അധ്യാപകന്* പ്രധാനാധ്യാപികയെ മര്*ദ്ദിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അധ്യാപകന്* പ്രധാനാധ്യാപികയെ മര്*ദ്ദിച്ചു

    മൂന്നാര്*: സ്*കൂളിലെ താല്*ക്കാലിക അധ്യാപകനും കൂട്ടരും ചേര്*ന്ന് പ്രധാനാധ്യാപികയെ മര്*ദ്ദിച്ചു. മൂന്നാര്* ഗവണ്*മെന്റ് വൊക്കേഷണല്* ഹയര്* സെക്കണ്ടറി സ്*കൂളിലെ പ്രധാനാധ്യാപിക പി ധനലക്ഷ്മി(52)യ്ക്കാണ് മര്*ദ്ദനമേറ്റത്. സംഭവത്തില്* താല്*കാലികാധ്യാപകന്* അണ്ണന്* മുത്തുവും സംഘവുമാണ് അധ്യാപികയെ മര്*ദ്ദിച്ചത്. മുത്തുവുള്*പ്പെടെ കണ്ടാലറിയാവുന്ന നാലുപേര്*ക്കെതിരെ പൊലീസ് കേസെടുത്തു. അധ്യാപിക ടാറ്റ ടീം ജനറല്* ആശുപത്രിയില്* ചികിത്സയിലാണ്.

    സ്*കൂള്* ഹോസ്റ്റലിലെ താമസവുമായി ബന്ധപ്പെട്ട കാര്യത്തെ ചോദ്യം ചെയ്തതിനാണ് അധ്യാപികയെ മര്*ദ്ദിച്ചത്.

    എസ്എസ്എല്*സി പരീക്ഷയില്* വിജയശതമാനം ഉയര്*ത്താനായി വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന റെസിഡന്*ഷ്യല്* കോച്ചിങ് പദ്ധതിയ്ക്ക് ഇവിടെ 110 വിദ്യാര്*ത്ഥികള്*ക്ക് പരിശീലനം നല്*കുന്നുണ്ട്. ഇവര്* ഹോസ്റ്റലിലാണ് താമസിക്കുന്നത്.

    രണ്ട് താല്*ക്കാലികാധ്യാപകര്*ക്കാണ് ഈ പരിപാടിയുടെ ചുമതല നല്*കിയിരിക്കുന്നത്. കുട്ടികള്*ക്ക് ഭക്ഷണം പാകം ചെയ്യാന്* ഒരു ജോലിക്കാരിയെയും വച്ചിരുന്നു.ചില പ്രശ്*നങ്ങള്* കാരണം പ്രധാനാധ്യാപിക ഈ ജോലിക്കാരിയെ പിരിച്ചുവിട്ടു. എന്നാല്* ഹോസ്റ്റലിന്റെ ചുമതലയുള്ള അധ്യാപകര്* അവരെ തുടരാന്* അനുവദിച്ചു.

    ശനിയാഴ്ച ഹോസ്റ്റലില്* സന്ദര്*ശനം നടത്തിയ അധ്യാപിക താല്*ക്കാലിക അധ്യാപകര്*ക്കൊപ്പം പുറത്തുനിന്നുള്ള സംഘം ഹോസ്റ്റലില്* നില്*ക്കു്*നനത് കണ്ടു. ഇത് ചോദ്യം ചെയ്തതിനാണ് തന്നെ മര്*ദ്ദിച്ചതെന്നാണ് അധ്യാപിക പറയുന്നത്.

    രണ്ട് പേര്* ചേര്*ന്ന് ബലമായി പിടിച്ചുവച്ച് മറ്റുള്ളവര്* മുഖത്തടിയ്ക്കുകയും മറ്റും ചെയ്തുവെന്നാണ് പരാതിയില്* പറയുന്നത്. റോഡിലേയ്*ക്കോടി ഓട്ടോയില്* കയറി രക്ഷപ്പെടാന്* തുടങ്ങിയ അവരെ ഓട്ടോയില്* നിന്നും വലിച്ചിഴച്ച് പുറത്തിട്ടും മര്*ദ്ദിച്ചിട്ടുണ്ടത്രേ. പിന്നീട് സ്*കൂളിന് സമീപത്തുതാമസിക്കുന്ന ഒരു അധ്യാപകന്റെ വീട്ടിലേയ്ക്ക് ഓടിക്കയറിയാണ് അധ്യാപിക രക്ഷനേടിയത്. രാത്രി തന്നെ ഇവരെ ആശുപത്രിയില്* പ്രവേശിപ്പിക്കുകയും പൊലീസില്* പരാതി നല്*കുകയുമായിരുന്നു.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X