റിപ്പോര്*ട്ടര്* ആദ്യ ഹൈ ഡെഫനിഷന്* ന്യൂസ് ചാനല്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    റിപ്പോര്*ട്ടര്* ആദ്യ ഹൈ ഡെഫനിഷന്* ന്യൂസ് ചാനല്*

    കൊച്ചി: പ്രമുഖ മാധ്യമപ്രവര്*ത്തകന്* എംവി നികേഷ് കുമാറിന്റെ നേതൃത്വത്തില്* ആരംഭിയ്ക്കുന്ന റിപ്പോര്*ട്ടര്* ന്യൂസ് ചാനലിന്റെ ലോഗോ പ്രകാശനം ചെയ്തു. ഞായറാഴ്ച എറണാകുളം തമ്മനം ഡിഡി റിട്രീറ്റില്* നടന്ന ചടങ്ങില്* വച്ച് പ്രശസ്ത സാഹിത്യകാരനായ എംടി വാസുദേവന്* നായരാണ് ലോഗോ പ്രകാശനം ചെയ്തത്. കൊച്ചി മേയര്* ടോണി ചമ്മിണി അധ്യക്ഷത വഹിച്ച ലോഗോ പ്രകാശന ചടങ്ങില്* ജസ്റ്റിസ് വിആര്* കൃഷ്ണയ്യര്* മുഖ്യാതിഥിയായിരുന്നു.കളമശ്ശേരിയിലുള്ള റിപ്പോര്*ട്ടറിന്റെ സ്റ്റുഡിയോ നിര്*മാണം അവസാനഘട്ടത്തിലാണ്. ഏഷ്യാനെറ്റും ന്യൂസും മനോരമ ന്യൂസ് ചാനലും ഇന്ത്യാവിഷനും പീപ്പിളുമെല്ലാം ആധിപത്യം പുലര്*ത്തുന്ന കേരളത്തിന്റെ വാര്*ത്താ ചാനല്* രംഗത്തേക്കാണ് റിപ്പോര്*ട്ടറും കടന്നുചെല്ലുന്നത്.

    അടുത്തമാസം ആദ്യം ചാനല്* ആരംഭിയ്ക്കുമെന്നാണ് നികേഷ് കുമാര്* അറിയിച്ചിരിയ്ക്കുന്നത്. എന്നാല്* തിരഞ്ഞെടുപ്പിന് ശേഷം ഏപ്രില്* 20ഓടെ മാത്രമേ റിപ്പോര്*ട്ടര്* സംപ്രേക്ഷണം ആരംഭിയ്ക്കൂവെന്നാണ് സൂചന. പോസ്റ്റ് പോള്* സര്*വെയുമായി ചാനലിന്റെ പ്രവര്*ത്തനം ആരംഭിയ്ക്കുമെന്നാണ് അറിയുന്നത്. ചാനലിന്റെ ട്രയല്* സംപ്രേക്ഷണം അധികം വൈകാതെ ആരംഭിയ്ക്കും.

    ഹൈ ഡെഫനിഷനില്* സംപ്രേക്ഷണം ചെയ്യുന്ന കേരളത്തിലെ ആദ്യ വാര്*ത്താ ചാനല്* എന്ന ബഹുമതിയുമായാണ് റിപ്പോര്*ട്ടര്* പ്രവര്*ത്തനമാരംഭിയ്ക്കുന്നത്. വെബ്, മൊബൈല്* മാധ്യമങ്ങളിലൂടെ ഫലപ്രദമായ സങ്കലനമാണ് റിപ്പോര്*ട്ടര്*. മൂന്ന് മാധ്യമങ്ങളും സ്വതന്ത്രമായിട്ടായിരിക്കും പ്രവര്*ത്തിയ്ക്കുക.





    Powered By WizardRSS.com | Full Text RSS Feed | WordPress Plugin
Working...
X