ഏറെനാളായി ഗ്ലാമര്* റാണി നമിത സിനിമാലോകത്ത് അത്ര സജീവമല്ല. നമിതയെന്ന് പേര് തന്നെ കേള്*ക്കാനില്ല എന്ന അവസ്ഥയാണ്. എന്നാല്* ഒരു രണ്ടാംവരവിനൊരുങ്ങുകയാണ് താരമെന്നാണ് പുതിയ റിപ്പോര്*ട്ട്. കഴിഞ്ഞകാലത്തുണ്ടായ തെറ്റുകളെല്ലാം തിരുത്തി അനുഭവങ്ങള്* നല്*കിയ പാഠങ്ങളും പഠിച്ചാണ് നമിതയുടെ തിരിച്ചുവരവ്. നമിത നായികയായി അഭിനയിച്ച മിക്ക ചിത്രങ്ങളും ആരാധകര്* ഉപേക്ഷിച്ചതോടെയാണ് നമിതയ്ക്ക് വീണ്ടുവിചാരമുണ്ടായിരിക്കുന്നത്.
തന്റെ തടികൂടിയത് ആരാധകര്*ക്ക് ഇഷ്ടമായില്ലെന്നകാര്യം നമിത തിരിച്ചറിഞ്ഞുകഴിഞ്ഞു. തിരിച്ചുവരവില്* ഇനി നമിതയെ കണ്ടാല്* ഏവരും അതിശയിക്കുമെന്നാണ് സൂചന. മാത്രമല്ല ഗ്ലാമര്* പ്രദര്*ശനത്തോട് വിടപറയാനും താരം തീരുമാനിച്ചുകഴിഞ്ഞു.
ഇനി അഭിനയപ്രാധാന്യമുള്ള വേഷങ്ങള്* മാത്രമേ ചെയ്യുകയുള്ളുവെന്നാണ് നമിത പറയുന്നത്. തെറ്റായ തീരുമാനങ്ങള്* കാരണം താനാകെ വലഞ്ഞെന്നും ഇനി താന്* പുതിയൊരു നമിതയായിരിക്കുമെന്നുമാണ് താരം പറയുന്നത്. എന്നാല്* തീരുമാനമൊക്കെ മാറ്റിയിട്ടും നല്ല വേഷങ്ങള്* തന്നെത്തേടി വരുന്നില്ലെന്നും നമിത പരാതിപ്പെടുന്നു.
വരുന്നവരെല്ലാം പറഞ്ഞുതുടങ്ങുമ്പോള്* നല്ല കഥാപാത്രമാണെന്ന് തോന്നുമെങ്കിലും എല്ലാം അവസാരം ഗ്ലാമര്* പ്രദര്*ശനം വേണമെന്ന ആവശ്യത്തിലാണ് അവസാനിക്കുന്നതെന്നാണ് ഇവര്* പറയുന്നത്. ഒരു മാസം പത്തു കഥകളെങ്കിലും താരത്തേ തേടി എത്തുന്നുണ്ട്.
എല്ലാം ഗ്ലാമര്* നമിതയെ വേണമെന്നു പറയുന്ന കഥകളാണെന്നും അവര്* പരാതിപ്പെടുന്നു. ഗ്ലാമര്* കൊണ്ട് പിടിച്ചുനിന്ന നമിതയുടെ കയ്യില്* വിശ്വസിച്ച് ഒരു നല്ല കഥാപാത്രത്തെ ഏല്*പ്പിക്കാന്* ഏത് സംവിധായകന്* തയ്യാറാവുമെന്നതാണ് അടുത്ത കാര്യം. തമിഴ്*നാട് മുഖ്യമന്ത്രി കരുണാനിധി തിരക്കഥയെഴുതിയ 'ഇളൈഞ്ജന്*' എന്ന ചിത്രമാണ് നമിതയുടേതായി ഒടുവില്* തിയേറ്ററിലെത്തിയത്.
Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin