വിഎസ് മത്സരിക്കണമെന്ന് അവൈലബിള്* പിബി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വിഎസ് മത്സരിക്കണമെന്ന് അവൈലബിള്* പിബി

    ദില്ലി: മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്* മത്സരിയ്ക്കണമെന്ന് സിപിഎം അവൈലബിള്* പിബി യോഗം നിര്*ദ്ദേശിച്ചതായി റിപ്പോര്*ട്ടുകള്*. പാര്*ട്ടി ആസ്ഥാനമായ ദില്ലി എകെജി സെന്ററില്* ചേര്*ന്ന പിബി യോഗത്തിന്റെ നിലപാട് പാര്*ട്ടിയുടെ കേരള ഘടകത്തിനെ അറിയിക്കാനും തീരുമാനമായി.പിബിയുടെ തീരുമാനം വിഎസും കഴിഞ്ഞദിവസം കാത്തുനിന്നുവെന്നാണ് ലഭിയ്ക്കുന്ന സൂചന. സംസ്ഥാനഘടകം സീറ്റ് നിഷേധിച്ചിട്ടും അത് പരാമര്*ശിയ്ക്കാന്* വിഎസ് തയാറാവാഞ്ഞത് ഇതിന്റെ സൂചനയാണെന്ന് വിലയിരുത്തപ്പെടുന്നു. സെക്രട്ടറിയേറ്റ്, സംസ്ഥാന സമിതി യോഗങ്ങള്*ക്ക് ശേഷം രണ്ട് ദിവസമായി ക്ലിഫ് ഹൗസില്* പൂര്*ണവിശ്രമത്തിലാണ് വി.എസ്.

    അതിനിടെ സ്ഥാനാര്*ഥി നിര്*ണയത്തിന് അന്തിമരൂപം നല്*കാന്* സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തുടങ്ങി. വി.എസിന്റെ സ്ഥാനാര്*ഥിത്വം സെക്രട്ടറിയേറ്റില്* ചര്*ച്ചയ്ക്ക് വന്നേക്കുമെന്ന് പാര്*ട്ടിവൃത്തങ്ങള്* സൂചിപ്പിയ്ക്കുന്നു.

    2006ല്* വി.എസിന് സീറ്റ് നിഷേധിച്ചപ്പോള്* ഉയര്*ന്ന പ്രതിഷേധത്തിന്റെ ശക്തിയില്ലെങ്കിലും വിഎസിന് അനുകലമായ ജനവികാരം പി.ബിക്ക് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഈ തീരുമാനം. ഇക്കാര്യം പി.ബി സംസ്ഥാന നേതൃത്വത്തെ അറിയിക്കും. ജനങ്ങള്* തെരുവില്* പ്രകടനം നടത്തുന്നതിനു പുറമേ പി.ബിയിലേക്ക് സംസ്ഥാനത്തു നിന്നും നിരന്തരം എത്തുന്ന ഫാക്*സ് സന്ദേശങ്ങളും വി.എസിനായി വിവിധ ജില്ലാ കമ്മിറ്റികള്* രംഗത്തെത്തിയതും വി.എസിന് തുണയായതെന്നാണ് കരുതപ്പെടുന്നത്.

    ഇടതുസ്ഥനാര്*ഥികളുടെ വിജയസാധ്യത കണക്കിലെടുത്ത് തോമസ് ഐസക്, എം.എ ബേബി, പി.കെ ശ്രീമതി തുടങ്ങിയ വി.എസ് വിരുദ്ധ ചേരികള്* വരെ വി.എസ് മത്സരിക്കണമെന്ന ആവശ്യം സംസ്ഥാന സമിതിയില്* ഉന്നയിച്ചിരുന്നു. വ്യാഴാഴ്ച ചേര്*ന്ന അവയ്*ലബിള്* പി.ബിയിലും ഭൂരിപക്ഷം അംഗങ്ങളും വി.എസിന് സ്ഥാനാര്*ഥിത്വം നിഷേധിച്ചതിനെ വിമര്*ശിച്ചിരുന്നു. വരദരാജന്*, വൃന്ദാ കാരാട്ട്, എം.കെ പാന്ഥെ എന്നിവര്* വി.എസിന് അനുകൂലമായ നിലപാടെടുത്തു. സംസ്ഥാനത്ത് ഭരണം നിലനിര്*ത്തുകയാണ് വേണ്ടതെന്ന പി.ബി തീരുമാനം സംസ്ഥാന സമിതിയില്* ഉന്നയിക്കാന്* കഴിയാത്ത ജനറല്* സെക്രട്ടറി പ്രകാശ് കാരാട്ടിനും എസ്.രാമചന്ദ്രന്*പിള്ളയ്ക്കുമെതിരെയും പി.ബിയില്* വിമര്*ശനം ഉയര്*ന്നിരുന്നു.





    Powered By WizardRSS.com | Full Text RSS Feed | WordPress Plugin
Working...
X