ബഹ്*റൈന്* പ്രക്ഷോഭം; മലയാളി മരിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ബഹ്*റൈന്* പ്രക്ഷോഭം; മലയാളി മരിച്ചു

    മനാമ: ജനാധിപത്യ പ്രക്ഷോഭങ്ങള്* രൂക്ഷമാകുന്ന ബഹ്*റൈനിലെ പ്രശ്*നബാധിത മേഖലകളിലൊന്നായ ബുദയ്യയില്* ഒരു മലയാളി വെടിയേറ്റുമരിച്ചു.സെക്യൂരിറ്റി ഉദ്യോഗസ്ഥനായ പത്തനംതിട്ട സ്വദേശി സ്റ്റീഫന്* ഏബ്രഹാം ആണു മരിച്ചത്. അല്* മേയ്ഡ് സെക്യൂരിറ്റി കമ്പനിയുടെ കീഴില്* അവാല്* ഡെയറിയിലാണു സ്റ്റീഫന്* ജോലി ചെയ്തിരുന്നത്. തലസ്ഥാനമായ മനാമയുടെ വടക്കന്* മേഖലയിലാണു ബുദയ്യ.

    പ്രക്ഷോഭകരും സൈനികരും തമ്മിലുള്ള ഏറ്റുമുട്ടല്* കണ്ടു നില്*ക്കവെ അബദ്ധവശാല്* വെടിയേറ്റതാണെന്ന് ബഹ്*റൈനിലെ ഇന്ത്യന്* എംബസി അറിയിച്ചു. പ്രക്ഷോഭത്തെത്തുടര്*ന്ന് ബഹ്*റൈനില്* ജനജീവിതം ദുസ്സഹമാവുകയാണ്. ഇന്ത്യയില്* നിന്നുള്ള പ്രവാസികളോട് എംബസിയുടെ വെബ്*സൈറ്റില്* പേരുവിവരങ്ങള്* രജിസ്റ്റര്* ചെയ്യാന്* അധികൃതര്* ആവശ്യപ്പെട്ടിട്ടുണ്ട്.

    ബഹ്*റൈന്* തലസ്ഥാന നഗരിയിലും മറ്റും തമ്പടിച്ച പ്രക്ഷോഭകരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടെയുണ്ടായ ഏറ്റുമുട്ടലില്* കഴിഞ്ഞദിവസംരണ്ടു സൈനികര്* കൊല്ലപ്പെട്ടിരുന്നു.

    അക്രമത്തില്* ഒരു ബംഗദേശ് പൌരന്* കൊല്ലപ്പെട്ടതായും 17 ഏഷ്യന്* വംശജര്*ക്ക് പരുക്കേറ്റതായും നേരത്തെ റിപ്പോര്*ട്ട് ഉണ്ടായിരുന്നു.

    ഇതിനിടെ ബഹ്*റൈനിലെ പ്രക്ഷോഭത്തെ സൈന്യം അടിച്ചമര്*ത്തുകയാണ്. കഴിഞ്ഞ ദിവസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജാവ് പ്രക്ഷോഭം അടിച്ചമര്*ത്താനുള്ള അധികാരം സൈന്യത്തിന് നല്*കിയിരുന്നു. സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങള്* ബഹ്*റൈന് പ്രക്ഷോഭം അടിച്ചമര്*ത്താന്* സൈനിക സഹായം നല്*കുന്നുണ്ട്.






    Powered By WizardRSS.com | Full Text RSS Feed | WordPress Plugin
Working...
X