വിഎസിന് ഉജ്ജ്വല വരവേല്*പ്പ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വിഎസിന് ഉജ്ജ്വല വരവേല്*പ്പ്

    പാലക്കാട്: മലമ്പുഴയിലെ സ്ഥാനാര്*ഥി പ്രഖ്യാപനത്തിന് ശേഷം തിരഞ്ഞെടുപ്പു കണ്*വെന്*ഷനില്* പങ്കെടുക്കാനായി ആദ്യമായി പാലക്കാട്ടെത്തിയ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ഉജ്ജ്വല വരവേല്*പ്പ്. ഒലവക്കോട് റെയില്*വേ സ്റ്റേഷനിലെത്തിയ ജനപ്രിയ നേതാവിനെ സ്വീകരിയ്ക്കാനായി നൂറുകണക്കിന് പാര്*ട്ടി പ്രവര്*ത്തകരാണെത്തിയത്. പാലക്കാട് ജില്ലാ സെക്രട്ടറി പി. ഉണ്ണി പൂമാലയണിയിച്ച് വി.എസിനെ സ്വീകരിച്ചു.

    ഇടതുമുന്നണി വീണ്ടും അധികാരത്തില്* എത്തിയാല്* പ്രകടനപത്രിക പൂര്*ണവിജയത്തോടെ നടപ്പാക്കുമെന്ന് വിഎസ് പറഞ്ഞു. തുടങ്ങിവച്ച വികസനപ്രവര്*ത്തനങ്ങള്* വിജയത്തില്* എത്തിക്കും. ജനങ്ങളെ കാണുമ്പോള്* ആരോഗ്യം പതിന്*മടങ്ങായി വര്*ധിക്കുമെന്നും വി.എസ് കൂട്ടിച്ചേര്*ത്തു. അരമണിക്കൂറിനുശേഷം റെയില്*വെ സ്*റ്റേഷനു പുറത്തെത്തിയ വി.എസ് റസ്റ്റ് ഹൗസിലേയ്ക്കുപോയി.

    സ്ഥാനാര്*ഥി പ്രഖ്യാപനത്തിന് ശേഷം എല്*ഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലെ ഏറ്റവും തിരക്കുള്ള താരമായി വിഎസ് മാറുകയാണ്.





    Powered By WizardRSS.com | Full Text RSS Feed | WordPress Plugin
Working...
X