ഗൗരിയമ്മ രണ്ടു കല്യാണം കഴിച്ചിട്ടുണ്ടെന?? ?ന്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഗൗരിയമ്മ രണ്ടു കല്യാണം കഴിച്ചിട്ടുണ്ടെന?? ?ന്

    തിരുവനന്തപുരം: ജെഎസ്എസ് നേതാവ് കെആര്* ഗൗരിയമ്മയ്ക്ക് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലുള്ള സ്ഥാനം ചില്ലറയല്ല. കമ്യൂണിസ്റ്റ് പാര്*ട്ടിയുമായി വഴിപിരിഞ്ഞെങ്കിലും കമ്യൂണിസ്റ്റ് ആശയങ്ങള്*തന്നെയാണ് ഗൗരിയമ്മയുടെ അടിസ്ഥാനം. യുഡിഎഫില്* കോണ്*ഗ്രസുമായുള്ള പിണക്കങ്ങളും സീറ്റു തര്*ക്കവുമെല്ലാമായി ഗൗരിയമ്മ ഇപ്പോള്* വാര്*ത്തകളിലെ താരമാണ്. ഈ സമയത്താണ് ഗൗരിയമ്മയെക്കുറിച്ച് ഒരു വെളിപ്പെടുത്തലുമായി കേരളശബ്ദം എന്ന രാഷ്ട്രീയ വാരിക രംഗത്തെത്തിയിരിക്കുന്നത്. ടിവി തോമസുമായുള്ള വിപ്ലവ വിവാഹത്തിന് മുമ്പ് ഗൗരിയമ്മ മറ്റൊരു വിവാഹം ചെയ്തിരുന്നുവെന്നാണ് വെളിപ്പെടുത്തല്*.

    നേരത്തേ പുറത്തിറങ്ങിയ തന്റെ ആത്മകഥയില്* ടിവിയ്ക്ക് മുമ്പ് താന്* മറ്റൊരാളെ പ്രണയിച്ചിരുന്നതായി ഗൗരിയമ്മ സൂചിപ്പിച്ചിരുന്നു. എന്നാല്* വിവാഹത്തെക്കുറിച്ച് മറച്ചുവയ്ക്കുകയായിരുന്നുവെന്നാണ് വാരിക ആരോപിക്കുന്നത്. ചേര്*ത്തല സ്വദേശിയായ കെ രാമദാസ് എന്നയാളെയായിരുന്നുവത്രേ ഗൗരിയമ്മ വിവാഹം ചെയ്തിരുന്നത്. ഗൗരിയമ്മയുടെ ചേച്ചി നാരായണിയുടെ രണ്ടാമത്തെ ഭര്*ത്താവ് കൃഷ്ണന്* വക്കീലിന്റെ മകനാണ് കെ രാമദാസ്.

    കെ രാമദാസിനെ ഗൗരിയമ്മ വിവാഹം ചെയ്തുവെന്നതിനുള്ള സകലരേഖകളും വാരിക നിരത്തുന്നുണ്ട്. വാരിക നരത്തുന്ന രേഖകള്* പ്രകാരം 1120ആം ആണ്ട് മിഥുനം 24നായിരുന്നു ഇവരുടെ വിവാഹം. ആലങ്ങാട് സബ് രജിസ്ട്രാര്* ഓഫീസിലാണ് വിവാഹം രജിസ്റ്റര്* ചെയ്തിരിക്കുന്നത്. വിവാഹസമയത്ത് ഗൗരിയമ്മയ്ക്ക് 26 വയസ്സാണ്.

    എന്നാല്* പിന്നീട് ചേച്ചിയുടെ ഭര്*ത്താവിന്റെ മകനെ വിവാഹം ചെയ്തുവെന്നത് പ്രശ്*നമാകുമെന്ന് കണ്ടപ്പോള്* ഗൗരിയമ്മയും രാമദാസും ബന്ധം വേണ്ടെന്നുവയ്ക്കുകയായിരുന്നുവത്രേ. അച്ഛന്റെ ഭാര്യയുടെ(ഫലത്തില്* അമ്മ) അനിയത്തിന്റെ വിവാഹം ചെയ്തുവെന്ന ആരോപണത്തെയാണ് രാമദാസ് ഭയന്നത്.

    എറണാകുളം മഹാരാജാസ് കോളെജില്* പഠിക്കുമ്പോള്* ഗൗരിയമ്മ ഹോസ്റ്റലില്* നി്ന്നും രാമദാസിന് അയച്ച കത്തുകള്* ഇപ്പോളും അദ്ദേഹത്തിന്റെ കുടുംബം സൂക്ഷിക്കുന്നുണ്ട്. ഗൌരിയമ്മയുമായുള്ള ബന്ധം ഉപേക്ഷിച്ച ശേഷം പിന്നീട് രാമദാസ് വിവാഹം കഴിച്ചത് എസ്എന്*ഡിപി യോഗം ജനറല്* സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മൂത്ത സഹോദരിയെയാണ്. ഗൗരിയമ്മ പിന്നീട് 1957ല്* മുപ്പത്തിയെട്ടാം വയസ്സിലാണ് ടിവിയെ വിവാഹം ചെയ്തത്.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X