വിഎസിന് എതിരല്ലെന്ന് ശിവദാസ മേനോന്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വിഎസിന് എതിരല്ലെന്ന് ശിവദാസ മേനോന്*

    പാലക്കാട്: വിഎസ്.അച്യുതാനന്ദന് താന്* എതിരല്ലെന്ന് മുതിര്*ന്ന സിപിഎം നേതാവ് ടി ശിവദാസമേനോന്*. വിഎസിനെ താന്* എതിര്*ക്കുവെന്നത് പ്രചാരണം മാത്രമാണ്. സൗഹൃദമുള്ളിടത്ത് ചെറിയ കലഹങ്ങളുമുണ്ടാകും. ആര്*ക്കും സേവ പറയാന്* തന്നെ കിട്ടില്ല. സത്യം പറയുന്നവരെ വിഎസിന്റെ എതിരാളികളായും അസത്യം പറയുന്നവരെ ആദര്*ശവാന്മാരുമായും ചിത്രീകരിക്കുകയാണ്. ആരു മുഖ്യമന്ത്രിയാകുമെന്ന് തനിക്ക് വേവലാതിയില്ല. ആര്*ക്കുവേണ്ടിയും സേവ പറയാന്* തന്നെക്കിട്ടില്ല. ചെറിയ കലഹങ്ങള്* സൗഹൃദത്തിന്റെ ലക്ഷണമായി കണ്ടാല്* മതിയെന്ന് അദ്ദേഹം പറഞ്ഞു.

    നിയമസഭാ തിരഞ്ഞെടുപ്പില്* മല്*സരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്* പാര്*ട്ടി കമ്മിറ്റിയില്* അറിയിച്ചതായി ടി ശിവദാസമേനോന്* കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒറ്റപ്പാലം നിയോജക മണ്ഡലം കമ്മിറ്റിയോഗം ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇക്കാര്യം യോഗത്തിന്റ മിനുട്*സിലുണ്ടെന്നും ശിവദാസമേനോന്* വെളിപ്പെടുത്തിയിരുന്നു.

    വി എസ് തീരുമാനം മാറ്റിയത് പി ബി പറഞ്ഞിട്ടാണ്. അനാരോഗ്യം ചൂണ്ടിക്കാട്ടി മത്സരത്തില്* നിന്ന് മാറ്റിനിര്*ത്തണമെന്ന് വി എസ് പാര്*ട്ടിക്ക് അപേക്ഷ നല്*കിയിരുന്നുവെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

    എന്നാല്* തന്റെ ആരോഗ്യത്തിന് കുഴപ്പമില്ലെന്നും ബാക്കിയുള്ളതെല്ലാം വെറും പ്രചാരണങ്ങളാണെന്നും വിഎസ് വിവിധ ചാനലുകള്*ക്ക് നല്*കിയ അഭിമുഖത്തില്* വ്യക്തമാക്കിയിരുന്നു.





    Powered By WizardRSS.com | Full Text RSS Feed | WordPress Plugin
Working...
X