഡ്രൂ സ്*ട്രോസും (18) മാറ്റ് പ്രിയറും (15) ചേര്*ന്ന് 32 റണ്*സെടുത്ത ശേഷം തകര്*ച്ച തുടങ്ങി. 38.4 ഓവറില്* സ്*കോര്* 162 റണ്*സിലെത്തിയശേഷം നഈമിന്റെ ബൗളിങ്ങില്* ഡീപ് ഫൈന്* ലെഗില്* ഇംറുല്* ഖയിസ് തകര്*പ്പന്* ഡൈവിങ് ക്യാച്ചിലൂടെ മോള്*ഗനെ മടക്കുകയായിരുന്നു. സ്*കോര്* 182ല്* ട്രോട്ടും പുറത്തായശേഷം അവസാനഘട്ടത്തില്* കൂറ്റനടികളിലൂടെ റണ്*നിരക്കുയര്*ത്താന്* പിന്നീട് വന്നവര്*ക്ക് കഴിഞ്ഞില്ല. നഈമും റസാക്കും ഷാക്കീബും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.ക്ഷമയോടെ ശ്രമിച്ചാല്* നേടാവുന്ന വിജയലക്ഷ്യത്തിലേക്ക് നല്ല തുടക്കമായിരുന്നു ബംഗ്ലാദേശിന്*േറത്. ഖയിസും തമീം ഇഖ്ബാലും (26 പന്തില്* 38) മികവുകാട്ടിയപ്പോള്* ഒന്നാം വിക്കറ്റില്* 52 പന്തില്* അത്രയും റണ്*സ് പിറന്നു. ജുനൈദ് സിദ്ദീഖ് (12), റഖീബുല്* ഹസന്* (പൂജ്യം) എന്നിവര്* എളുപ്പം പുറത്തായശേഷം ഖയിസും ക്യാപ്റ്റന്* ശകീബുല്* ഹസനും (32) അഞ്ചാം വിക്കറ്റില്* 78 റണ്*സ് ചേര്*ത്തതോടെ ബംഗ്ലാദേശിന് പ്രതീക്ഷയായി.

    നാലിന് 162 റണ്*സെന്ന ശക്തമായ നിലയില്*നിന്ന് പക്ഷേ, പൊടുന്നനെ വിക്കറ്റുകള്* നഷ്ടമായതോടെ ആതിഥേയര്* എട്ടിന് 169 റണ്*സിലേക്ക് തകര്*ന്നു. പിന്നീടാണ് ഷഫിയുള്* ഇസ്ലാമും മഹമ്മദുള്ളയും പുതിയചരിത്രമെഴുതിയത്. 33 അധിക റണ്*സ് വിട്ടുകൊടുത്ത് ഇംഗ്ലീഷ് ബൗളര്*മാരും ബംഗ്ലാ ജയത്തില്* മോശമില്ലാത്ത പങ്കുവഹിച്ചത്.

    അഞ്ചു കളികളില്* ഇംഗ്ലണ്ടിന് അഞ്ചു പോയന്റും നാലു കളികളില്* ബംഗ്ലാദേശിന് നാലു പോയന്റുമാണുള്ളത്.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X