വീറു കാട്ടുമോ വിന്*ഡീസിനോട്?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വീറു കാട്ടുമോ വിന്*ഡീസിനോട്?

    ചെന്നൈ: ലോകഗ്രൂപ്പിലെ അവസാന മത്സരത്തില്* ഇന്ത്യ വെസ്റ്റ് ഇന്*ഡീസിനെ നേരിടാനിറങ്ങുന്നു. ക്വാര്*ട്ടര്* ഉറപ്പിച്ചാണ് ഇരുടീമുകളും കളത്തിലിറങ്ങുന്നതെങ്കിലും അടുത്ത ഘട്ടത്തില്* തങ്ങളുടെ എതിരാളികളെ തീരുമാനിയ്ക്കുന്നതില്*ഞായറാഴ്ചത്തെ മത്സരം നിര്*ണായകമാണ്. ബംഗ്ലാദേശ് ദക്ഷിണാഫ്രിക്കയോട് വമ്പന്* തോല്*വി ഏറ്റുവാങ്ങിയതോടെയാണ് ഇന്ത്യക്വാര്*ട്ടര്* ഉറപ്പിച്ചത്.
    ഇന്ത്യ-വിന്*ഡീസ് മത്സരത്തിലെ വിജയികളാണ് ഗ്രൂപ്പിലെ രണ്ട്, മൂന്ന് നാല് സ്ഥാനക്കാരെ തീരുമാനിയ്ക്കുന്നത്. മത്സരത്തില്* ജയിച്ചാലും തോറ്റാലും ഇന്ത്യയുടെ മുന്നോട്ടുള്ള പോക്ക് ദുര്*ഘടമാണ്. ജയിച്ചാല്* ഇന്ത്യയുടെ എതിരാളികളാവുന്നത് നാലാം കപ്പ് ലക്ഷ്യമിടുന്ന ആസ്*ത്രേലിയയാവും. മറിച്ചാായാല്* എ ഗ്രൂപ്പിലെ കരുത്തരായ ലങ്കയെയാവും ഇന്ത്യ നേരിടേണ്ടി വരിക. ചെകുത്താനും കടലിനുമിടയിലേക്കാണ് ഇന്ത്യ ചെന്നിറങ്ങുന്നതെന്ന് ചുരുക്കം. പവര്*പ്ലേകളില്* വിക്കറ്റ് വലിച്ചെറിയുന്ന ശീലം ഒഴിവാക്കാനുള്ള പരിശ്രമത്തിലാണ് ഇന്ത്യ. ദക്ഷിണാഫ്രിക്കയ്*ക്കെതിരേ മികച്ച തുടക്കം ലഭിച്ചിട്ടും ബാറ്റിംഗ് പവര്*പ്ലേയില്* ഇന്ത്യ വിക്കറ്റുകള്* കളഞ്ഞു. ഫീല്*ഡിംഗിലും ബൗളിംഗിലുള്ള പോരായ്മകളും പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്ന് ശനിയാഴ്ച നടത്തിയ വാര്*ത്താ സമ്മേളനത്തില്* ഇന്ത്യന്* ക്യാപ്റ്റന്* പറഞ്ഞു.അതേ സമയം വിന്*ഡീസിനെതിരെ ഇന്ത്യയുടെ ഓപ്പണിംഗ് ബാറ്റ്*സ്മാന്* വീരേന്ദര്* സേവാഗ് കളിക്കാന്* സാധ്യതയില്ലെന്നാണ് റിപ്പോര്*്ട്ടുകള്*. വലതു കാലിലെ പരുക്ക് പൂര്*ണമായും ഭേദമാകാത്തതിനാലാണ് സേവാഗിന്റെ കാര്യം സംശയത്തിലായത്. കഴിഞ്ഞ ദിവസം പരിശീലനത്തിനിറങ്ങിയെങ്കിലും മത്സരം നിര്*ണായകമല്ലാത്തതിനാല്* പരുക്കു ഗുരുതരമാകാതിരിക്കാന്* സേവാഗിനെ പുറത്തിരുത്തുമെന്ന് ഇന്ത്യന്* നായകന്* എം.എസ്. ധോണി സൂചിപ്പിച്ചു.സേവാഗിന്റെ അഭാവത്തില്* സച്ചിന്* തെണ്ടുല്*ക്കര്*ക്കൊപ്പം ഗൗതം ഗംഭീറാകും ഇന്നിംഗ്*സ് ഓപ്പണ്* ചെയ്യുക. മധ്യനിര ബാറ്റ്*സ്മാന്* സുരേഷ് റെയ്*നയും ഓഫ് സ്പിന്നര്* ആര്*. അശ്വിനും കളിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

    ലെഗ് സ്പിന്നര്* പീയുഷ് ചൗള നിറംമങ്ങിയ പ്രകടനം തുടരുന്നതാണ് അശ്വിന് വഴിതെളിഞ്ഞത്. വിന്*ഡീസ് ടീമില്* നാല് ഇടങ്കയ്യന്* ബാറ്റ്*സ്മാന്*മാര്* ഉള്ളതിനാല്* ഹര്*ഭജന്* സിംഗിനൊപ്പം അശ്വിന്* പന്തെറിയും.

    എന്നാല്* രാജ്യാന്തര ക്രിക്കറ്റില്* സെഞ്ചുറിയില്* സെഞ്ചുറി തികയ്ക്കാനൊരുങ്ങുന്ന മാസ്റ്റര്* ബ്ലാസ്റ്റര്* സച്ചിന്* തെണ്ടുല്*ക്കറെയാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്* 51 സെഞ്ചുറിയും ഏകദിനത്തില്* 48 സെഞ്ചുറിയും നേടിയ സച്ചിന്* ഞായറാഴ്ച സെഞ്ചുറിയടിച്ചാല്* ആരും മോഹിയ്ക്കുന്ന റെക്കാര്*ഡിന് ഉടമയാവാം. ചെപ്പോക്കിലെ ഗ്രൗണ്ട് സച്ചിന് ഭാഗ്യ ഗ്രൗണ്ട് കൂടിയാണ്. ഇവിടെ കളിച്ച 14 ടെസ്റ്റുകളില്* അഞ്ചു തവണ അദ്ദേഹം 100 കടന്നു. ദക്ഷിണാഫ്രിക്കയ്*ക്കെതിരേയാണ് (111) സച്ചിന്* 99 ാം സെഞ്ചുറി തികച്ചത്.





    Powered By WizardRSS.com | Full Text RSS Feed | WordPress Plugin
Working...
X