ധ്യാനകേന്ദ്രം: സര്*ക്കാരിന് രൂക്ഷവിമര്*ശം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ധ്യാനകേന്ദ്രം: സര്*ക്കാരിന് രൂക്ഷവിമര്*ശം

    ദില്ലി: മുരിങ്ങൂര്* ധ്യാനകേന്ദ്രവുമായി ബന്ധപ്പെട്ട കേസില്* സംസ്ഥാന സര്*ക്കാരിന് തിരിച്ചടി. ഹൈക്കോടതിയെ സര്*ക്കാര്* തെറ്റിദ്ധരിപ്പിച്ചെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി. സര്*ക്കാര്* നടപടിയെ രൂക്ഷമായി വിമര്*ശിച്ചു.റദ്ദാക്കിയ കേസ് നിലനില്*ക്കുന്നതാണെന്നു സര്*ക്കാര്* ഹൈക്കോടതിയെ അറിയിച്ചതു പിഴവാണെന്നാണ് കോടതിയുടെ നിരീക്ഷണം. അന്വേഷണം തുടരണമെന്നാവശ്യപ്പെട്ടു നല്*കിയ സ്വകാര്യ ഹര്*ജി പിന്*വലിക്കണമെന്നും നിര്*ദേശിച്ചു.

    മുരിങ്ങൂര്* ധ്യാനകേന്ദ്രവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്* വിന്*സന്*.എം. പോളിന്റെ നേതൃത്വത്തില്* നടത്തിയ പ്രത്യേക അന്വേഷണം സുപ്രീംകോടതി നേരത്തെ റദ്ദാക്കിയിരുന്നു. ആരോപണങ്ങള്* കഴമ്പില്ലാത്തതും ഭാവന സൃഷ്ടിയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

    എന്നാല്* വീണ്ടും അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു ഗോപാലന്* നായര്* എന്നയാള്* സമര്*പ്പിച്ച ഹര്*ജിയില്* കേസ് നിലനില്*ക്കുന്നുണ്ടെന്നു സര്*ക്കാര്* ഹൈക്കോടതിയെ അറിയിച്ചു. ഇതേത്തുടര്*ന്നു വീണ്ടും അന്വേഷണം നടത്താന്* ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. ഇതിനെതിരേ ധ്യാനകേന്ദ്രം നല്*കിയ ഹര്*ജിയിലാണു സുപ്രീംകോടതി വിമര്*ശനം.

    കേസില്* പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെടാന്* ഹര്*ജിക്കാരന് അവകാശപ്പെടാന്* എന്തധികാരമാണുളളതെന്നു സുപ്രീംകോടതി ചോദിച്ചു. ഹര്*ജി പിന്*വലിച്ചില്ലെങ്കില്* ഗുരുതരമായ നടപടികള്* നേരിടേണ്ടി വരുമെന്നും ജസ്റ്റിസ് ബിഎസ് സുദര്*ശനന്* റെഡ്ഡി, എസ്.എസ്. നിജ്ജാര്* എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി. 29നു കേസ് വീണ്ടും പരിഗണിക്കും.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X