യുവരാജിന്റെ പടയോട്ടത്തില്* ഇന്ത്യ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    യുവരാജിന്റെ പടയോട്ടത്തില്* ഇന്ത്യ

    ചെന്നൈ: യുവരാജ് സിങിന്റെ ഓള്*റൗണ്ട് മികവിന്റെ ബലത്തില്* ലോകകപ്പില്* ഇന്ത്യയ്ക്ക് ഒരു ജയം കൂടി. ലോകകപ്പില്* ആദ്യ സെഞ്ചുറിയും രണ്ട് വിക്കറ്റും നേടി ടീമിനെ മുന്നില്* നിന്ന് നയിച്ച യുവരാജ് ഇന്ത്യയ്ക്ക് 80 റണ്*സിന്റെ ജയമാണ് നേടിക്കൊടുത്തത്. എന്നാല്* സ്*കോര്* ബോര്*ഡിലെ കണക്കിനപ്പുറം ഇന്ത്യന്* ബാറ്റിങിന്റെ ബൗളിങിന്റെയും ദൗര്*ബല്യങ്ങള്* ഒരിയ്ക്കല്* കൂടി അവസാന ലീഗ് മത്സരത്തിലൂടെ പുറത്തുവന്നു.
    ചെപ്പോക്കില്* ഇന്ത്യ ഉയര്*ത്തിയ 269 റണ്ണിന്റെ വിജയലക്ഷ്യം പിന്തുടര്*ന്ന വിന്*ഡീസ് മികച്ച തുടക്കത്തിനുശേഷം 43 ഓവറില്* 188 റണ്ണിന് മുട്ടുമടക്കുകയായിരുന്നു. യുവരാജാണ് കളിയിലെ കേമന്*. സ്*കോര്*: ഇന്ത്യ 268 (49.1); വെസ്റ്റിന്*ഡീസ് 188 (43). അവസാന ഓവറുകളില്* വിക്കറ്റുകള്* കൂട്ടത്തോടെ വലിച്ചെറിയുന്ന പതിവ് വീണ്ടും വീണ്ടും ആവര്*ത്തിയ്ക്കുന്ന പതിവ് ചെപ്പോക്കിലും ഇന്ത്യ തെറ്റിച്ചില്ല. ഇന്ത്യയെ വിറപ്പിച്ചതിന് ശേഷം വിന്*ഡീസ് ബാറ്റിങ് നിര കൂട്ടത്തോടെ ആത്മഹത്യ ചെയ്യുകയായിരുന്നു. എത്തിപ്പിടിയ്ക്കാവുന്ന ടോട്ടല്* പിന്തുടര്*ന്ന വിന്*ഡീസുകാര്* ഒരുഘട്ടത്തില്* 30 ഓവറില്* 2ന് 154 എന്ന ശക്തമായ നിലയിലായിരുന്നു ഓപ്പണര്* ഡ്വയ്ന്* സ്മിത്ത് (97 പന്തില്* 81) ഒരറ്റത്ത് ഉറച്ചുനിന്നു പൊരുതിയപ്പോള്* ഇന്ത്യന്* ക്യാമ്പ് അപകടം മണത്തിരുന്നു. എന്നാല്*,് പതിവുപോലെ വിന്*ഡീസിന്റെ ബാറ്റിങ്*നിര ചീട്ടുകൊട്ടാരം പോലെ തകര്*ന്നു. 34 റണ്ണിനിടെ എട്ടു വിക്കറ്റുകള്* തല്ലിക്കൊഴിച്ച് ഒടുവില്* ഇന്ത്യ വിജയം സ്വന്തമാക്കി. സഹീര്* ഖാന്* മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്* യുവരാജും ലോകകപ്പിലെ ആദ്യമത്സരങ്ങളില്* അവസരം കിട്ടാതിരുന്ന സ്പിന്നര്* ആര്* അശ്വിനും രണ്ടു വിക്കറ്റ്വീതം വീഴ്ത്തി. അശ്വിനെ ഉപയോഗിച്ചാണ് ഇന്ത്യ ആക്രമണം തുടങ്ങിയതെന്നതും ശ്രദ്ധേയമായി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കവും ഒടുക്കവും തകര്*ച്ചയോടെയായിരുന്നു. പകരക്കാരനായി ഇറങ്ങികരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് പ്രകടനം കാഴ്ചവച്ച രവി രാംപോളാണ് ഇന്ത്യന്* നിരയെ തകര്*ത്തത്.

