തിരുവനന്തപുരം: 2006ല്‍* അന്നത്തെ ഉമ്മന്‍* ചാണ്ടി മന്ത്രിസഭ അധികാരത്തില്‍* നിന്നിറങ്ങും മുമ്പെ തന്നിട്ടു പോയ പാര സിപിഎം പലിശസഹിതം തിരിച്ചുകൊടുക്കുന്നു. അന്ന് ലാവലിന്‍* കേസില്‍* അന്വേഷണം പൂര്*ത്തിയാക്കിയ വിജിലന്*സ് സമര്*പ്പിച്ച റിപ്പോര്*ട്ട് തള്ളിയ യുഡിഎഫ് സര്*ക്കാര്* കേസില്‍* ലാവലിന്‍* അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ടാണ് പടിയിറങ്ങിയത്. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുണ്ടായ നീക്കം രാഷ്ട്രീയലക്ഷ്യത്തോടെയാണെന്ന് സിപിഎം എല്‍*ഡിഎഫും ആരോപിച്ചിട്ടും സര്*ക്കാര്* അത് തള്ളി. സിപിഎമ്മിന്റെ സമുന്നത നേതാവിനെ ലക്ഷ്യമിട്ടുള്ള സിബിഐ അന്വേഷണം തിരഞ്ഞെടുപ്പില്‍* ഗുണം ചെയ്യുമെന്നായിരുന്നു കോണ്‍*ഗ്രസിന്റെ വിലയിരുത്തല്‍*.
ലാവലിനെ വോട്ടാക്കി മാറ്റുന്നതില്‍* പരാജയപ്പെട്ടെങ്കിലും പിണറായി വിജയനെ അഴിമതിയുടെ കരിനിഴലില്‍* നിര്*ത്തുന്നതിനും അതുവഴി അധികാരസ്ഥാനങ്ങളിലെത്തി ചേരുന്നത് തടയാനും കോണ്‍*ഗ്രസിന് കഴിഞ്ഞു. സിപിഎമ്മിലെ അധികാരരാഷ്ട്രയത്തില്* വിഎസിന് അത് ഏറെ ഗുണവും ചെയ്തു. നേതൃത്വത്തിന്റെ അച്ചടക്ക നടപടി നേരിട്ട വിഎസിന് പകരക്കാരനാവാന്‍* പിണറായിക്ക് തടസ്സമായത് ലാവലിന്‍* കേസിലെ ഏഴാം പ്രതിയെന്ന ദുഷ്*പേരായിരുന്നു. വര്*ഷങ്ങളോളം നീളുന്ന നിയമയുദ്ധം പിണറായിയെ അധികാരത്തില്‍* നിന്ന് ഇനിയുമേറെക്കാലം അകറ്റി നിര്*ത്തുമെന്ന് വ്യക്തമാണ്.
ഇപ്പോള്‍* 2011ല്‍* കേരളം മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിയ്ക്കുമ്പോള്‍* സിപിഎം അതേ പാര തിരിച്ചുപ്രയോഗിക്കുന്ന തിരക്കിലാണ്. വിഎസ് സര്*ക്കാര്* അധികാരമൊഴിയുന്നതിന് തൊട്ട്മുമ്പ് വന്ന പാമോലിന്‍* കേസിലെ കോടതി വിധി അതാണ് സൂചിപ്പിയ്ക്കുന്നത്.
വിഎസ് സര്*ക്കാര്* അധികാരത്തിലെത്തിയപ്പോള്‍* പാമോലിന്‍* കേസില്‍* കൂടുതല്‍* അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോടതിയില്‍* ഹര്*ജി നല്*കിയിരുന്നു. ഈ കേസിന്റെ വിധിയില്‍* ഉമ്മന്‍* ചാണ്ടിയ്*ക്കെതിരെ പ്രത്യക്ഷ പരാമര്*ശമൊന്നും കോടതി നടത്തിയില്ലെങ്കിലും കേസില്‍* ഉമ്മന്‍* ചാണ്ടിയെ പ്രതിയാക്കാന്‍* സിപിഎമ്മിന് ഇനി ബുദ്ധിമുട്ടില്ല.
മൂന്ന് മാസത്തിനുള്ളില്‍* തുടരന്വേഷണം നടത്തി ഉമ്മന്‍* ചാണ്ടിയെ പ്രതിയാക്കി വിജിലന്*സ് റിപ്പോര്*ട്ട് നല്*കിയാല്‍* അത് സംസ്ഥാനരാഷ്ട്രയത്തില്* കാര്യമായ ചലനമുണ്ടാക്കും.രണ്ട് പതിറ്റാണ്ട് പിന്നിടുന്ന പാമോലിന്‍* കേസിലെ അന്വേഷണം പോലും ഇപ്പോള്‍* പൂര്*ത്തിയായിട്ടില്ല. ചെറുതും വലുതുമായ കോടതികളിലൂടെയുള്ള നിയമയുദ്ധം ഇനി ബാക്കി. ചുരുക്കത്തില്‍* അടുത്ത മുഖ്യമന്ത്രി സ്ഥാനം ഉറപ്പിച്ച ഉമ്മന്‍* ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം പിണറായി വിജയന്റേതിന് സമമാവാന്‍* ഇത് ധാരാളമാണ്.
ലാവലിന്‍* കേസില്‍* വിഎസിന് ലഭിച്ച നേട്ടം കോണ്‍*ഗ്രസില്‍* കൊയ്യുന്നത് രമേശ് ചെന്നിത്തലയാണെന്നതും മറ്റൊരു യാഥാര്*ഥ്യം. സംസ്ഥാന കോണ്‍*ഗ്രസില്‍* നിലനില്*ക്കുന്ന ചാണ്ടി-ചെന്നിത്തല അധികാരസമവാക്യങ്ങളില്‍* മാറ്റം വരുത്താന്‍* പാമോലിന്‍* കേസിന് സാധിയ്ക്കും. ധാര്‍*മികതയുടെ പേരില്‍* ഉമ്മന്‍* ചാണ്ടിയ്ക്ക് മാറിനില്*ക്കേണ്ടി വന്നാല്‍* സ്വഭാവികമായി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിയ്ക്കപ്പെടുക ചെന്നിത്തലയായിരിക്കും.
കോടതി പരാമര്*ശം ഇല്ലാത്ത സാഹചര്യത്തില്‍* ഉമ്മന്‍* ചാണ്ടി തിരഞ്ഞെടുപ്പില്‍* മത്സരിയ്ക്കുമെന്ന് ഏതാണ്ട ഉറപ്പാണ്. പുനരന്വേഷണം പൂര്*ത്തിയാക്കാന്* ചുരുങ്ങിയത് ഒരു മാസമെങ്കിലും വേണ്ടിവരും. അപ്പോഴേക്കും തിരഞ്ഞെടുപ്പും കഴിയും. എന്നാല്‍* ഇതിന് ശേഷം ചാണ്ടി പ്രതിപ്പട്ടികയില്‍* വന്നാല്‍* തിരഞ്ഞെടുപ്പില്‍* യുഡിഎഫ് ജയിച്ചാല്‍* കൂടി ചാണ്ടിയുടെ മുഖ്യമന്ത്രി മോഹത്തിന് അത് തിരിച്ചടിയാവും.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin