ഭൂതത്തെപ്പേടിച്ച?? ? പുനെയില്* സ്*കൂള്* അടച്ചു!

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഭൂതത്തെപ്പേടിച്ച?? ? പുനെയില്* സ്*കൂള്* അടച്ചു!

    പുനെ: ഭൂതത്തെപ്പേടിച്ച് പുനെയില്* ഒരു സ്*കൂള്* ഒരാഴ്ചത്തേയ്ക്ക് അടച്ചിട്ടു. കോണ്ടുവയിലെ ലേഡി ഫാലിമ ഉര്*ദു പ്രൈമറി സ്*കൂളിലാണ് ഭൂതപ്പേടികാരണം അടച്ചിട്ടിരിക്കുന്നത്. മാര്*ച്ച് 7 തിങ്കളാഴ്ചയാണ് വിചിത്രമായ സംഭവം സ്*കൂളില്* നടന്നത്. അഞ്ചാം ക്ലാസിലെ ഉര്*ദു അധ്യാപിക ക്ലാസിലെ ഒറു കുട്ടിയോട് താന്* ബോര്*ഡില്* എഴുതിയ കാര്യങ്ങള്* വായിക്കാന്* ആവശ്യപ്പെട്ടു. എന്നാല്* ബോര്*ഡില്* ഒ്ന്നും കാണാന്* കഴിയില്ലെന്ന് പറഞ്ഞ കുട്ടി മുട്ടയുടെ ആകൃതിയിലുള്ള ഒരു ഭൂതം ബോര്*ഡില്* നിന്നും ഇറങ്ങിവരുന്നുണ്ടെന്ന് ഉറക്കെ വിളിച്ച പറഞ്ഞ് ക്ലാസില്* നിന്നും ഇറങ്ങിയോടി.

    ഇതുകേട്ട് ക്ലാസിലെ മറ്റു കുട്ടികളും പേടിച്ച് നിലവിളിച്ച് പുറത്തേക്ക് ഓടി. വിവരം പരന്നതോടെ സ്*കൂളിലെ കുട്ടികള്* മുഴുവന്* രക്ഷപ്പെടാനായി പുറത്തിറങ്ങി. സംഭവം നടന്നതിന്റെ അടുത്തദിവസം പേടികാരണം കുട്ടികള്* സ്*കൂളില്* പോകാന്* തയ്യാറായില്ല.

    തുടര്*ന്ന് മാര്*ച്ച് 14 വരെ സ്*കൂള്* അടച്ചിടാന്* അധികൃതര്* നിര്*ബന്ധിതരാകുകയായിരുന്നു.

    സ്*കൂളിന്റെ പ്രതിച്ഛായ മോശമാക്കുന്നതിന് ആരോ കരുതിക്കൂട്ടി വിദ്യാര്*ഥിയെക്കൊണ്ട് ഈ രീതിയില്* കളിപ്പിക്കുകയായിരുന്നു എന്നാണ് സ്*കൂള്* അധികൃതര്* ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് അവര്* പോലീസില്* പരാതി നല്*കിയിരിക്കുകയാണ്.

    ഇപ്പോള്* സ്*കൂളിലെ ഓരോ കുട്ടികളുടെയും വീട്ടില്* പോയി കുട്ടികളെയും രക്ഷിതാക്കളെയും കാര്യങ്ങള്* പറഞ്ഞ് മനസ്സിലാക്കി അവരെ സ്*കൂളിലേയ്ക്ക് തിരികെക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അധ്യാപകരും മറ്റും.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X