    ആദ്യ ഓവറില്*ത്തന്നെ സച്ചിന്* ടെന്*ഡുല്*ക്കറെ (4 പന്തില്* 2) പുറത്താക്കി ഇന്ത്യയെ ഞെട്ടിച്ച രാംപോള്* സ്*കോര്* 51ല്* നില്*ക്കേ ഗൌതം ഗംഭീറിനും (26 പന്തില്* 22) പവിലിയനിലേക്ക് പറഞ്ഞയച്ചു. യുവരാജ് സിങ്ങും(123 പന്തില്* 113) വിരാട് കോഹ്ലിയും(76 പന്തില്* 59) ചേര്*ന്ന മൂന്നാം വിക്കറ്റ് സഖ്യമാണ് ദുരന്തം ഒഴിവാക്കിയത്. 33ാം ഓവര്*വരെ പിടിച്ചുനിന്ന ഈ കൂട്ടുകെട്ട് 122 റ സ്*കോര്* ബോര്*ഡില്* ചേര്*ത്തു. 2009ല്* ഡിസംബറില്* വെസ്റ്റിന്*ഡീസിനെതിരെതന്നെ സെഞ്ചുറി നേടിയശേഷം യുവരാജിന്റെ ബാറ്റില്* ഒരു നൂറു പിറക്കുന്നത് ഇതാദ്യമാണ്. സിങിന്റെ 13ാം സെഞ്ചുറിയാണ് ചെപ്പോക്കിലേത്.

    യുവരാജും കോഹ് ലിയും ക്രീസില്* ഉണ്ടായിരുന്നപ്പോള്* 32 ഓവറില്* 2ന് 173 എന്ന ശക്തമായ നിലയിലായിരുന്നു ഇന്ത്യ. എന്നാല്*, തുടര്*ന്ന് 17 ഓവറില്* 95 റ മാത്രം നേടി ശേഷിച്ച എട്ടു വിക്കറ്റുകള്* ഇന്ത്യ വലിച്ചെറിഞ്ഞു. ഒടുവിലെത്തിയ ഏഴില്* നാലുപേരും രണ്ടക്കം കണ്ടില്ല. മോശം ഫോം തുടരുന്ന ക്യാപ്റ്റന്* മഹേന്ദ്രസിങ് ധോണിയാണ് ഡ്രസിങ്*റൂമിലേക്കുള്ള ബാറ്റ്*സ്മാന്*മാരുടെ ജാഥയ്ക്ക് തുടക്കമിട്ടത്.

    ഇതോടെ ആറു മത്സരങ്ങളില്*നിന്ന് ഒമ്പതു പോയിന്റുമായി ബി ഗ്രൂപ്പില്* രണ്ടാംസ്ഥാനക്കാരായ ഇന്ത്യ 24ന് അഹമ്മദാബാദില്* നടക്കുന്ന ക്വാര്*ട്ടര്*ഫൈനലില്* എ ഗ്രൂപ്പിലെ മൂന്നാംസ്ഥാനക്കാരും നിലവിലെ ചാമ്പ്യന്*മാരുമായ ഓസ്*ട്രേലിയയെ നേരിടും. പാകിസ്ഥാന്*-വെസ്റ്റിന്*ഡീസ് (23), ന്യൂസിലന്*ഡ്ദക്ഷിണാഫ്രിക്ക (25), ശ്രീലങ്ക-ഇംഗ്ലണ്ട്(26) എന്നിങ്ങനെയാണ് മറ്റ് ക്വാര്*ട്ടര്*ഫൈനലുകള്*.





    Powered By WizardRSS.com | Full Text RSS Feed | WordPress Plugin
Working...
X