പെണ്*വാണിഭക്കാരെ വെറുതെ വിടില്ല വിഎസ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പെണ്*വാണിഭക്കാരെ വെറുതെ വിടില്ല വിഎസ്

    പാലക്കാട്: ഇടതു സര്*ക്കാര്* വീണ്ടും അധികാരത്തില്* വന്നാല്* അഴിമതിക്കാര്*ക്കെതിരെയും, പെണ്*വാണിഭക്കാര്*ക്കെതിരെയും സ്വീകരിക്കുന്ന നടപടികള്* തുടരുമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്*. പെകുട്ടികളെ പീഡിപ്പിച്ചവരും പൊതുമുതല്* കട്ടുനിന്നവരും ഇനിയും കല്*ത്തുറുങ്കിലടക്കപ്പെടും. നവകേരളം സൃഷ്ടിക്കാനുള്ള എല്*.ഡി.എഫിന്റെ ലക്ഷ്യത്തില്* നിന്ന് പിന്നോട്ട് പോകില്ലെന്നും പാലക്കാട് ടൌഹാളില്* ചേര്*ന്ന തിരഞ്ഞെടുപ്പ് കണ്*വെന്*ഷനില്* പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സ്ഥാനാര്*ഥിത്വം പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായി പാലക്കാട്ടെത്തിയ വിഎസിന് വന്*വരവേല്*പ്പാണ് സിപിഎം പ്രവര്*ത്തകര്* നല്*കിയത്.

    സര്*ക്കാരുകള്* മാറിമാറിവരുന്ന സാഹചര്യം ഈ തിരഞ്ഞെടുപ്പോടെ അവസാനിക്കും. ദീര്*ഘകാല ഭരണത്തിന് ഇതോടെ തുടക്കം കുറിക്കുകയാണെന്നും വിഎസ് പറഞ്ഞു. പ്രതിപക്ഷം തനിക്കും കുടുംബത്തിനും എതിരെ നട്ടാല്* കുരുക്കാത്ത നുണ പ്രചരിപ്പിക്കുകയാണ്. തന്നെയും കുടുംബത്തെയും കരിതേച്ചു കാണിക്കുകയാണ് പ്രതിപക്ഷത്തിന്റെ ഉദ്ദേശം.

    ലോട്ടറി കേസില്* സി.ബി.ഐ അന്വേഷണം അത്യാവശ്യമെന്നു ചൂണ്ടിക്കാട്ടി കത്തെഴുതിയപ്പോള്* കേന്ദ്രം അതിനെ എതിര്*ത്തു. ആഭ്യന്തര മന്ത്രി ചിദംബരവും പ്രധാനമന്ത്രി മന്*മോഹന്* സിങും കുടുങ്ങും എന്നറിയാവുന്നതിനാലാണ് സി.ബി.ഐ അന്വേഷണത്തിനു കേന്ദ്രം തടസ്സം നല്*ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

    കേരളത്തില്* എല്*ഡിഎഫ് വീണ്ടും അധികാരത്തിലെത്തിയാല്* മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്* തന്നെ സര്*ക്കാരിനെ നയിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുന്* മന്ത്രിയുമായ ടി.ശിവദാസ മേനോന്* പറഞ്ഞു. വി.എസ്. അനിഷേധ്യനായ നേതാവാണെന്നും എല്ലാ മാഫിയകളുടെയും പേടിസ്വപ്നമാണെന്നും അദ്ദേഹം പറഞ്ഞു.

    മലമ്പുഴയിലെ എല്*.ഡി.എഫ് സ്ഥാനാര്*ഥിയായ വി.എസ്.അച്യുതാനന്ദന്റെ തിരഞ്ഞെടുപ്പ് കണ്*വെന്*ഷന്* ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശിവദാസമേനോന്*. രണ്ടു രൂപയ്ക്ക് അരി വിതരണം ചെയ്യരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ബാപ്പ പറഞ്ഞാലും പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും ശിവദാസ മേനോന്* പറഞ്ഞു.





    Powered By WizardRSS.com | Full Text RSS Feed | WordPress Plugin
Working...
X