വി.എസ്. അനിഷേധ്യന്*; അദ്ദേഹം തന്നെ നയിക്കും
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്* സി.പി.എമ്മിന്റെ അനിഷേധ്യ നേതാവെന്ന് പാര്*ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്*. വി.എസ്. തന്നെ എല്*.ഡി.എഫിനെ നയിക്കുമെന്ന കാര്യത്തില്* സംശയം വേണ്ടെന്നും അദ്ദേഹം പത്രസമ്മേളനത്തില്* പറഞ്ഞു.
വി.എസ്. മത്സരരംഗത്തുണ്ടാകുമ്പോള്* എല്*.ഡി.എഫിനെ ആര് നയിക്കുമെന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നാണ് പിണറായി വിജയന്* പറഞ്ഞത്. പാര്*ട്ടിക്ക് പുറത്തുനിര്*ത്തേണ്ടയാളല്ല വി.എസ്. സ്ഥാനാര്*ഥി നിര്*ണയത്തെപ്പറ്റി അദ്ദേഹംകൂടി പങ്കെടുത്ത ചര്*ച്ചകളാണ് നടന്നത്. വി.എസ്സിനെ പാര്*ട്ടിയില്* നിന്ന് അടര്*ത്തിമാറ്റാന്* നോക്കേണ്ട. അദ്ദേഹത്തിന് മത്സരിക്കാന്* ആരുടെയും ശുപാര്*ശ വേണ്ട.
പാര്*ട്ടിക്ക് നടപടിക്രമമുണ്ട്. അതനുസരിച്ചാണ് തീരുമാനങ്ങള്*-പിണറായി പറഞ്ഞു.സ്ഥാനാര്*ഥികളെ പ്രഖ്യാപിക്കാന്* വിളിച്ച പത്രസമ്മേളനത്തില്* പിണറായി വിജയന്റെ മുഖത്ത് സംഘര്*ഷം നിഴലിച്ചിരുന്നു. വി.എസ്സിന്റെ സ്ഥാനാര്*ഥിത്വത്തിന്റെ കാര്യത്തിലുണ്ടായ മലക്കം മറിച്ചിലിനെപ്പറ്റി മാധ്യമ പ്രവര്*ത്തകര്* ആവര്*ത്തിച്ച് ചോദിച്ചപ്പോള്* എല്ലാം 'പ്രക്രിയയുടെ ഭാഗം' എന്നായിരുന്നു പിണറായിയുടെ മറുപടി. ഇപ്പോഴാണ് പട്ടിക പൂര്*ത്തിയായത്. അതനുസരിച്ചുള്ള പ്രഖ്യാപനമാണ് താന്* നടത്തുന്നത്. പി.ബി.യുടെ അംഗീകാരത്തോടെയാണ് പട്ടിക പൂര്*ത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
വി.എസ്. ആദ്യമായല്ല മത്സരിക്കുന്നത്. 1967 മുതല്* അദ്ദേഹം നിയമസഭാംഗമായിരുന്നു. ആരുടെയും ശുപാര്*ശ പ്രകാരമല്ല, പാര്*ട്ടിയാണ് അദ്ദേഹത്തെ സ്ഥാനാര്*ഥിയാക്കിയത്. 70-ല്* എം.എല്*.എയായപ്പോള്* തനിക്കും അദ്ദേഹത്തോടൊപ്പം പ്രവര്*ത്തിക്കാന്* അവസരമുണ്ടായി. '77-ല്* തോറ്റു. '80-ല്* പാര്*ട്ടി സെക്രട്ടറിയായിരുന്ന ഇ.കെ. നായനാര്* മുഖ്യമന്ത്രിയായപ്പോള്* വി.എസ്. പാര്*ട്ടി സെക്രട്ടറിയായി. പിന്നീട് '91-ലും '96-ലും 2001-ലും 2006-ലും മത്സരിച്ചത് പാര്*ട്ടി തീരുമാനപ്രകാരമാണ്.
വി.എസ്സിന് ആദ്യം സീറ്റ് നിഷേധിച്ചതിനെക്കുറിച്ചുള്ള മാധ്യമപ്രവര്*ത്തകരുടെ ചോദ്യങ്ങള്*ക്ക് ഇപ്പോള്* യാഥാര്*ഥ്യം മനസ്സിലായോ എന്ന മറുചോദ്യമായിരുന്നു പിണറായിയുടെ മറുപടി. വി.എസ്സിന്റെ സ്ഥാനാര്*ഥിത്വം സംബന്ധിച്ച വാര്*ത്തകളോട് പാര്*ട്ടിയിലെ ആരും പ്രതികരിച്ചിട്ടില്ല. വി.എസ്. ഉള്*പ്പെട്ട ലിസ്റ്റാണ് ഇപ്പോള്* പാര്*ട്ടി പുറത്തിറക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വി.എസ്സിനുവേണ്ടി പ്രകടനം നടത്തിയവരൊന്നും പാര്*ട്ടിക്കാരല്ലെന്നും പിണറായി വിജയന്* പറഞ്ഞു. പാര്*ട്ടിയിലുള്ളവര്*ക്ക് അത് ചെയ്യാന്* കഴിയില്ല. പാര്*ട്ടിക്കാര്* പ്രകടനം നടത്തിയതായി ശ്രദ്ധയില്*പ്പെട്ടിട്ടില്ല. മാധ്യമപ്രവര്*ത്തകര്*ക്ക് ഇക്കാര്യത്തില്* വല്ലാത്ത ഉത്കണ്ഠയുണ്ടെങ്കില്* പ്രകടനം നടത്തിയ പാര്*ട്ടിക്കാരെക്കുറിച്ച് വിവരം ലഭിച്ചാല്* അറിയിക്കണമെന്നായിരുന്നു പിണറായിയുടെ പരിഹാസം.
അവയ്*ലബിള്* പി.ബി.യുടെ തീരുമാനപ്രകാരമാണോ വി.എസ്സിനെ ഉള്*പ്പെടുത്തിയതെന്ന ചോദ്യത്തിന് പി.ബി. അംഗീകരിച്ച പട്ടികയാണ് ഇപ്പോള്* പ്രഖ്യാപിക്കുന്നതെന്ന് പിണറായി പറഞ്ഞു. പി.ബി.യുടെ പൂര്*ണയോഗം ചേരുന്നത് നോട്ടീസ് നല്*കിയ ശേഷമാണ്. അവയ്*ലബിള്* പി.ബി. എല്ലാദിവസവും ചേരാറുണ്ട്. അതില്* പുതുതായി ഒന്നുമില്ല. 2006-ല്* വി.എസ്സിനെ ആദ്യം തഴഞ്ഞെങ്കിലും പിന്നീട് ഉള്*പ്പെടുത്തിയതായി കോട്ടയം സമ്മേളനത്തിന്റെ അവലോകന റിപ്പോര്*ട്ടില്* പറഞ്ഞത് ചൂണ്ടിക്കാട്ടിയപ്പോള്* അക്കാര്യം പിന്നീട് പരിശോധിക്കാമെന്ന് പിണറായി പറഞ്ഞു.
ഇത് നാടകമാണെന്ന യു.ഡി.എഫിന്റെ ആരോപണം അവരുടെ വേവലാതിയുടെയും വിറളിയുടെയും ഭാഗമാണെന്ന് പിണറായി പറഞ്ഞു.