ഹൈബിയ്ക്ക് പാരയായി ഡൊമിനിക് പ്രസന്റേഷന്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഹൈബിയ്ക്ക് പാരയായി ഡൊമിനിക് പ്രസന്റേഷന്*

    കൊച്ചി: എറണാകുളം സീറ്റ് തനിക്ക് കിട്ടണമെന്ന ആവശ്യവുമായി സിറ്റിങ് എംഎല്*എ ഡോമിനിക് പ്രസന്റേഷന്* രംഗത്ത്. ഇതോടെ എന്*എസ് യു നേതാവ് ഹൈബി ഈഡന്റ് തിരഞ്ഞെടുപ്പ് സ്വപ്*നങ്ങള്* അനിശ്ചിതത്വത്തിലായി. ഞായറാഴ്ച മാധ്യമപ്രവര്*ത്തകരോട് സംസാരിക്കവേയാണ് എറണാകുളം സീറ്റില്* താന്* തന്നെ മത്സരിക്കുമെന്ന സന്ദേശം കോണ്*ഗ്രസിനും ഹൈബിക്കും ഡൊമിനിക് നല്കിയത്.

    ഹൈബിയെയും എറണാകുളം സീറ്റിലേക്ക് പരിഗണിക്കുന്നുണ്ടല്ലോ എന്ന മാധ്യമപ്രവര്*ത്തകരുടെ ചോദ്യത്തിന്, എറണാകുളത്ത് ഇപ്പോള്* ഒരു സിറ്റിംഗ് എം എല്* എ ഉണ്ടല്ലോ? ഹൈബിക്ക് വേണമെങ്കില്* കൊച്ചിയോ വൈപ്പിനോ നോക്കാവുന്നതാണ് എന്നായിരുന്നു ഡോമിനികിന്റെ മറുപടി.

    ഹൈബി പുതുമുഖമായതിനാല്* മറ്റേതെങ്കിലും മണ്ഡലത്തില്* മത്സരിക്കാവുന്നതേയുള്ളൂവെന്നും ഇക്കാര്യങ്ങള്* പാര്*ട്ടി വിലയിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

    എറണാകുളം മണ്ഡലത്തില്* സ്ഥാനാര്*ഥികളാകാന്* ഡിസിസി, കെപിസിസിക്ക് സമര്*പ്പിച്ച സ്ഥാനാര്*ഥി പട്ടികയില്* ഹൈബി ഈഡനും ഡൊമിനിക് പ്രസന്റേഷനും ഇടം പിടിച്ചിരുന്നു.

    എറണാകുളം എം എല്* എ ആയിരുന്ന കെ വി തോമസ് ലോക്*സഭാ തെരഞ്ഞെടുപ്പില്* മത്സരിച്ച് പാര്*ലമെന്റിലേക്ക് പോയതിനെ തുടര്*ന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ഡൊമിനിക് പ്രസന്റേഷന്* എറണാകുളത്ത് നിന്ന് മത്സരിച്ചതും ജയിച്ചതും.

    അതിനാല്* തന്നെ മണ്ഡലത്തില്* കുറച്ചുകാലം മാത്രമാണ് തനിക്ക് ജനപ്രതിനിധിയായിരിക്കാന്* കഴിഞ്ഞതെന്നും ഡൊമിനിക് വ്യക്തമാക്കുന്നു.

    ലോക്*സഭാ തെരഞ്ഞെടുപ്പ് സമയത്ത് എറണാകുളം മണ്ഡലത്തിലേക്ക് ഹൈബി ഈഡനെ പരിഗണിച്ചിരുന്നെങ്കിലും കെ വി തോമസ് രംഗപ്രവേശം ചെയ്തതോടെ ഹൈബിക്ക് അവസരം നഷ്ടമാകുകയായിരുന്നു. ഇതിനെ തുടര്*ന്നാണ്, ഇത്തവണ നിയമസഭാ സ്ഥാനാര്*ഥികളുടെ പട്ടികയില്* ഹൈബിയും ഇടംകണ്ടെത്തിയത്.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X