ഗദ്ദാഫിയുടെ മകന്* കൊല്ലപ്പെട്ടു?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഗദ്ദാഫിയുടെ മകന്* കൊല്ലപ്പെട്ടു?

    ട്രിപ്പോളി: സൈനികകേന്ദ്രത്തിലേക്ക് യുദ്ധവിമാനം ഇടിച്ചിറക്കിയപ്പോള്* ഗുരുതരമായി പൊള്ളലേറ്റ ലിബിയന്* നേതാവ് മുഅമര്* ഗദ്ദാഫിയുടെ മകന്* ഖമിസ് ഗദ്ദാഫി മരിച്ചതായി റിപ്പോര്*ട്ട്. പ്രതിപക്ഷ വെബ്*സൈറ്റുകളിലും മാധ്യമങ്ങളിലുമാണ് മരണവാര്*ത്ത പ്രത്യക്ഷപ്പെട്ടത്. എന്നാല്* മരണവാര്*ത്ത സര്*ക്കാര്* വൃത്തങ്ങള്* നിഷേധിച്ചു.ശനിയാഴ്ച ട്രിപ്പോളിക്കടുത്ത് ബാബ് അല്*അസീസിയ സൈനിക കേന്ദ്രത്തിനരികിലാണ് അപകടമുണ്ടായത്. ഗദ്ദാഫിയും കുടുംബാംഗങ്ങളും താമസിക്കുന്ന ഇവിടേക്ക് വ്യോമസേനയുടെ യുദ്ധവിമാനം പൈലറ്റ് മനപ്പൂര്*വം ഇടിച്ചിറക്കുകയായിരുന്നെന്നാണ് റിപ്പോര്*ട്ട്.

    ഗുരുതരമായി പൊള്ളലേറ്റ ഖമിസ് ഗദ്ദാഫി ആശുപത്രിയില്* ചികിത്സയിലായിരുന്നു. ഗദ്ദാഫിയുടെ ആറാമത്തെ മകനാണ് എംബിഎ. ബിരുദധാരിയായ ഖമിസ്. 32ാം സൈനിക ബ്രിഗേഡിന്റെ കമാന്*ഡറാണ്. വിമതര്*ക്കെതിരെയുള്ള സൈനിക നടപടിയില്* ഖമിസും പങ്കെടുത്തിരുന്നു.





    Powered By WizardRSS.com | Full Text RSS Feed | WordPress Plugin
Working...
X