തിരിവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വിളിപ്പാടകലെ നില്*ക്കെ വന്ന പാമോയില്‍* കേസിലെ വിധി വെല്ലുവിളിയാകുന്നത് യുഡിഎഫിനും പ്രതിപക്ഷനേതാവ് ഉമ്മന്‍* ചാണ്ടിയ്ക്കും. യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്*ഥിയാകുമെന്ന് കരുതപ്പെടുന്ന ഉമ്മന്‍* ചാണ്ടിയുടെ പേര് വിധിയില്‍* പ്രത്യക്ഷമായി പരാമര്*ശിച്ചിട്ടില്ലെങ്കിലും പുനരന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തില്‍* അദ്ദേഹം പ്രതിപ്പട്ടികയിള്* ഉള്*പ്പെടാനുള്ള സാധ്യത ഏറിയിരിക്കുകയാണ്. അങ്ങനെയുണ്ടാല്‍* അത് ചാണ്ടിയ്ക്ക് മാത്രമല്ല യുഡിഎഫിനും തിരഞ്ഞെടുപ്പില്‍* ക്ഷീണം ചെയ്യും.
പാമോയില്‍* കേസ് തിരഞ്ഞെടുപ്പില്‍* രാഷ്ട്രീയ ആയുധമാക്കാന്‍* നേരത്തെ തന്നെ ഇടതുമുന്നണി തീരുമാനിച്ചിരുന്നു. കോടതി വിധി അവര്‍*ക്കുള്ള ബോണസ്സായാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ദിവസം ദില്ലിയിലെത്തി സ്ഥാനാര്*ഥിത്വം നേടിയെടുത്ത കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് കോടതി വിധി പുതിയ പ്രതീക്ഷകളാണ് നല്*കുന്നത്. ധാര്‍*മികതയുടെ പേരില്‍* ഉമ്മന്‍* ചാണ്ടി മാറിനില്*ക്കേണ്ടി വന്നാല്‍* യുഡിഎഫിനെ നയിക്കുകയെന്ന ഉത്തരവാദിത്വം ചെന്നിത്തലയ്ക്ക് ലഭിയ്ക്കും. തിരഞ്ഞെടുപ്പില്‍* വിജയിച്ചാല്‍* സ്വാഭാവികമായി ചെന്നിത്തല മുഖ്യമന്ത്രിപദിവിയിലേക്കും പരിഗണിയ്ക്കപ്പെടും.
പാമോലിന്‍* ഇറക്കുമതിയിലൂടെ 2.32 കോടി രൂപയുടെ നഷ്ടം സംസ്ഥാന ഖജനാവിനുണ്ടാക്കിയെന്നാണ് പ്രതികള്‍*ക്കെതിരെയുള്ള കേസ്.
1991 നവംബറിലാണ് പാമോലിന്‍* കേസ് വിവാദമാകുന്നത്. കരുണാകരന്* മന്ത്രിസഭയുടെ തീരുമാനം ഉത്തരവായി ഇറങ്ങുംമുമ്പ് തന്നെ പാമോയില്‍* ഇറക്കുമതിക്ക് കരാറായി എന്നതാണ് കേസ്. ദില്ലിയില്‍* വെച്ചാണ് കരാറിനുള്ള ആലോചന നടന്നതെന്നും ഉമ്മന്‍*ചാണ്ടിക്ക് ഇതെല്ലാം അറിയാമായിരുന്നു എന്നുമാണ് ഇപ്പോഴത്തെ ആരോപണം.
വിഎസ് അച്യുതാനന്ദന്* മുഖ്യമന്ത്രിയായപ്പോള്‍* പാമോയില്‍* കേസ് തുടരന്വേഷിക്കാന്‍* അനുവദിക്കണമെന്ന് സര്*ക്കാര്* വിജിലന്*സ് കോടതിയില്‍* ആവശ്യപ്പെട്ടിരുന്നു.
ഇടമലയാര്‍* ഐസ്*ക്രീം കേസുകളില്‍*പ്പെട്ട് പ്രതിരോധത്തിലായ യുഡിഎഫിന് പാമോയില്‍* കേസിലെ വിധി കൂടുതല്‍* വെല്ലുവിളിയാണ് ഉയര്*ത്തുന്നത്. തിരഞ്ഞെടുപ്പില്‍* ഇതൊക്കെ എതിര്*ക്കാന്‍* പ്രതിപക്ഷം കൂടുതല്‍* വിയര്*പ്പൊഴുക്കേണ്ടി വരും.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin