മുരളി, പത്മജ, സീറ്റ് ആര്*ക്ക്?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മുരളി, പത്മജ, സീറ്റ് ആര്*ക്ക്?

    തിരുവനന്തപുരം: കോണ്*ഗ്രസ് സംസ്ഥാന ഘടകം മുരളിയ്ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്* മത്സരിയ്ക്കാന്* സീറ്റ് നല്*കാതെ ഒഴിഞ്ഞു. ഈ ജോലി കേന്ദ്ര നേതൃത്ത്വത്തിന് നല്*കിയിരിയ്ക്കുകായണ് സംസ്ഥാന നേതൃത്ത്വം.പത്മജയ്ക്കും മുരളിയ്ക്കുമായി ഒരു സീറ്റ് നിര്*ദ്ദേശിയ്ക്കുകയാണ് സംസ്ഥാന നേതൃത്ത്വം ചെയ്തത്. തിരുവനന്തപുരത്ത വട്ടിയൂര്*ക്കാവാണ് ഇതിനായി നിര്*ദ്ദേശിച്ചത്. ഭിന്നിപ്പിച്ച് ഭരിയ്ക്കുക എന്ന തന്ത്രമാണ് ഇതിന് പിന്നില്*. ഈ സീറ്റില്* ഇവരില്* ആരെങ്കിലും മത്സരിയ്ക്കണം. അതായത് ഒരാള്*ക്ക് സീറ്റ് നല്*കിയാല്* മറ്റേയാളിന് സീറ്റില്ല.

    കരുണാകരന്റെ മക്കളില്* ഒരാള്*ക്ക് മാത്രം മത്സരിയ്ക്കാമെന്നതാണ് ഈ തീരുമാനത്തിന് പിന്നില്* സംസ്ഥാന നേതൃത്ത്വം എടുത്തിരിയ്ക്കുന്ന യുക്തി. കോണ്*ഗ്രസ് നേതൃത്ത്വത്തിന്റെ ഈ കുതന്ത്രം മുന്നില്* കണ്ടാണ് പത്മജ നേരത്തേ തന്നെ "കരുണാകരന്റെ മക്കള്* എന്ന് പറഞ്ഞ് മാറ്റി നിറുത്തുന്നത് അവസാനിപ്പിയ്ക്കണം" എന്ന പ്രസ്താവനയുമായി വന്നത്. ഈ പ്രസ്താവന വേണ്ടവണ്ണം ഫലിച്ചില്ലെന്ന് വേണം കരുതാന്*.

    സീറ്റ് സംബന്ധിച്ച ചര്*ച്ചകള്* വേണമെങ്കില്* നടത്താമെന്ന് കരുതി മുരളി കഴിഞ്ഞ ദിവസങ്ങളില്* ദില്ലിയിലായിരുന്നു. എന്നാല്* ഇപ്പോള്* തിരിച്ച് കേരളത്തില്* എത്തിയിട്ടുണ്ട്.

    വടക്കാഞ്ചേരിയില്* മത്സരിയ്ക്കാനായിരുന്നു കെ മുരളീധരന് താല്പര്യം. പക്ഷേ അത് നടക്കില്ലെന്ന് ഏകദേശം ഉറപ്പായിരിയ്ക്കുകയാണ്. മാത്രമല്ല തന്നോടൊപ്പം നിന്ന അഞ്ച് പേരെ നിയമസഭാ തിരഞ്ഞെടുപ്പില്* സ്ഥാനാര്*ത്ഥി സ്ഥാനത്തേയ്ക്ക് പരിഗണിയ്ക്കണമെന്ന് കാണിച്ച് മുരളി സംസ്ഥാന നേതൃത്ത്വത്തിന് കത്ത് നല്*കിയിരുന്നു. ഈ പട്ടിക മൂന്നായി സംസ്ഥാന നേതൃത്ത്വം ചുരുക്കി. ഇക്കാര്യത്തില്* ഉമ്മന്* ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മില്* ഭിന്നതയൊന്നും ഇല്ല. മുരളിയെ പാര്*ട്ടിയില്* പെട്ടെന്നെങ്കിലും ഒരു ശക്തി ആകാന്* അനുവദിയ്ക്കാതിരിയ്ക്കുക എന്നത് ഇരുവരുടേയും നയമാണ്.

    തിരഞ്ഞെടുപ്പ് കമ്മറ്റിയില്* കെ മുരളീധരനും അംഗമാണ് പക്ഷേ കാര്യങ്ങള്* നടത്തുന്നത് ഉമ്മന്* ചാണ്ടിയും രമേശ് ചെന്നിത്തലയമാണ്.





    Powered By WizardRSS.com | Full Text RSS Feed | WordPress Plugin
Working...
X