നാഗ്പുര്*: ഒടുക്കം ടീം ഇന്ത്യ പരാജയത്തിന്റെ പുളിയറിഞ്ഞു. ഏറെ പ്രതീക്ഷയോടെയാണ് ദക്ഷിണാഫ്രിക്കയ്*ക്കെതിരെ ടീം ഇന്ത്യ ഇറങ്ങുന്നതിനെ ആരാധകര്* വരവേറ്റത്. എന്നാല്* മൂന്നു വിക്കറ്റ് ജയവുമായി ദക്ഷിണാഫ്രിക്കന്* പട ഇന്ത്യയെ തകര്*ത്തെറിഞ്ഞു. ശരിയ്ക്കും പറഞ്ഞാല്* ഒരു കൂട്ടമരണമായിരുന്നു അത്. പൊരുതിത്തോറ്റുവെന്ന വിശേഷണം പോലും അര്*ഹിക്കാത്തതായിരുന്നു ഇന്ത്യയുടെ പരാജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 296 റണ്*സിന് ഓള്*ഔട്ടായി.
297 റണ്*സ് നേടാനിറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടു പന്ത് ശേഷിക്കെ ജയത്തിലെത്തി. ആശിഷ് നെഹ്*റയെറിഞ്ഞ അവസാന ഓവറില്* ജയിക്കാന്* 13 റണ്*സ് വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി റോബിന്* പീറ്റേഴ്*സണ്* ഒരു സിക്*സറും രണ്ടു ഫോറും അടിച്ച് ജയത്തിലേക്കുള്ള വഴിയൊരുക്കി. ഹര്*ഭജന്* സിംഗ് മൂന്നു വിക്കറ്റ് വീഴ്ത്തി ദക്ഷിണാഫ്രിക്കയെ തോല്*വിയുടെ വക്കിലെത്തിച്ചിരുന്നു. ജാക്ക് കാലിസും എ.ബി.ഡിവിലിയേഴ്*സും അര്*ധ സെഞ്ചുറികള്* നേടി.ഈ ലോകകപ്പില്* ഇന്ത്യ നേരിടുന്ന ആദ്യ തോല്*വിയാണിത്. ഗ്രൂപ്പ് ബി മത്സരത്തില്* ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് സച്ചിനും സേവാഗും മികച്ച തുടക്കം നല്*കി. ആദ്യ പത്ത് ഓവറില്* 87 റണ്*സാണ് സച്ചിനും സേവാഗും ചേര്*ന്ന് അടിച്ചെടുത്തത്. സച്ചിനും സേവാഗും ചേര്*ന്ന് സിക്*സറുകളും ബൗണ്ടറികളും അടിച്ചെടുക്കുകയായിരുന്നു. എന്നാല്* പിന്നാലെ വന്നവര്* അവരുടെ അധ്വാനത്തെ തകര്*ത്തെറിഞ്ഞ് അസ്ഥാനത്താക്കി. ഒന്നിന് 265 റണ്*സ് എന്ന ശക്തമായ നിലയില്*നിന്ന് ഇന്ത്യയ്ക്ക് ഉത്തരംമുട്ടുന്ന കാഴ്ചയാണു പിന്നീടുണ്ടായത്. 48.4 ഓവറില്* ഇന്ത്യ 296 റണ്*സിനു പുറത്തായി. ക്വാര്*ട്ടര്* ഉറപ്പിച്ചുകഴിഞ്ഞ ഇന്ത്യക്ക് പരാജയം ഒരു പ്രശ്*നമല്ലെങ്കിലും, ടീം ഇന്ത്യ ഇനി എത്രത്തോളം പൊരുതമെന്ന ചോദ്യം ബാക്കിയാണ്. സച്ചിനും (101 പന്തില്* 111 റണ്*സ്), സേവാഗും (66 പന്തില്* 73), ഗംഭീറും (75 പന്തില്* 69) മാത്രമാണ് ഇന്ത്യന്* നിരയില്* തിളങ്ങിയത്. 350 മേല്* റണ്*സ് നേടുമെന്ന് കരുതിയ ടീം മധ്യനിര തകര്*ന്നതോടെ 296 ല്* ഒതുങ്ങി. യൂസഫ് പഠാന്* (പൂജ്യം), യുവ്രാജ് സിംഗ് (12), എം.എസ്. ധോണി (12 നോട്ടൗട്ട്), വിരാട് കോഹ്ലി (ഒന്ന്) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റ്*സ്മാന്മാരുടെ പ്രകടനം. 50 റണ്*സ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ ഡെയ്ല്* സ്*റ്റെയിനാണ് ഇന്ത്യയെ മൂക്കുകുത്തിച്ചത്.
താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടര്*ന്ന ദക്ഷിണാഫ്രിക്ക മികച്ച കൂട്ടുകളിലൂടെ മത്സരം സ്വന്തമാക്കുകയായിരുന്നു. ജാക്ക് കാലിസ്(69), ഹാഷിം അംല(61), എ.ബി. ഡിവിലിയേഴ്*സ്(52) എന്നിവര്* ആഫ്രിക്കന്*വിജയത്തിന് തുടക്കമിട്ടു.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin