വിപ്രോ സിഇഒ കുര്യന് ശമ്പളം 10 കോടി
കൊച്ചി: രാജ്യത്തെ മുന്*നിര ഐടി കമ്പനിയായ വിപ്രോയുടെ പുതിയ സിഇഒ, മലയാളിയായ ടി.കെ.കുര്യന് 10 കോടി രൂപ വാര്*ഷിക ശമ്പളം. അതായത് പ്രതിമാസം 83.33 ലക്ഷം രൂപ. ഇതോടെ, ഇന്ത്യന്* ഐടി വ്യവസായ രംഗത്ത് ഏറ്റവുമധികം ശമ്പളം പറ്റുന്ന ചീഫ് എക്*സിക്യൂട്ടീവ് ഓഫീസറാകും കുര്യന്*.
പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പരമാവധി 10 കോടി രൂപ വരെ ലഭിക്കുക. ഏറ്റവും കുറഞ്ഞത് മൂന്ന് കോടി രൂപ ലഭിക്കും. എല്ലാ ആനുകൂല്യങ്ങളും ഉള്*പ്പെടെയാണ് ഇത്ര വലിയൊരു ശമ്പള പാക്കേജ്.
കോട്ടയം പുത്തനങ്ങാടി തെക്കേതലയ്ക്കല്* കുടുംബാംഗമായ കുര്യന്* ഇക്കഴിഞ്ഞ ഫിബ്രവരി ഒന്നിനാണ് വിപ്രോയുടെ സിഇഒ ആയി ചുമതലയേറ്റത്. അഞ്ച് വര്*ഷത്തേക്കാണ് നിയമനം. വിപ്രോയുടെ മുന്* സിഇഒമാരായ ഗിരീഷ് പരാഞ്ച്*പെയ്ക്ക് 2.11 കോടി രൂപയും സുരേഷ് വസ്വാനിക്ക് 2.96 കോടി രൂപയുമായിരുന്നു ലഭിച്ചിരുന്നത്. കഴിഞ്ഞ ഒന്നുരണ്ട് വര്*ഷങ്ങളായി കമ്പനിക്ക് മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാകാത്തതിനെ തുടര്*ന്ന് ഇവരെ നീക്കി കുര്യനെ സിഇഒ ആക്കുകയായിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസ്സിന്റെ സിഇഒ എന്*.ചന്ദ്രശേഖര്* 2.97 കോടി രൂപയും രണ്ടാമത്തെ വലിയ കമ്പനിയായ ഇന്*ഫോസിസിന്റെ സിഇഒ മലയാളിയായ ക്രിസ് ഗോപാലകൃഷ്ണന്* 1.01 കോടി രൂപയുമാണ് ഇപ്പോള്* ശമ്പളം പറ്റുന്നത്. ഇന്ത്യന്* ഐടി കമ്പനികളില്* മൂന്നാം സ്ഥാനത്തുള്ള വിപ്രോ, കോഗ്നിസെന്റ് ഉള്*പ്പെടെയുള്ള കമ്പനികളില്* നിന്ന് കടുത്ത മത്സരം നേരിടുകയാണ്. ഈ സാഹചര്യത്തിലാണ് കമ്പനിയുടെ മേധാവിയായ അസിം പ്രേംജി പുതിയ സിഇഒയെ നിയോഗിച്ചത്. കോഗ്നിസെന്റിന്റെ സിഇഒ ഫ്രാന്*സിസ്*കോ ഡിസൂസയ്ക്ക് കഴിഞ്ഞ വര്*ഷം ഏതാണ്ട് ആറ് കോടി രൂപയായിരുന്നു ശമ്പളം.