വിഎസ് മത്സരിക്കാത്തതില?? ?* സുരേഷിന് നിരാശ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വിഎസ് മത്സരിക്കാത്തതില?? ?* സുരേഷിന് നിരാശ

    കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്* മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്* മത്സരിക്കില്ലെന്ന കാര്യം തന്നെ നിരാശനാക്കുന്നുവെന്ന് മൂന്നാര്* ദൗത്യസംഘത്തിന്റെ മുന്* തലവനും അച്യുതാനന്ദന്റെ അടുത്തയാളുമായ കെ സുരേഷ്*കുമാര്*. ഇപ്പോള്* സംസ്ഥാന ഐടി സെക്രട്ടറിയായ സുരേഷ് മാധ്യമപ്രവര്*ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു. എനിയ്ക്ക് ഒരു രാഷ്ട്രീയകക്ഷിയോടും പ്രത്യേകിച്ച് മമതയില്ല. എന്നാല്* ഏറെക്കാലം കൂടെ പ്രവര്*ത്തിച്ചയൊരാളെന്ന നിലയില്* വിഎസ് മത്സരിക്കാത്തതില്* നിരാശയുണ്ട്.

    മൂന്നാറിലെ ഭൂമികയ്യേറ്റം ഒഴിപ്പിക്കല്* പോലുള്ള പോരാട്ടങ്ങള്*ക്ക് വിഎസ് ഇല്ലെങ്കില്* തുടര്*ച്ചയുണ്ടാകില്ല. ലോട്ടറിമാഫിയയുടെ കാര്യത്തിലും വിഎസ് ഇല്ലാത്തപക്ഷം ഇതുതന്നെ സംഭവിക്കും- സുരേഷ് പറയുന്നു.

    പ്രതിപക്ഷനേതാവെന്ന നിലയില്* അദ്ദേഹം ഏറ്റെടുത്ത പോരാട്ടങ്ങള്* മുഖ്യമന്ത്രി ആയപ്പോള്* അദ്ദേഹം തുടര്*ന്നില്ലെന്ന പ്രചാരണം ശരിയല്ല.

    അദ്ദേഹത്തിനോടൊപ്പം ഏറെ അടുത്ത് പ്രവര്*ത്തിച്ച ഉദ്യോഗസ്ഥനെന്ന നിലയില്* ഉയര്*ത്തിയ പ്രശ്*നങ്ങള്*ക്കെല്ലാം പരിഹാരമുണ്ടാക്കാന്* അദ്ദേഹം ശ്രമിച്ചിട്ടുണ്ടെന്ന കാര്യം എനിക്കറിയാം. അത് ലോട്ടറി വിഷയമായാലും ശാരിയുടേതുപോലുള്ള പെണ്*വാണിഭ കേസായാലും ശരി-സുരേഷ്*കുമാര്* പറഞ്ഞു.





    Powered By WizardRSS.com | Full Text RSS Feed | WordPress Plugin
Working...
X