ആറാട്ടുപുഴപൂരം തല്*സമയ സംപ്രേഷണം ഇന്റര്*നെറ്റില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ആറാട്ടുപുഴപൂരം തല്*സമയ സംപ്രേഷണം ഇന്റര്*നെറ്റില്*

    തിരുവനന്തപുരം: പൂരപ്പെരുമയില്* തൃശൂര്* പൂരത്തിനൊപ്പം നില്*ക്കുന്ന ആറാട്ടുപുഴ പുഴ പൂരം ഇക്കൊല്ലം മുതല്* തത്സമയം വെബ്*സൈറ്റിലും. കേരള ടൂറിസം വെബ്*സൈറ്റിലും ഇന്റര്*നെറ്റിലെ വീഡിയോ ഷെയറിങ് സൈറ്റായ യൂട്യൂബില്* ടൂറിസത്തിന്റെ ബ്രാന്*ഡ് ചാനലായ യൂട്യൂബ്.കോം/കേരളടൂറിസത്തിലുമാണ് തത്മസയം ഇത് ലഭ്യമാവുക.18, 19 തീയതികളിലാണു ടൂറിസം വകുപ്പ് പൂരത്തെ തല്*സമയം ഇന്റര്*നെറ്റിലെത്തിക്കുന്നത്. 18നു വൈകിട്ട് ആറിനു തുടങ്ങുന്ന സംപ്രേഷണം പിറ്റേന്ന് ഉച്ചയ്ക്ക് ഒന്നുവരെയാകും. ഇതാദ്യമായാണ് പൂരം സമ്പൂര്*ണമായി വെബ്കാസ്റ്റ് ചെയ്യുന്നതെന്ന് ടൂറിസം സെക്രട്ടറി ഡോ. വി വേണു അറിയിച്ചു.

    ശ്രീ ധര്*മശാസ്താവിന്റെ ക്ഷേത്രമായ ആറാട്ടുപുഴയില്* കഴിഞ്ഞ 1428 വര്*ഷമായി പൂരം ആഘോഷിച്ചുവരുന്നുണ്ട്. നൂറ്റാണ്ടുകള്*ക്ക് മുമ്പ് ആറാട്ടുപുഴ പൂരത്തില്* നിന്നും വേര്*പിരിഞ്ഞാണ് തൃശൂര്* വിഭാഗം തൃശൂര്*പൂരം ആരംഭിച്ചതെന്നാണ് ഐതീഹ്യം.

    കേരളത്തിന്റെ സാസ്*കാരിക ടൂറിസം രംഗത്ത് പുതിയൊരു ചുവടുവെയ്പ്പായി പൂരം വെബ്കാസ്റ്റിങ് മാറുമെന്നാണ് വിനോദസഞ്ചാര വകുപ്പ് പ്രതീക്ഷിയ്ക്കുന്നത്.





    Powered By WizardRSS.com | Full Text RSS Feed | WordPress Plugin
Working...
X