2 രൂപ അരി പദ്ധതി തടയാന്* കമ്മീഷന് അധികാരമില്ല

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    2 രൂപ അരി പദ്ധതി തടയാന്* കമ്മീഷന് അധികാരമില്ല

    കൊച്ചി: റേഷന്* കാര്*ഡ് ഉടമകള്*ക്ക് രണ്ടു രൂപയ്ക്ക് അരി വിതരണം ചെയ്യാനുള്ള സര്*ക്കാര്* പദ്ധതി തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പദ്ധതി നടപ്പാക്കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം കോടതി തള്ളി. പദ്ധതിയെ തിരഞ്ഞെടുപ്പുമായി കൂട്ടിക്കുഴക്കേണ്ട കാര്യമില്ലെന്നും ചീഫ് ജസ്റ്റീസ് ജെ.ചെലമേശ്വര്* അദ്ധ്യക്ഷനായ ഡിവിഷന്* ബഞ്ച് വ്യക്തമാക്കി. പെരുമാറ്റച്ചട്ടം നിലവില്* വരുന്നതിന് മുമ്പ് തന്നെ പദ്ധതി നടപ്പാക്കാന്* തീരുമാനിച്ചതെന്നും ഈ സാഹചര്യത്തില്* തിരഞ്ഞെടുപ്പ് കമ്മീഷന്ന ഇടപെടാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

    തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ ചോദ്യം ചെയ്ത് ഒല്ലൂര്* എം.എല്*.എ. രാജാജി മാത്യു തോമസാണ് ഹൈക്കോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് ആസൂത്രണം ചെയ്ത പദ്ധതിയാണെന്നും അതിനാല്* ഇടപെടരുതെന്നും കാണിച്ച് ഭക്ഷ്യമന്ത്രി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന് കത്തയച്ചിരുന്നുവെന്ന കാര്യം ഹര്*ജിയില്* ചൂണ്ടിക്കാട്ടിയിരുന്നു.

    തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി രണ്ടുരൂപയ്ക്ക് അരി പദ്ധതി വ്യാപകമായി നടപ്പാക്കിയത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് വിലയിരുത്തിയാണ് കമ്മീഷന്* പദ്ധതി തടഞ്ഞത്. പദ്ധതി തടയാന്* കോണ്*ഗ്രസ് നേതാക്കള്* ശ്രമിച്ചുവെന്നും അവരാണ് പരാതി നല്*കിയതെന്നുമുള്ള ആരോപണം എല്*ഡിഎഫ് ഉയര്*ത്തിയതോടെ അരി വിവാദം തിരഞ്ഞെടുപ്പ് വിഷയമായി മാറിയിരുന്നു.





    Powered By WizardRSS.com | Full Text RSS Feed | WordPress Plugin
Working...
X